Connect with us

ആ ദിവ്യ ഗർഭം ഉടൻ പ്രതീക്ഷിക്കാം; ആരാധകർ കാത്തിരിക്കുന്നത് സോണിയുടെ പെൺകുഞ്ഞിനായി ; പണി വരുന്നുണ്ട് പ്രകാശാ ;, മൗനരാഗം പുത്തൻ എപ്പിസോഡ്!

Malayalam

ആ ദിവ്യ ഗർഭം ഉടൻ പ്രതീക്ഷിക്കാം; ആരാധകർ കാത്തിരിക്കുന്നത് സോണിയുടെ പെൺകുഞ്ഞിനായി ; പണി വരുന്നുണ്ട് പ്രകാശാ ;, മൗനരാഗം പുത്തൻ എപ്പിസോഡ്!

ആ ദിവ്യ ഗർഭം ഉടൻ പ്രതീക്ഷിക്കാം; ആരാധകർ കാത്തിരിക്കുന്നത് സോണിയുടെ പെൺകുഞ്ഞിനായി ; പണി വരുന്നുണ്ട് പ്രകാശാ ;, മൗനരാഗം പുത്തൻ എപ്പിസോഡ്!

തെലുങ്ക് സീരിയലായ മൗന രാഗത്തിന്റ മലയാളം പതിപ്പാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം. 2019 ഡിംസബർ16 ന് ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്. ഊമയായ ഒരു പാവം പെൺകുട്ടിയായ കല്യാണിയുടെ ജീവിതമാണ് സീരിയലിന്റെ പശ്ചാത്തലം. അച്ഛനും അമ്മയും സഹോദരങ്ങളും ഉണ്ടെങ്കുലു അനാഥയെ പോലെ ജീവിക്കാനാണ് ഈ പാവം മിണ്ടാപ്രാണിയുടെ വിധി.

ഐശ്വര്യ റംസിയാണ് കല്യാണിയായി മൗര്യരാഗത്തിൽ എത്തുന്നത്. മലയാളി പ്രേക്ഷകർക്ക് പുതിയ മുഖമായിരുന്നു നടിയുടേത്. പുതുമുഖ താരമായ നലീഫ് ജിയ ആണ് മൗനരാഗത്തിലെ നായകൻ. കിരൺ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. കല്യാണിയ്ക്ക് എപ്പോഴും കൂട്ടായി കിരൺ കൂടെ തന്നെയുണ്ട്.

പെൺകുട്ടികളെ അപശകനുമെന്ന് മാറ്റി നിർത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു കഥയാണ് മൗനരാഗവും പറയുന്നത്. കഥ പഴയതായി തോന്നാമെങ്കിലും ഇപ്പോഴും പെൺകുട്ടികൾക്കെതിരെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടെന്നാണ് കഥ പറയുന്നത്. എന്നാൽ ഒതുക്കി മാറ്റി നിർത്തേണ്ടവരല്ല പെൺകുട്ടികളെന്നും അവരെ ആരൊക്കെ തഴഞ്ഞാലും ഉയർന്ന് തന്നെ വരുമെന്നാണ് കല്യാണി എന്ന കഥാപാത്രത്തിലൂടെ മൗനരാഗം ടീം പറയുന്നത്.

ഇപ്പോഴിത പ്രകാശന് എട്ടിന്റെ പണിയാണ് കിട്ടാൻ പോകുന്നത്. മകന്റെ കുഞ്ഞിന്റെ രൂപത്തിലാണ് പണി വരുന്നത് . പ്രസവത്തിനായി മരുമകൾ സോണിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. സോണിയ്ക്ക് എല്ലാ സഹായവുമായി കൂടെയുള്ളത് കല്യാണിയാണ്. സോണിയ്ക്ക് പെൺകുട്ടി ജനിക്കണം എന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.

സോണിയുടെ പ്രസവത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. സോണിക്ക് പെൺകുട്ടി ആവണം എന്നാലെ പ്രകാശനും മുത്തശ്ശിയും ഒരു പാഠം പഠിക്കു എന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ വലിച്ച് നീട്ടാതെ അടുത്ത എപ്പിസോഡിൽ പ്രസവം കാണിക്കണമെന്നാണ് പ്രേക്ഷകർ പറയുന്നത്.സോണിയുടെ “ദിവ്യ” ഗർഭം പെട്ടെന്ന് അവസാനിച്ചാൽ മതിയായിരുന്നു എന്ന് ആഗ്രഹിക്കുന്നു, ഇനിയും 6മാസം കഴിഞ്ഞേ നമ്മുടെ സോണി പ്രസവിക്കു… സുഹൃർത്തുക്കളെ,സോണിക്ക് ശേഷം ഗർഭിണി ആയ ഞാൻ പ്രസവിച്ചു,4 മാസവുമായി എന്നും ഒരു ആരാധിക കമന്റ് ചെയ്യുന്നുണ്ട്. ഈ പെണ്ണ് എന്ന് ഗർഭിണിയായതാ. അതും കഴിഞ്ഞ് നാള് കുറെ കഴിഞ്ഞ ശേഷം ഗർഭിണിയായ ഞാൻ ഈ മാസം പ്രസവിക്കുമെന്നും വീഡിയോയ്ക്ക് ചുവടെയായി കമന്റ് വന്നിട്ടുണ്ട്. സോണിയ്ക്ക് ജനിക്കുന്ന പെൺകുഞ്ഞിനെ കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

about mounaragam

More in Malayalam

Trending

Recent

To Top