Connect with us

രണ്ട് ഓഫറുകള്‍ നിരസിച്ചു, അമ്പിളി ഇനി മടങ്ങി വരില്ലേ….; സീരിയലിലേയ്ക്ക് തിരികെ വരാത്ത കാരണത്തെ കുറിച്ച് അമ്പിളി ദേവി! സുരക്ഷിതത്വം നോക്കണമെന്നും താരം

Malayalam

രണ്ട് ഓഫറുകള്‍ നിരസിച്ചു, അമ്പിളി ഇനി മടങ്ങി വരില്ലേ….; സീരിയലിലേയ്ക്ക് തിരികെ വരാത്ത കാരണത്തെ കുറിച്ച് അമ്പിളി ദേവി! സുരക്ഷിതത്വം നോക്കണമെന്നും താരം

രണ്ട് ഓഫറുകള്‍ നിരസിച്ചു, അമ്പിളി ഇനി മടങ്ങി വരില്ലേ….; സീരിയലിലേയ്ക്ക് തിരികെ വരാത്ത കാരണത്തെ കുറിച്ച് അമ്പിളി ദേവി! സുരക്ഷിതത്വം നോക്കണമെന്നും താരം

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട നടിയാണ് അമ്പിളി ദേവി. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ താരത്തിനായിട്ടുണ്ട്. കുറച്ച് നാളുകല്‍ക്ക് മുമ്പ് വരെ അമ്പിളുടെ കുടുംബ വിശേഷങ്ങള്‍ ആയിരുന്നു വാര്‍ത്തകളില്‍ ഇടെ പിടിച്ചത്. രണ്ടാം ഭര്‍ത്താവ് ആദിത്യന്‍ ജയനുമായി അമ്പിളി വേര്‍പിരിഞ്ഞതും ഇരുവരും തമ്മിലുള്ള ആരോപണങ്ങളുമാണ് വാര്‍ത്തകളില്‍ ഇടം പിടച്ചത്.

ഇപ്പോഴിതാ മക്കള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് അമ്പിളി. എങ്കിലും ഓണം കാര്യമായി ആഘോഷിക്കാന്‍ സാധിച്ചിരുന്നില്ലെന്ന് അമ്പിളി പറഞ്ഞിരുന്നു. താരം ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയത്തിലൂടെ കടന്ന് പോവുമ്പോഴായിരുന്നു രണ്ട് പ്രിയപ്പെട്ടവരുടെ വേര്‍പാടുണ്ടാവുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇനി അഭിനയിക്കാന്‍ വരുന്നുണ്ടോന്ന ആരാധകരുടെ ചോദ്യത്തിനും നടി മറുപടി പറയുന്നുണ്ട്.

അഭിനയവും നൃത്തവുമാണ് എനിക്ക് അറിയാവുന്ന ജോലി. അഭിനയിക്കാന്‍ വേണ്ടി ഒന്ന് രണ്ട് ഓഫറുകള്‍ വന്നിരുന്നു. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ പോവാന്‍ പറ്റില്ല. കുഞ്ഞിനെയും ഒപ്പം കൂട്ടേണ്ടി വരും. കുഞ്ഞിന്റെ സുരക്ഷിതത്വം കൂടി നോക്കേണ്ടത് കൊണ്ട് തത്കാലത്തേക്ക് കുറച്ച് കൂടി കാത്തിരിക്കാമെന്നാണ് വിചാരിക്കുന്നത്. മൂത്തമകന്‍ മൂന്നാം ക്ലാസിലാണ്. അവനിപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസ് കൂടി തുടങ്ങിയതോടെ അടുത്തിരുന്ന് പറഞ്ഞ് കൊടുക്കേണ്ട സാഹചര്യമാണ്. അതൊക്കെ കാരണമാണ് അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്നതെന്നാണ് നടി പറയുന്നത്.

ഇത്തവണ തനിക്ക് ഓണം ഇല്ലെന്നാണ് അമ്പിളി പറയുന്നത്. തന്റെ കുടുംബവുമായി ഏറ്റവും അടുത്ത് നിന്നിരുന്ന അച്ഛന്റെ സഹോദരനും അമ്മയുടെ സഹോദരനും മരിച്ചത് കൊണ്ട് ഓണാഘോഷങ്ങള്‍ ഇല്ല. സെറ്റിലെ ഓണത്തെ കുറിച്ച് ചോദിച്ചാല്‍ ഇത്രയും കാലത്തിനിടയ്ക്ക് ഒരു തവണ മാത്രമേ സെറ്റില്‍ ആഘോഷിക്കേണ്ടതായി വന്നിട്ടുള്ളു. അത് സമയം എന്ന സീരിയലില്‍ അഭിനയിക്കുമ്പോഴായിരുന്നു. അന്ന് എല്ലാവരും സദ്യയൊക്കെ കഴിച്ച് ആഘോഷമായിരുന്നു. അന്ന് ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുകയാണെന്നും അമ്പിളി പറയുന്നു. ബാക്കി എല്ലാം കുടുംബത്തിന്റെ കൂടെയുള്ള ഓണം ആണ്.

