ആര്യയെ തേച്ചിട്ട് പോയ ‘ജാന്‍’ നിങ്ങളായിരുന്നല്ലേ…!? ബിഗ്ബോസിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ശ്രീകാന്ത് മുരളി പറയുന്നു; അതിലൊരു രസകരമായ സംഭവമുണ്ടെന്നും താരം
ആര്യയെ തേച്ചിട്ട് പോയ ‘ജാന്‍’ നിങ്ങളായിരുന്നല്ലേ…!? ബിഗ്ബോസിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ശ്രീകാന്ത് മുരളി പറയുന്നു; അതിലൊരു രസകരമായ സംഭവമുണ്ടെന്നും താരം
ആര്യയെ തേച്ചിട്ട് പോയ ‘ജാന്‍’ നിങ്ങളായിരുന്നല്ലേ…!? ബിഗ്ബോസിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ശ്രീകാന്ത് മുരളി പറയുന്നു; അതിലൊരു രസകരമായ സംഭവമുണ്ടെന്നും താരം
അവതാരകയായും നടിയായും മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ്ബോസ് മലയാളം സീസണ് രണ്ടിലൂടെയാണ് താരത്തിന്റെ ജീവിതത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രേക്ഷകര്‍ അറിയുന്നത്. ഷോയില്‍ പങ്കെടുക്കവേ തനിക്കൊരു പ്രണയമുണ്ടെന്നും അദ്ദേഹത്തെ ജാന്‍ എന്ന് വിളിക്കാമെന്നും നടി സൂചിപിച്ചിരുന്നു. അവിടെ മുതല്‍ ആര്യയുടെ ജാന്‍ ആരാണെന്ന് കണ്ട് പിടിക്കാനഉള്ള തിരക്കിലായിരുന്നു ആരാധകര്‍.
എന്നാല്‍ ആ ശ്രമത്തിനിടയിലാണ് നടന് ശ്രീകാന്ത് മുരളിയുടെ പേര് അതിലേയ്ക്ക് എത്തുന്നത്. ഇന്ത്യന്‍ സിനിമയുടെ ‘ജാനും ഞാനും’ എന്ന ക്യാപ്ഷനില്‍ ശ്രീകാന്ത് പങ്കുവെച്ച പോസ്റ്റ് വൈറലായതോടെ അഭ്യൂഹങ്ങള്‍ പരന്നത്. പോസ്റ്റില്‍ സൂചിപ്പിച്ചിരിക്കുന്ന ജാന്‍ എന്ന പേരിനെ പിന്തുടര്ന്നായിരുന്നു വാര്‍ത്തകളെല്ലാം. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് വ്യക്തമാക്കി ശ്രീകാന്ത് തന്നെ രംഗത്ത് വന്നിരുന്നു.
ബിഗ് ബോസ് മലയാളം ഷോ യുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഒരാളാണ് ശ്രീകാന്ത് മുരളി. അതുകൊണ്ട് തന്നെ ആര്യ പറഞ്ഞ കാര്യങ്ങള്‍ ശ്രീകാന്തിലേയ്ക്ക് എത്താന്‍ അധികം താമസം ഉണ്ടായില്ല. യഥാര്‍ഥത്തില്‍ താനും ആര്യയും ഇതുവരെ നേരിട്ട് പോലും കണ്ടിട്ടില്ലെന്ന് പറയുകയാണ് ശ്രീകാന്ത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെയാണ് തന്റെ പേരിലുള്ള വാര്‍ത്തകളെ കുറിച്ചും ഏറ്റവും പുതിയതായി റിലീസ് ചെയ്ത ഹോം എന്ന സിനിമയെ കുറിച്ചും ശ്രീകാന്ത് വ്യക്തമാക്കുന്നത്.
‘ആര്യയുടെ വാര്‍ത്തയില്‍ കാര്യങ്ങളൊന്നും കൈവിട്ട് പോയിട്ടില്ല. അതില്‍ രസകരമായ കാര്യം സോഷ്യല്‍ മീഡിയയില്‍ ഇതുവരെ ഞാന്‍ പറഞ്ഞിട്ടില്ല. എനിക്കത് നിയമപരമായി പറായന് അധികാരമില്ല. ഞാനത് ചെയ്യുകയുമില്ല. കാരണം അറുന്നൂറോളം ടീം മെമ്പോഴ്സുള്ള വലിയൊരു പ്രോഗ്രാമാണത്. അതിലൊരു ഭാഗം മാത്രമാണ് ഞാന്‍.
