Connect with us

കൂനിന്മേൽ കുരു പോലെ അതും സംഭവിച്ചു; ദിലീപിന്റെ ജാതകം ഒന്ന് കിട്ടുവോ? ഈ കഷ്ടകാലം എന്ന് തീരുമെന്നറിയാനാണ് ; വീണ്ടും പേട്ടൻ പെട്ടന്ന് പറഞ്ഞാ മതിയല്ലോ ; അതിജീവിത നരേന്ദ്രമോദിയ്ക്കും കത്തിന്റെ പകർപ്പയച്ചു!

Malayalam

കഴിഞ്ഞ ദിവസമായിരുന്നു നടിയെ ആക്രമിക്കപ്പെട്ട കേസിൽ പീഡന ദൃശ്യങ്ങൾ പുറത്തായി എന്ന വാർത്ത വന്നത്. ഇന്നിപ്പൊഴിതാ, പീഡന ദൃശ്യം കോടതിയിൽ നിന്നും ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അഞ്ചുവർഷമായി ഇരയാക്കപ്പെട്ട ഒരു സ്ത്രീയുടെ ഏറെ ആരാധകരുള്ള ഒരു നായികയുടെ നീതിതേടിയുള്ള പോരാട്ടമാണ് കേരളം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്.

ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണം ആവശ്യപ്പെട്ട് നടി തന്നെ രംഗത്തുവരുമ്പോൾ ദിലീപ് വീണ്ടും ഊരാക്കുടുക്കിലേക്ക് പോകുമെന്നതിൽ സംശയമില്ല. സുപ്രീം കോടതി ചീഫ് ജെസ്റ്റിസിനാണ് ആക്രമണത്തിന് ഇരയായ നടിയുടെ കത്ത്. ദൃശ്യങ്ങൾ ചോർന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടതായും സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അതിജീവിത ദൃശ്യം അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കത്തില്‍ പറയുന്നു..എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ നിന്നുമാണ് ദൃശ്യങ്ങൾ ചോർന്നത്.

കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈമാറി. അടിയന്തിര നടപടി ആവശ്യപ്പെട്ടാണ് കത്ത്. കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്നും അതിജീവിത വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിൽ നടി പീഡിപ്പിക്കപ്പെട്ട ദൃശ്യം കോടതിയിൽ വെച്ച് ചോർന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരുന്നു . 2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങൾ ചോർന്നതായി വിചാരണ കോടതിയിൽ സ്ഥിരീകരിച്ചത്. എറണാകുളം ജില്ലാ സെഷന്‍ കോടതിയില്‍ വെച്ചാണ് ഇവ ചോര്‍ന്നത്.

സംസ്ഥാന ഫോറന്‍സിക് വിഭാ​ഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ അക്കാലയളവില്‍ കൈമാറിയിരുന്നെന്നുമാണ് ലഭിച്ചിരിക്കുന്ന വിവരം. അന്വേഷണ സംഘം സീൽ ചെയ്ത കവറിൽ കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങൾ എങ്ങനെയാണ് അനുമതിയില്ലാതെ മറ്റൊരാൾ കണ്ടതെന്ന സംശയമാണ് ഈ ഘട്ടത്തിൽ ഉയരുന്നത്.

about dileep

More in Malayalam

Trending

Recent

To Top