
Malayalam
പിതാവിന്റെ ഓര്‍മദിനത്തില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കുഞ്ചാക്കോബോബന്; ആദരവ് രേഖപ്പെടുത്തി ആരാധകര്‍
പിതാവിന്റെ ഓര്‍മദിനത്തില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കുഞ്ചാക്കോബോബന്; ആദരവ് രേഖപ്പെടുത്തി ആരാധകര്‍

മലയാളി പ്രേക്ഷകരുടെ ചോക്കേറ്റ് ഹീറോയാണ് നടന് കുഞ്ചാക്കോ ബോബന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ അച്ഛന് ബോബന് കുഞ്ചാക്കോയുടെ ഓര്‍മ്മകള്‍ പങ്ക് വയ്ക്കുകയാണ് താരം.
ബോബന് കുഞ്ചാക്കോയുടെ ഓര്‍മദിനത്തില്‍ ആണ് കുഞ്ചാക്കോ ബോബന് ഫോട്ടോ പങ്കുവെച്ചത്. സ്വര്‍ഗത്തിലെ അപ്പന് എന്നാണ് കുഞ്ചോക്കോ ബോബന് കുറിച്ചത്. നിരവധി പേരാണ് ആദരവ് രേഖപ്പെടുത്തി ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ബോബന് കുഞ്ചാക്കോ ബോബന് അന്തരിച്ചത് 2004 ജൂലൈ ഒമ്പതിനാണ്. ഇത് പതിനേഴാം ഓര്മ ദിവസമാണ്.
അച്ഛനും ചലച്ചിത്ര രംഗത്ത് സജീമായിരുന്നു. സംവിധായകനായും ബാലനടനായും ബോബന് കുഞ്ചാക്കോ തിളങ്ങിയിട്ടുണ്ട്. അച്ഛന് ബോബന് കുഞ്ചാക്കോയുടെ പാരമ്ബര്യം പിന്തുടര്ന്നുതന്നെയാണ് കുഞ്ചാക്കോ ബോബനും സിനിമയില്‍ എത്തിയത്.
അതേസമയം, തന്റെ പുതിയ ചിത്രത്തെ കുറിച്ചും കുഞ്ചാക്കോ ബോബന് പറഞ്ഞിരുന്നു. ‘എന്റെ അടുത്ത നിര്‍മ്മാണ സംരംഭത്തിന്റെ പേര് അറിയിപ്പാണെന്ന് വളരെ സന്തോഷപൂര്‍വ്വം എല്ലാവരെയും അറിയിക്കുന്നു. ചിത്രത്തിന്റെ സംവിധാനം, തിരക്കഥ, എഡിറ്റിങ് എന്നിവ നിര്‍വ്വഹിക്കുന്ന മഹേഷ് നാരായണനും എന്നോടൊപ്പം ഒരു നിര്‍മ്മാതാവ് ആവുകയാണ്. കൂടെ ഷെബിന്‍ ബെക്കറുമുണ്ട്. ടേക്ക് ഓഫ് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒരിക്കല്‍ കൂടി ഒന്നിക്കുകയാണ്.
ചിത്രത്തിന്റെ ഷൂട്ടിങ് ജൂണ്‍ജൂലൈ സമയത്ത് ആരംഭിക്കും. മികച്ച ടെക്നീഷ്യന്മാരുമായി എറണാംകുളത്താണ് ചിത്രീകരണം നടക്കുക. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു. അറിയിപ്പിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ഉടന്‍ തന്നെ അറിയിക്കുന്നതായിരിക്കും’ എന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഭീമന്റെ വഴി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു ചാക്കോച്ചന്. തമാശയ്ക്കു ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭീമന്റെ വഴി’. ചെമ്പന്‍ വിനോദ് ജോസ്, ചിന്നു ചാന്ദ്നി എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിക് അബു, റിമാ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. മഷര്‍ ഹംസ വസ്ത്രാലങ്കാരവും വിഷ്ണു വിജയ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.
അതേസമയം ‘നിഴല്‍’ എന്ന കുഞ്ചാക്കോ ബോബന് ചിത്രം ഏപ്രില്‍ ആദ്യവാരം റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താരയാണ് ചിത്രത്തിലെ നായിക. അപ്പു ഭട്ടതിരിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ‘മോഹനന് കുമാര്‍ ഫാന്‍സ്’, ‘പട’, ‘മറിയം ടൈലേഴ്സ്’, ‘ഗര്‍ര്‍’ എന്നീ ചിത്രങ്ങളാണ് 2021ല്‍ പുറത്തിറങ്ങാനിരിക്കുന്ന മറ്റ് കുഞ്ചാക്കോ ബോബന് ചിത്രങ്ങള്‍.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...