ഓരോരുത്തര്‍ക്കും ഓരോ ഉത്തരവാദിത്വങ്ങളുണ്ട്. അതുമായി ബന്ധപ്പെട്ട് വന്ന വിവാദം ശരിക്കും ആ ഷോയെ ഭയങ്കരമായി ഹെല്പ് ചെയ്തു. നെഗറ്റീവ് ആണെങ്കിലും എന്നെയും കുറേ പേര് അറിഞ്ഞു. അതിലേറ്റവും രസകരമായ കാര്യം ജീവിതത്തില്‍ ഇതുവരെ ഞാനും ആര്യയും നേരിട്ട് കണ്ടിട്ടില്ല എന്നതാണ്. പതിനെട്ട് വയസ് മുതല്‍ ഞാനീ രംഗത്തുണ്ട്. ആ കാലം മുതലിങ്ങോട്ട് നടന്ന രസകരമായ സംഭവങ്ങളില്‍ ഒന്നായിട്ടേ ഇതിനെയും കാണുന്നുള്ളു എന്നും ശ്രീകാന്ത് പറയുന്നു.
അതിനെ മാത്രം ഞാന്‍ ഭാഗ്യമെന്ന് പറയും. ബാക്കി എല്ലാം ഞാന്‍ വളരെ കഷ്ടപ്പെട്ടും വളരെ ബുദ്ധിമുട്ടിയും നേടിയതാണ്. അത്രയും ശ്രമകരമായി നേടിയത് കൊണ്ടാണ് ഇന്ന് നിങ്ങളുടെ മുന്നിലിരുന്ന് ഓരോ കാര്യത്തിനും എന്റേതായ ഉത്തരം പറയാന്‍ സാധിക്കുന്നത്. ഇനി അങ്ങോട്ടുള്ള കാര്യങ്ങള്‍ ഞാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. അങ്ങനെയാണ് പോവാറുള്ളത്. അതിനിടയിലേക്കാണ് പ്രകൃതി കൊറോണ പോലൊരു പ്ലാനുമായി വരുന്നത്. രണ്ട് വര്‍ഷത്തെ ഗ്യാപ്പിലായിരിക്കും നേരത്തെ പ്ലാന്‍ ചെയ്തതൊക്കെ നടക്കുക. അഞ്ച് വര്‍ഷത്തേക്കുള്ള പ്ലാനുകള്‍ ഇപ്പോള്‍ എന്റെ മനസിലുണ്ടെന്നാണ് ശ്രീകാന്ത് പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ആര്യ കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് ജാനുമായുള്ള ബന്ധം അവസാനിപ്പിച്ചതായും അറിയിച്ചിരുന്നു. ജാന്‍ തേച്ചിട്ട് പോയി, ഇതിലും ഭംഗിയായി അതെങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ല. ഇക്കാര്യം ഞാനെവിടെയും വെളിപ്പെടുത്തിയിട്ടില്ല. ഇനി എനിക്ക് ധൈര്യമായി പറയാം. ഞാന്‍ അത്രയും ആത്മാര്‍ഥമായിട്ടാണ് പ്രണയത്തെ കുറിച്ച് ബിഗ് ബോസില്‍ പറഞ്ഞത്. നൂറ് ശതമാനം സത്യസന്ധത അതിലെനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അത്രയും വലിയ പ്ലാറ്റ്ഫോമില്‍ വന്ന് പറഞ്ഞത്. എലീന അത് ബുദ്ധിപരമായി ഉപയോഗിച്ചത് കൊണ്ട് അടുത്ത മാസം അവളുടെ കല്യാണമാണ്.
എന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഞാന്‍ ബിഗ് ബോസില്‍ പോയപ്പോള്‍ കണ്ട ആളല്ല, തിരിച്ച് വന്നപ്പോള്‍ കണ്ടത്. ഞാന്‍ ആളെ പറയുന്നില്ല. പെട്ടെന്ന് ആളുടെ മനസ് മാറി. ഒരു കമ്മിറ്റ്മെന്റിന് താല്പര്യമില്ലെന്നും സിംഗിള്‍ ലൈഫില്‍ മുന്നോട്ട് പോകാനാണ് ഇഷ്ടമെന്നും പറഞ്ഞു.
പിന്നെ വളരെ ഓപ്പണ്‍ ആയി ഇത് പറ്റില്ലെന്ന് പുള്ളി എന്നോട് തുറന്ന് പറഞ്ഞു. മോളും പുള്ളിയുമായി ഭയങ്കര അറ്റാച്ചഡ് ആയിരുന്നു. അവള്‍ക്കും അതൊരു ഷോക്കായി. ഇപ്പോള്‍ അവളെ എല്ലാം പറഞ്ഞ് മനസിലാക്കി. ഞങ്ങള്‍ രണ്ട് പേരും ഓക്കെയാണ്. പുള്ളിക്കാരന് നല്ല ഹാപ്പിയായി ജീവിക്കുകയാണ്. ഞാന്‍ മാത്രം ഒന്നര വര്‍ഷമായി കരഞ്ഞ് തേങ്ങി നടക്കുന്നു. എല്ലാവരും എന്നെ പുച്ഛിക്കാന്‍ തുടങ്ങി. കുറേ കരഞ്ഞ് തീര്‍ത്തെങ്കിലും ഒരു സുപ്രഭാതത്തില്‍ അതുള്‍ക്കൊള്ളാന്‍ സാധിച്ചു എന്നുമാണ് താരം പറഞ്ഞത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...