Connect with us

‘കേന്ദ്രമന്ത്രി സഭയില്‍ വീണ്ടും ഒരു മലയാളി സാന്നിധ്യം ഉണ്ടാകുന്നത് സന്തോഷമാണ്, രാജീവ് ചന്ദ്രശേഖര്‍ ഐടി മന്ത്രി ആകുബോള്‍ കേരളത്തിന് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാകും’; അഭിനന്ദനവുമായി പ്രിയദര്‍ശന്‍

Malayalam

കേന്ദ്ര മന്ത്രിസഭയിലെ മലയാളിയായ മന്ത്രി രാജീവ് ചന്ദ്ര ശേഖറിനെ അഭിനന്ദനം അറിയിച്ച്് സംവിധായകന്‍ പ്രിയദര്‍ശന്‍. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ‘കേന്ദ്രമന്ത്രി സഭയില്‍ വീണ്ടും ഒരു മലയാളി സാന്നിധ്യം ഉണ്ടാകുന്നത് സന്തോഷമാണ്. രാഷ്ട്രീയത്തിനും വ്യവസായത്തിനും അപ്പുറം ടെക്നോക്രാറ്റ് ആയ ഒരാള്‍ മന്ത്രിയാകുംബോള്‍, പ്രത്യേകിച്ചും ഐടി മന്ത്രി ആകുബോള്‍ കേരളത്തിന് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

പെന്‍ഡിയം ചിപ്പിന്റെ പിതാവ് എന്നറിയപ്പെടുന്ന വിനോദ് ധാം നേരിട്ട് ഇന്റലില്‍ റിക്രൂട്ട് ചെയ്ത രാജീവിനെ പോലൊരാള്‍ ആ വകുപ്പില്‍ തന്നെ മന്ത്രിയാകുന്നത് രാജ്യപുരോഗതിയ്ക്കും കാര്യമായ മുതല്‍ക്കൂട്ടാകും എന്ന് പ്രതീക്ഷിക്കുന്നു’ എന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനഃസംഘടനയില്‍ പരിഗണക്കപ്പെട്ട ഏക മലയാളി കൂടിയാണ് ഇലക്ട്രോണിക്ക്, ഐ ടി നൈപുണി വികസനം എന്നീ വകുപ്പുകളുടെ ചുമതലയേറ്റെടുത്ത രാജീവ് ചന്ദ്രശേഖര്‍.

അതേസമയം രാജീവ് ചന്ദ്രശേഖറിനെ സഹമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതുള്‍പ്പെടെ കേരളത്തില്‍ നിന്നുമുള്ള പുതിയ ആരെയും ഗവര്‍ണര്‍, മന്ത്രി പദങ്ങളിലേക്ക് പരിഗണിക്കാതിരുന്നതില്‍ ബിജെപി കേരള ഘടകത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചന്ദ്ര ശേഖറിനെ പരിഗണിച്ചതും കുമ്മനം ഉള്‍പ്പെടെയുള്ള നേതാക്കളെ പരിഗണിക്കാതിരുന്നതുമാണ് കേരള ഘടകത്തിന് ക്ഷീണമുണ്ടാക്കിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top