Connect with us

ആരോടും പരിഭവമില്ല, പരാതിയില്ല, ഇത്രയും കിട്ടിയതിനൊക്കെ വലിയ സന്തോഷം; തുറന്ന് പറഞ്ഞ് മനോജ് കെ ജയന്‍

Malayalam

ആരോടും പരിഭവമില്ല, പരാതിയില്ല, ഇത്രയും കിട്ടിയതിനൊക്കെ വലിയ സന്തോഷം; തുറന്ന് പറഞ്ഞ് മനോജ് കെ ജയന്‍

ആരോടും പരിഭവമില്ല, പരാതിയില്ല, ഇത്രയും കിട്ടിയതിനൊക്കെ വലിയ സന്തോഷം; തുറന്ന് പറഞ്ഞ് മനോജ് കെ ജയന്‍

മലയാളികള്‍ക്കേറെ സുപരിചിതനും ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളുമായ നടനാണ് മനോജ് കെ ജയന്‍. നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അവ ഇന്നും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ഏത് തരം കഥാപാത്രമായാലും തന്റെ അഭിനയ മികവുകൊണ്ട് ഗംഭീരമാക്കാറുണ്ട് നടന്‍. മലയാളത്തിലെ മുന്‍നിര സംവിധായകരുടെ സിനിമകളിലെല്ലാം പ്രധാന വേഷങ്ങളില്‍ മനോജ് കെ ജയന്‍ അഭിനയിച്ചിട്ടുണ്ട്. പഴശ്ശിരാജയിലെ തലയ്ക്കല്‍ ചന്തുവും താരത്തിന്റെതായി ഏറെ തരംഗമായ കഥാപാത്രമാണ്.

നായകനായി അഭിനയിച്ചിട്ടുണ്ടെങ്കിലും ക്യാരക്ടര്‍ റോളുകളിലാണ് മനോജ് കെ ജയന്‍ കരിയറില്‍ കൂടുതല്‍ തിളങ്ങിയത്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും എത്തിയിരുന്നു താരം. അതേസമയം കുട്ടന്‍ തമ്പുരാന്‍, ദിംഗംബരന്‍ തുടങ്ങിയ മികച്ച കഥാപാത്രങ്ങള്‍ ചെയ്‌തെങ്കിലും തന്നെ എപ്പോഴും രണ്ടാമൂഴക്കാരനാക്കി ഒതുക്കിയതിനെ കുറിച്ച് പറയുകയാണ് മനോജ് കെ ജയന്‍.

ഫേസ്ബുക്കിലൂടെയാണ് നടന്‍ പ്രതികരിച്ചത്. ‘കുട്ടന്‍ തമ്പുരാന് എന്തുക്കൊണ്ട് ബെസ്റ്റ് ആക്ടര്‍ കിട്ടിയില്ല എന്ന് ചോദിച്ചവരോട് നായക കഥാപാത്രമായിരിക്കണം സര്‍ക്കാര്‍ മാനദണ്ഡമെന്ന് മനോജ് കെ ജയന്‍ പറയുന്നു. നടന്റെ വാക്കുകളിലേക്ക്: ‘രണ്ടാമൂഴം….1992ല്‍ സര്‍ഗത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്തുക്കൊണ്ട് സംസ്ഥാന അവാര്‍ഡില്‍ ബെസ്റ്റ് ആക്ടര്‍ കിട്ടിയിട്ടില്ല എന്ന് ചോദിച്ചവരെ ഞാന്‍ പറഞ്ഞു മനസിലാക്കി’.

‘അത് ഗവണ്‍മെന് മാനദണ്ഡമാണ്, നായക കഥാപാത്രമായിരിക്കണം. സഹനടനായി വേഷമിടുന്നവര്‍ക്ക് രണ്ടാമത്തെ മികച്ച നടനുളള പുരസ്‌കാരമേ കൊടുക്കൂ. പലര്‍ക്കും അന്നത് ദഹിച്ചില്ല. കാരണം കുട്ടന്‍ തമ്പുരാന്‍ ജനമനസുകളില്‍ ഈ മാനദണ്ഡങ്ങള്‍ക്ക് എല്ലാം അപ്പുറമായിരുന്നു. അതങ്ങനെ കഴിഞ്ഞു. 2006ല്‍ അനന്തഭദ്രത്തിലെ ദിംഗംബരന് അവാര്‍ഡില്ല’.

‘പക്ഷേ അന്നും ഇന്നും എന്നും നിങ്ങള്‍ പ്രിയപ്പെട്ട പ്രേക്ഷകര്‍ ദിംഗംബരന് നല്‍കികൊണ്ടിരിക്കുന്ന അഭിപ്രായങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും മുന്നില്‍ ഒരു അവാര്‍ഡിനും പിടിച്ചുനില്‍ക്കാന്‍ കഴിയില്ല’, മനോജ് കെ ജയന്‍ പറയുന്നു. ‘2009ല്‍ പഴശ്ശിരാജയിലെ തലക്കല്‍ ചന്തുവിലൂടെ ഞാന്‍ വീണ്ടും മികച്ച രണ്ടാമത്തെ നടനായി സംസ്ഥാന അവാര്‍ഡ് നേടി. മാനദണ്ഡം കറക്ട്. ചിത്രത്തില്‍ ഞാന്‍ സഹനടന്‍ തന്നെ’.

