Connect with us

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അയാള്‍ തന്നെ ശാരീരികമായി ദുരുപയോഗം ചെയ്തു, എന്താണ് നടക്കുന്നതെന്ന് പോലും അന്ന് മനസിലായില്ല; വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രണ്ടു രൂപയ്ക്ക് പകരം കൊടുത്തത് വല്ലാതെ കൂടിപ്പോയി എന്ന് താന്‍ മനസിലാക്കുന്നത്; പിന്നീട് അയാളോട് ചെയ്തത്!

Malayalam

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അയാള്‍ തന്നെ ശാരീരികമായി ദുരുപയോഗം ചെയ്തു, എന്താണ് നടക്കുന്നതെന്ന് പോലും അന്ന് മനസിലായില്ല; വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രണ്ടു രൂപയ്ക്ക് പകരം കൊടുത്തത് വല്ലാതെ കൂടിപ്പോയി എന്ന് താന്‍ മനസിലാക്കുന്നത്; പിന്നീട് അയാളോട് ചെയ്തത്!

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അയാള്‍ തന്നെ ശാരീരികമായി ദുരുപയോഗം ചെയ്തു, എന്താണ് നടക്കുന്നതെന്ന് പോലും അന്ന് മനസിലായില്ല; വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രണ്ടു രൂപയ്ക്ക് പകരം കൊടുത്തത് വല്ലാതെ കൂടിപ്പോയി എന്ന് താന്‍ മനസിലാക്കുന്നത്; പിന്നീട് അയാളോട് ചെയ്തത്!

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട വ്യക്തിയാണ് രഞ്ജു രഞ്ജിമാര്‍. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവവുമാണ്. ഇപ്പോഴിതാ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരാള്‍ തന്നെ ശാരീരികമായി ദുരുപയോഗം ചെയ്തുവെന്ന് തുറന്ന് പറയുകയാണ് താരം.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള കറുത്ത ദിനങ്ങളെ കുറിച്ച് താരം പറഞ്ഞത്. ഇതിനോടകം തന്നെ രഞ്ജു രഞ്ജിമാരുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൊല്ലപരീക്ഷ എഴുതാന്‍ രണ്ടു രൂപ ഫീസ് കൊടുക്കാന്‍ പോലും അന്ന് വീട്ടുകാരുടെ കൈയ്യില്‍ ഉണ്ടായിരുന്നില്ല. വീടിനടുത്തുള്ള ഒരാളോട് താന്‍ സഹായം ചോദിച്ചു. അയാള്‍ തന്നെങ്കിലും തന്നെ ശാരീരികമായി ദുരുപയോഗം ചെയ്തു. എന്താണ് നടക്കുന്നതെന്ന് പോലും അന്ന് മനസിലായില്ല.

വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രണ്ടു രൂപയ്ക്ക് പകരം കൊടുത്തത് വല്ലാതെ കൂടിപ്പോയി എന്ന് താന്‍ മനസിലാക്കുന്നത്. അന്ന് ദ്രോഹിച്ച ആളുടെ വീടും സ്ഥലവും താന്‍ പിന്നീട് നാല്‍പതു ലക്ഷം രൂപയ്ക്ക് വാങ്ങി എന്ന് രഞ്ജു പറയുന്നു. ഉത്സവങ്ങള്‍ക്ക് ഗാനമേള ഉള്ള ഇടത്തും മറ്റും എന്തെങ്കിലും പരിപാടി അവതരിപ്പിക്കാന്‍ താനും കൂട്ടുകാരും അവസരം ചോദിക്കുമായിരുന്നുവെന്നും അപ്പോള്‍ ഏല്‍ക്കേണ്ടി വന്ന അധിക്ഷേപം ഭീകരമാണെന്നും രഞ്ജു പറയുന്നു.

അനാവശ്യ സ്പര്‍ശനങ്ങളും ബല പ്രയോഗങ്ങളും വേറെ. തങ്ങളെ ശാരീരികമായി ഉപദ്രവിക്കുന്നവരുടെ മനസ്ഥിതി മനസിലാക്കാന്‍ പ്രയാസമാണ്. പുറമെ മാന്യന്മാര്‍ ആണ് പലരും. പോലീസിന്റെ ഉപദ്രവങ്ങളും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും അതൊക്കെ മനസിനെ വേട്ടയാടും. അന്ന് കിട്ടിയ അടിയുടെ പാടുകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസില്‍ മായാതെ നിലനില്‍ക്കുന്നുണ്ട് എന്നും രഞ്ജു പറഞ്ഞു.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് താന്‍ ജീവിതത്തില്‍ നേരിട്ട ചില പ്രശ്‌നങ്ങളെ കുറിച്ചും രഞ്ജു രഞ്ജിമാര്‍ പറയുന്നത്. വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹം ഉണ്ടായിട്ടും ജീവിതസാഹചര്യങ്ങള്‍ അതിന് അനുവദിച്ചില്ല. ട്രാന്‍സ്ജെന്‍ഡര്‍ എന്ന നിലയില്‍ ധാരാളം അവഗണനകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ പറയുന്നു.

