എല്ലാവരും വിചാരിച്ചിരിക്കുന്നത് ഞാൻ അങ്ങനെയാണന്നാണ് ;എന്നാൽ ഞാൻ ആ ടൈപ്പ് അല്ല! മനസ്സ് തുറന്ന് തെസ്നി ഖാൻ

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമായ നടിയാണ് തെസ്നി ഖാൻ. 1988 മുതൽ താരം സിനിമാലോകത്തുണ്ട്. ഡെയ്സി എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. ബ്ലാക്ക് കോഫിയാണ് ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. നിരവധി സിനിമകളിൽ നർമ്മരസപ്രധാനമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട് താരം. ഇരുന്നൂറോളം സിനിമകളിൽ തെസ്നി ഖാൻ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ പോക്കിരി രാജയ്ക്ക് ശേഷം നല്ല കഥാപാത്രങ്ങൾ നടിയെ തേടി എത്തുകയായിരുന്നു. ദിലീപിന്റെ കാര്യസ്ഥൻ തെസ്നിയുടെ സിനിമ ജീവിതത്തിലെ പ്രധാന പോയിന്റ് ആയിരുന്നു. ചിത്രത്തിലെ ദേവിക എന്ന കഥാപാത്രം നടിയുടെ കരിയർ മാറ്റുകയായിരുന്നു.
സിനിമയിൽ കാണുന്ന തെസ്നി അല്ല റിയൽ ലൈഫിൽ. ബിഗ് ബോസിൽ വരുന്നതിന് തൊട്ട് മുമ്പ് വരെ കഥാപാത്രങ്ങളിലൂടെയായിരുന്നു തെസ്നിയെ വിധി എഴുതിയിരുന്നത്. എന്നാൽ ഷോയിൽ വന്നതിന് ശേഷമാണ് തെസ്നിയുടെ റിയൽ ക്യാരക്ടർ പ്രേക്ഷകർ അറിയുന്നത്. ഇപ്പോഴിത തന്നെ കുറിച്ചുണ്ടായിരുന്ന തെറ്റിദ്ധാരണയെ കുറിച്ച് വെളിപ്പെടുത്തുകയാണ് തെസ്നി ഖാൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ ആ ഒരു ടൈപ്പ് അല്ലെന്നാണ് തെസ്നി പറയുന്നത്.
പുറത്ത് ഇറങ്ങുമ്പോൾ എപ്പോഴും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് തെസ്നി പറയുന്നത്. താൻ ശരിക്കും സീരിയസ് ആണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. താൻ അധികം ബഹളം വയ്ക്കാത്ത ആളാണ്. എന്നാൽ അധികം പേരും വിചാരിക്കുന്നത് താൻ ബഹളക്കാരിയാണെന്നാണ്. എന്നാൽ താൻ അങ്ങനെയല്ല എന്നാണ് തെസ്നി പറയുന്നത് . കൂടാതെ എല്ലാവരും വിചാരിക്കുന്ന ആ ടൈപ്പ് അല്ലെന്നും തെസ്നി പറയുന്നു.
about thesni khan
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...