‘2012ല്‍ കളിയച്ചനില്‍ നായക കഥാപാത്രമായ കഥകളി നടനായ കുഞ്ഞിരാമനിലൂടെ ഞാന്‍ വീണ്ടും രണ്ടാമനായപ്പോള്‍ എനിക്ക് മനസിലായി… ഒന്നാമനാവണമെങ്കില്‍ അജ്ഞാതമായ വേറെ ചില മാനദണ്ഡങ്ങള്‍ കൂടിയുണ്ടാവുമെന്ന്. ആരോടും പരിഭവമില്ല, പരാതിയില്ല, ഇത്രയും കിട്ടിയതൊക്കെ തന്നെ വലിയ സന്തോഷം’, മനോജ് കെ ജയന്‍ കുറിച്ചു.

അതേസമയം മലയാളത്തില്‍ സല്യൂട്ട് ആണ് മനോജ് കെ ജയന്റെ പുതിയ സിനിമ. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം നടന്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ബിലാലാണ് മനോജ് കെ ജയന്റെതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ബിലാല്‍ ജോണ്‍ കുരിശ്ശിങ്കലിനൊപ്പം എഡ്ഡി ജോണ്‍ കുരിശ്ശിങ്കലിന്റെ വരവിനായും എല്ലാവരും കാത്തിരിക്കുകയാണ്.

അതേസമയം, മനോജ് കെ ജയന്‍ മുമ്പ് പറഞ്ഞ വാക്കുകളും ഏറെ വൈറലായിരുന്നു. എല്ലാവരും തന്നെ തെറ്റിദ്ധരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് നടന്‍ മനോജ് കെ ജയന്‍. ഏറെ കാലത്തെ പ്രണയത്തിന് ഒടുവിലാണ് മനോജ് കെ ജയനും ഉര്‍വശിയും വിവാഹിതരായത്. എന്നാല്‍ ഇരുവരും പിരിയുകയും രണ്ടാമതും വിവാഹം കഴിക്കുകയും ചെയ്തു. മകള്‍ കുഞ്ഞാറ്റയ്ക്ക് തന്റെ രണ്ടാമത്തെ ഭാര്യ ആശയോടുള്ള ആത്മബന്ധത്തെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് വൈറലാകുന്നത്.

കുഞ്ഞാറ്റയെയും എടുത്ത് ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ അനുവാദം ചോദിച്ചത് ഉര്‍വശിയുടെ അമ്മയോടു മാത്രമാണ്. വലിയ അപകടങ്ങളിലേക്ക് പോകാതെ തന്നെ പലപ്പോഴും ചേര്‍ത്തു നിര്‍ത്തിയത് ഉര്‍വശിയുടെ അമ്മയാണ്. ആറു വര്‍ഷത്തോളം പൊരുത്തപ്പെടാന്‍ പല രീതിയില്‍ ശ്രമിച്ച ശേഷമാണ് ഇനി മുന്നോട്ടുപോകാന്‍ പറ്റില്ല എന്ന് തോന്നിയത് അങ്ങനെയാണ് പിരിയുന്നത്.

ആശക്കും കുഞ്ഞാറ്റക്കും അമൃതിനും ഒപ്പം താന്‍ ഹാപ്പിയാണ്. ഉര്‍വശിയുടെ മകന്‍ ഇടയ്ക്ക് കുഞ്ഞാറ്റയെ കാണാന്‍ ആഗ്രഹം പറയും. അതിനായി കരയും. അപ്പോള്‍ അവളെ ഉര്‍വശിയുടെ അടുത്തേക്ക് അയക്കാറുണ്ട്. താന്‍ തന്നെ വണ്ടി കയറ്റി വിടും. ഉര്‍വശിയോട് യാതൊരുവിധ പിണക്കങ്ങളുമില്ല. ആശയുമായി അടുത്ത ബന്ധം ആണ് കുഞ്ഞാറ്റയ്ക്ക് ഉള്ളത്. പ്ലസ്ടു റിസള്‍ട്ട് അറിഞ്ഞ ഉടനെ ‘ആദ്യം അമ്മയെ വിളിച്ചു പറയൂ’ എന്നാണ് താന്‍ പറഞ്ഞത്.

ഉര്‍വശിയുടെ നമ്പറിലേക്ക് ആശയുടെ ഫോണില്‍ നിന്നുമാണ് മോള്‍ വിളിച്ചത്. കല്‍പ്പനയുടെ മകളുമായും ആശക്ക് ബന്ധം ഉണ്ട്. ഉര്‍വശിയുടെ മോന്‍ പൊന്നുണ്ണിയുടെ ചോറൂണിന് ആശയാണ് കുഞ്ഞാറ്റയെ കൊണ്ടുപോയത് ആശയാണ്. മാത്രമല്ല ഇപ്പോഴും ഉര്‍വശി കുഞ്ഞാറ്റയെ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ ആശയെ ആണ് വിളിക്കുന്നത് എന്നും മനോജ് വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top