Connect with us

ആവേശഭരിതരായി ആരാധകര്‍; കമല്‍ ഹാസനൊപ്പം മത്സരിക്കാനൊരുങ്ങി നയന്‍താര

Malayalam Breaking News

ആവേശഭരിതരായി ആരാധകര്‍; കമല്‍ ഹാസനൊപ്പം മത്സരിക്കാനൊരുങ്ങി നയന്‍താര

ആവേശഭരിതരായി ആരാധകര്‍; കമല്‍ ഹാസനൊപ്പം മത്സരിക്കാനൊരുങ്ങി നയന്‍താര

ആവേശഭരിതരായി ആരാധകര്‍; കമല്‍ ഹാസനൊപ്പം മത്സരിക്കാനൊരുങ്ങി നയന്‍താര

ഉലകനായകന്‍ കമല്‍ ഹാസനൊപ്പം മത്സരിക്കാനൊരുങ്ങി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. നാളേറെയായി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന കമല്‍ ഹാസന്റെ വിശ്വരൂപം 2 വും നയന്‍താര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കോലമാവ് കോകിലയും ആഗസ്റ്റ് 10 നാണ് റിലീസിനെത്തുന്നത്. നയന്‍സിന്റെയും കമല്‍ ഹാസന്റെയും ചിത്രങ്ങള്‍ ഒരേ ദിനം തിയേറ്ററുകളിലെത്തുന്നതിനാല്‍ ആരാധകര്‍ ആവേശത്തിലാണ്. വിജയം ആര്‍ക്കൊപ്പം എന്നതില്‍ ആകാംഷയോടെ ഉറ്റുനോക്കുകയാണ് ആരാധകര്‍.

ഹിന്ദി ഉള്‍പ്പെടെ നിരവധി ഭാഷകളിലാണ് വിശ്വരൂപം 2 തിയേറ്ററുകളിലെത്തുന്നത്. ആഗോള ഭീകരവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കാശ്മീരി മുസ്ലിം ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനവും വെല്ലുവിളികളുമാണ് ആദ്യഭാഗ ചിത്ര പശ്ചാത്തലം. രണ്ടാം ഭാഗം ഇന്ത്യയിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്.

ചിത്രത്തിന്റെ മാസ് ട്രെയിലറും പുറത്തിറങ്ങിയിരുന്നു. കമല ഹാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ 1.45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗംഭീര ട്രെയിലറാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ തമിഴ് ട്രെയിലര്‍ ശ്രുതി ഹസനും തെലുങ്ക് ട്രെയിലര്‍ ജൂനിയര്‍ എന്‍ടിആറും ഹിന്ദി ട്രെയിലര്‍ അമീര്‍ ഖാനുമാണ് ഓണ്‍ലൈനില്‍ അവതരിപ്പിച്ചത്. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തിറങ്ങിയിരുന്നു. ഇന്ത്യാ ഗേറ്റ് പശ്ചാത്തലത്തില്‍ പാറിക്കളിക്കുന്ന ത്രിവര്‍ണ പതാക നെഞ്ചോടു ചേര്‍ത്ത് മുഖത്ത് പരിക്കകളുമായി നില്‍ക്കുന്ന കമല്‍ ഹാസനായിരുന്നു ആദ്യ പോസ്റ്ററില്‍.

കമല്‍ ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം പുറത്തിറങ്ങുന്ന ആദ്യ ചിത്രം കൂടിയാണിത്. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വംശീയ വേര്‍തിരിവുകള്‍ ചിത്രം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കേറ്റും ലഭിച്ചിട്ടുണ്ട്. 17 കട്ടോടുകൂടിയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായിട്ടുണ്ട്.

ആന്‍ഡ്രിയ ജെറമിയ, പൂജ കുമാര്‍, ശേഖര്‍ കപൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും സഹോദരന്‍ സി.ചാരുഹാസനും ചേര്‍ന്നാണ് നിര്‍മ്മാണം. വിശ്വരൂപം ആദ്യ ഭാഗത്തിന്റെയും സംവിധാനവും തിരക്കഥയും കമല്‍ തന്നെയായിരുന്നു. തമിഴ് പതിപ്പും ഡബ്ബ് ചെയ്ത ഹിന്ദി പതിപ്പും രാജ്കമല്‍ ഫിലിംസാണ് നിര്‍മ്മാണം.

കൂടുതല്‍ വായിക്കുവാന്‍-

വിശ്വരൂപത്തിലെ ഗാനമാലപിച്ച് താരമായ ഗായകനെ കാണാൻ ഉലകനായകൻ എത്തി !!

Vishwaroopam 2 Kolamavu Kokila release on August 10

More in Malayalam Breaking News

Trending

Recent

To Top