
Malayalam
നടനും ബിഗ് ബോസ് താരവുമായ സിദ്ധാര്‍ത്ഥ് ശുക്ല അന്തരിച്ചു; മരണത്തില്‍ പ്രതികരണങ്ങളുമായി താരണങ്ങൾ !
നടനും ബിഗ് ബോസ് താരവുമായ സിദ്ധാര്‍ത്ഥ് ശുക്ല അന്തരിച്ചു; മരണത്തില്‍ പ്രതികരണങ്ങളുമായി താരണങ്ങൾ !

ബിഗ് ബോസ് ഹിന്ദി സീസണ് 13 ആം വിജയിയുമായ സിദ്ധാര്‍ത്ഥ് ശുക്ല അന്തരിച്ചു. സിനിമാ സീരിയൽ രംഗത്തിലൂടെയും സിദ്ധാർത്ഥ് ആരാധകരുടെ പ്രിയയങ്കരനായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മുംബൈ കൂപ്പര്‍ ഹോസ്പിറ്റലാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. 40 വയസായിരുന്നു സിദ്ധാർത്ഥിന്റെ . ബിഗ് ബോസിലെ ഏറ്റവും ജനപ്രീയനായ മത്സരാര്ത്ഥയിരുന്നു സിദ്ധാര്‍ത്ഥ് ശുക്ല. ബാലിക വധു എന്ന പരമ്പരയിലൂടെയും നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു.
ഹൃദയാഘാതമുണ്ടാവുകയായിരുന്നു. പിന്നാലി ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. അമ്മയും രണ്ട് സഹോദരിമാരുമുണ്ട്. ബിഗ് ബോസ് ആരാധകരേയും താരങ്ങളേയുമെല്ലാം ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് സിദ്ധാര്‍ത്ഥിന്റെ മരണ വാര്‍ത്ത.
1980 ഡിസംബര്‍ 12 നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ജനനം. അശോക് ശുക്ലയും റിത ശുക്ലയുമാണ് മാതാപിതാക്കള്‍. ബിരുദം നേടിയ ശേഷം ഷോബിസിലേക്ക് കടക്കുകയായിരുന്നു. ബാലിക വധു എന്ന പരമ്പരയിലൂടെയാണ് ആരാധകരുടെ പ്രിയങ്കരനായി മാറുന്നത്. ദില്‍സേ ദില്‍ തക്ക് അടക്കം നിരവധി പരമ്പരകളുടെ ഭാഗമായിരുന്നു. ജലക് ദിഖലാജാ 6, പിയര്‍ ഫാക്ടര്‍ കത്രോംഗി കില്ലാഡി തുടങ്ങിയ റിയാലിറ്റി ഷോകളിലേയും താരമായിരുന്നു.
ബിഗ് ബോസ് സീസണ് 13 ലൂടെ വന്‍ ജനപ്രീതിയായിരുന്നു സിദ്ധാര്‍ത്ഥ് സ്വന്തമാക്കിയത്. ഷോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ജനപ്രീതിയുണ്ടായിരുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളാണ്. 2014 ല്‍ പുറത്തിറങ്ങിയ ഹംപ്ടി ഷര്‍മ കി ദുല്ഹനിയയിലൂടെയാണ് സിനിമയിലെത്തുന്നത്. സാവ്ദാന്‍ ഇന്ത്യ, ഇന്ത്യാസ് ഗോട്ട് ടാലന്റ് എന്നീ പരിപാടികളുടെ അവതാരകനുമായിരുന്നു സിദ്ധാര്‍ത്ഥ് ശുക്ല.
ബിഗ് ബോസിലെ ജനപ്രീയ ജോഡിയായിരുന്നു സിദ്ധാര്‍ത്ഥ് ശുക്ലയും ഷെഹ്നാസ് ഗില്ലും. ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഷോയില്‍ നിന്നും പുറത്ത് വന്ന ശേഷവും നിരവധി വേദികളില്‍ ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. ഇരുവരും വിവാഹിതരാവുകയാണെന്ന് ഈയ്യടുത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിദ്നാസ് എന്നായിരുന്നു ആരാധകര്‍ സ്നേഹത്തോടെ ഇരുവരേയും വിളിച്ചിരുന്നത്. ഈയ്യടുത്താണ് ഡാന്‍സ് ദിവാന എന്ന റിയാലിറ്റി ഷോയില്‍ ഇരുവരും ഒരുമിച്ച് എത്തിയത്.
താരത്തിന്റെ മരണം ആരാധകരേയും സിനിമാലോകത്തേയും അമ്പരപ്പിച്ചിരിക്കുകയാണ്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഓ മൈ ഗോഡ്, ഇത് വല്ലാതെ ഞെട്ടിക്കുന്നതാണ്. അവന്റെ പ്രിയപ്പെട്ടവര്ക്കുണ്ടായിരിക്കുന്ന നഷ്ടത്തെക്കുറിച്ച് വിവരിക്കാന്‍ വാക്കുകളില്ല എന്നായിരുന്നു നടന് മനോജ് വാജ്പേയ് ട്വീറ്റ് ചെയ്തത്. താരത്തിന്റെ മരണം വിശ്വസിക്കാനാകാതെ അമ്പരന്നിരിക്കുകയാണ് ആരാധകര്‍.
സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതികരണങ്ങളുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. സീരിയല്‍ രംഗത്തെ താരങ്ങളായ രശ്മി ദേശായി, ദേവലീന ഭട്ടാചാര്‍ജീ തുടങ്ങിയവര്‍ തങ്ങളുടെ അമ്പരപ്പും വേദനും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. സിദ്ധാര്‍ത്ഥിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് നടി മല്ലിക ഷെറാവത്തും എത്തിയിട്ടുണ്ട്. ഇത് വിശ്വസിക്കാനാകുന്നില്ല, സത്യം അല്ലെന്ന് ഇപ്പോഴും കരുതുന്നുവെന്നായിരുന്നു നടി രവീണ ടണ്ടന്റെ പ്രതികരണം. താന്‍ മരവിച്ചിരിക്കുകയാണെന്നായിരുന്നു നടി ടിസ്ക ചോപ്രയുടെ പ്രതികരണം. തന്റെ അയല്‍വാസിയും ഇടയ്ക്കൊക്കെ കൂടെ നടക്കാന്‍ വരുകയും ചെയ്യുമായിരുന്നു സിദ്ധാര്‍ത്ഥ് എന്നും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും കരുത്ത് ഉണ്ടാകട്ടെയെന്നും ടിസ്ക കുറിച്ചു.
about sidharth shukla
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...