ശരീരം ഒരു പുരുഷന്റേതും മനസ്സ് സ്ത്രീയുടേയും ആയതുകൊണ്ട് സമൂഹം അതൊരു വൈകല്യമായി കണക്കാക്കി. വൈവിധ്യമായി പരിഗണിക്കാന്‍ ആരും തയ്യാറായില്ല. ”ഇരുപത്തിനാല് വര്‍ഷം മുമ്പ് എറണാകുളത്തെ ഒരു അഭിഭാഷകന്റെ വീട്ടില്‍ ഓഫീസ് ജോലിക്കെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടു വന്നു. എന്നാല്‍ മറ്റ് പല ജോലികളും എനിക്ക് ഉണ്ടായിരുന്നെന്ന് അറിഞ്ഞത് പിന്നീടാണ്. അവിടെ നിന്നും രക്ഷപെട്ടപ്പോഴാണ് എന്റെ കമ്മ്യൂണിറ്റിയില്‍ പെട്ട പലരെയും പരിചയപ്പെടാന്‍ സാധിച്ചത്.

രണ്ട് രൂപയുടെ സോഡ കുടിച്ച് ഒരു ദിവസം തള്ളി നീക്കിയ ഞാന്‍ ഇന്ന് ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാണ്. മറ്റൊരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി. മലയാള സിനിമയ്ക്ക് പുറമെ ബോളിവുഡിലും താരങ്ങള്‍ക്ക് മേക്കപ്പ് ചെയ്ത് കൊടുക്കാനുള്ള അവസരം ലഭിച്ചു.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ബിഗ്‌ബോസ് മലയാള്തതിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ സാബുമോനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് രഞ്ജു രഞ്ജിമാര്‍ രംഗത്തെത്തിയത്. ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. താന്‍ ഈ ലോകത്ത് ആരെയെങ്കിലും ആത്മാര്‍ത്ഥമായി വെറുക്കിന്നുണ്ടെങ്കില്‍ അത് സാബുവിനെയാണ് എന്നാണ് രഞ്ജു രഞ്ജിമാര്‍ പറഞ്ഞത്.

അത്രത്തോളം ഫോബിക്കായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഇരട്ട വ്യക്തിത്വമാണ് സാബുവിന്.എന്താണ് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ആളാണ് സാബു. പല വേദികളിലും ഇയാളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള അപമാനങ്ങള്‍ സഹിക്കാന്‍ വയ്യാത്തതായിരുന്നു.

ബിഗ് ബോസ് സീസണ്‍ ഒന്ന് നടക്കുന്ന സമയത്ത് പേളിയെ പിന്തുണച്ച് കൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ അന്ന് പറഞ്ഞത് റെക്കോഡ് ചെയ്ത് വെച്ചിട്ടുണ്ട്. അന്നും ഇതേ പോലെയായിരുന്നു സംസാരിച്ചത്. ശിഖണ്ഡി എന്നും ആണും പെണ്ണും കെട്ടവന്‍ എന്ന പദങ്ങളൊക്കെ ഉപയോഗിച്ച് കൊണ്ടായിരുന്നു അന്നും സംസരിച്ചത്.

തെറ്റ് ചൂണ്ടി കാണിച്ചിട്ടുള്ളത് കൊണ്ട് മാത്രമാണ് ഇന്ന് ഈ വേദിയില്‍ ഞാന്‍ അടങ്ങുന്ന ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍പ്പെട്ടവര്‍ക്ക് ഇന്ന് തിരിച്ച് സംസാരിക്കാനുളള ഇടം കിട്ടിയത്. ഇല്ലാത്ത പക്ഷം മറപ്പുരയില്‍ ഒളിച്ചിരിക്കേണ്ട ആളുകള്‍ ആകുമായിരുന്നു. കാലം മാറിയെങ്കിലും ഇന്നും പലര്‍ക്കും ട്രാന്‍സ് കമ്മ്യൂണിറ്റിയെ കുറിച്ച് വ്യക്തമായി അറിയില്ല. അവരെല്ലാം തങ്ങളെ വീക്ഷിക്കുന്നത് ഇവനെപ്പോലെയുള്ളവരുടെ വാക്കുകളിലൂടെയാണ്.

More in Malayalam

Trending

Recent

To Top