ഒരു കലാകാരി എന്ന നിലയില്‍ തുടക്കം തൊട്ട് എല്ലാ സപ്പോര്‍ട്ടും സ്നേഹവും തന്ന് കൊണ്ടിരിക്കുന്നത് പ്രേക്ഷകരാണ്. ജീവിതത്തില്‍ പല പ്രതിസന്ധിഘട്ടം ഉണ്ടായിട്ടും അവരുടെ ഒരു സഹോദരിയോ മകളോ ആയി ചേര്‍ത്ത് പിടിച്ചിട്ടുള്ള എനിക്ക് അറിയാത്ത ഒരുപാട് ആരാധകരുണ്ട്. എല്ലാവരോടും സ്നേഹം മാത്രമേ എനിക്ക് പറയാനുള്ളു എന്ന് കൂടി പറഞ്ഞാണ് അമ്പിളി വാക്കുകള്‍ അവസാനിപ്പിക്കുന്നത്. അതേ സമയം അമ്പിളി ദേവിയുടെ സംസാരം ആര്‍ക്കും ഇഷ്ട്ടപ്പെടുന്നതാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ആരാധകര്‍. എന്തു കാര്യം ചോദിച്ചാലും നല്ല മറുപടി ആണ് അമ്പിളി പറയാറുള്ളത്. അത് മാത്രമല്ല പലര്‍ക്കും മാതൃകയാക്കാവുന്ന ചില സ്വഭാവ സവിശേഷതകള്‍ കൂടി നടിയ്ക്കുണ്ടെന്നും ആരാധകര്‍ ചൂണ്ടി കാണിക്കുന്നു.

അമ്പിളി ദേവിയെ എല്ലാവരും കണ്ടുപിടിക്കണം. പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണമെന്നും എങ്ങനെ നേരിടണമെന്നും കാണിച്ച് തരുന്നു. എന്തു സംഭവിച്ചാലും തോറ്റു കൊടുക്കില്ല എന്ന ഒരു മനോഭാവം നമുക്ക് ഉണ്ടായിരിക്കണം. തെറ്റും കുറ്റവും ഇല്ലാത്ത മനുഷ്യന്‍ ലോകത്തിലില്ല. തെറ്റ് സംഭവിച്ചാല്‍ തിരുത്താന്‍ ഒരു മനസ്സ് സന്തോഷത്തോടെ കാണിക്കണം. അതില്‍ കുറ്റബോധത്തിന് ആവശ്യമില്ല. ദൈവം നമ്മുക്ക് എന്താ വെച്ചിരിക്കുന്നത് അത് വന്ന് ഭവിക്കും ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സ്വയം ഏറ്റെടുക്കുക എല്ലാ വിധികളെ വിധിയെ തോല്‍പ്പിക്കുന്ന അതാണ് മനുഷ്യന്‍ മനുഷ്യമൃഗം ആകാന്‍ പാടില്ലെന്നും കമന്റിലൂടെ ആരാധകര്‍ പറയുന്നു.

2019 ല്‍ ആയിരുന്നു സീരിയല്‍ താരം ആദിത്യന്‍ ജയനും അമ്പിളി ദേവിയും വിവാഹിതരാവുന്നത്. ഇരുവരുടെയും രണ്ടാം വിവാഹം കൂടിയായിരുന്നു. ഫ്ളവേഴ്സിലെ സീത എന്ന സീരിയലില്‍ ഭാര്യയും ഭര്‍ത്താവുമായി അഭിനയിക്കുന്നതിനിടയിലായിരുന്നു ആദിത്യനും അമ്പിളിയും വിവാഹിതരാവാന്‍ തീരുമാനിക്കുന്നത്. ശേഷം രണ്ടാള്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ അര്‍ജുന്‍ എന്നൊരു മകന്‍ ജനിച്ചു. അമ്പിളിയുടെ ആദ്യ ബന്ധത്തിലെ മകനും ഇവര്‍ക്കൊപ്പമായിരുന്നു.

രണ്ട് ആണ്‍മക്കള്‍ക്കൊപ്പം സന്തുഷ്ടരായി കഴിയുന്നതിനിടയിലാണ് അമ്പിളിയും ആദിത്യനും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നത്. അമ്പിളിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആധാരമാക്കി വാര്‍ത്തകള്‍ വന്നു. വൈകാതെ അത് സത്യമാണെന്നും ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അമ്പിളി വെളിപ്പെടുത്തി. അമ്പിളിയ്ക്കെതിരെയും രൂക്ഷ വിമര്‍ശനങ്ങളായിരുന്നു ആദിത്യന്‍ പുറത്ത് വിട്ടത്. ഇതോടെ മാസങ്ങളോളം കേസും വിവാദങ്ങളുമായി കഴിയുകയായിരുന്നു.

സിനിമയെക്കാളും അമ്പിളി തിളങ്ങിയത് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ളതിനാല്‍ വൈകാതെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് തന്നെ മടങ്ങി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദിത്യനുമായിട്ടുള്ള വിവാഹം കഴിഞ്ഞതിന് ശേഷമാണ് അഭിനയ ജീവിതത്തില്‍ നിന്നും അമ്പിളി ദേവി മാറി നില്‍ക്കുന്നത്. ഇരുവരും ബന്ധം പിരിഞ്ഞതോട് കൂടി അമ്പിളി അഭിനയത്തിലേക്ക് തന്നെ തിരിച്ച് വരണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top