പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മ്മാതാവുമായ ബാദുഷയ്ക്ക് പിറന്നാള്‍ ആശംസകളുമായി സംവിധായകനും നടനുമായ സാജിദ് യാഹിയ. മലയാള സിനിമയിലെ രാവണനാണ് ബാദുഷയെന്ന സാജിദ് യാഹിയ പറഞ്ഞു. ‘രാവണന് എന്നു കേട്ടിട്ടില്ലേ. രാമായണത്തിലെ പത്തു തലയുള്ള രാവണനല്ല. ഇതു സിനിമയുടെ കാര്യമാണ്. ഇവിടെ നമ്മുടെ മലയാള സിനിമയില്‍ നമുക്കും ഉണ്ടൊരു രാവണന്. പത്തു തലയുള്ള രാവണല്ല. അതിനേക്കാള്‍ ഭയങ്കരന്‍.ഒരേ സമയം പത്തില്‍ കൂടുതല്‍ സിനിമകള്‍ വരെ കൈകാര്യം ചെയ്യുന്നൊരു രാവണന്.നമ്മുടെ സ്വന്തം ബാദുക്ക. നമ്മുടെ ആലപ്പുഴക്കാരന്.
2006ല്‍ പൃഥ്വിരാജ് ചിത്രം വര്‍ഗ്ഗത്തിലൂടെയാണ് ബാദുക്ക പ്രൊഡക്ഷന്‍ കണ്ട്രോളര് ആയി എത്തുന്നത് അതു വരെ ടൈറ്റില്‍ കാര്‍ഡില്‍ മാത്രം അധികമാരും ശ്രദ്ധിക്കാതെ നിന്നിരുന്ന പ്രൊഡക്ഷന്‍ കണ്ട്രോളര് തസ്തിക ബാദുക്കയ്ക്കു ശേഷം കുറച്ചു കൂടി ജനകീയമായി എന്നതാണ് സത്യം. പിന്നീട് എത്രയോ സിനിമകള്‍ മലയാളത്തിലെ ഏറ്റവും മുന്‍നിര ചിത്രങ്ങള്‍ എടുത്താല്‍ എവിടെയും ബാദുക്കയുണ്ട്. രാവണന് എഫക്ട് എന്നൊക്കെ പറയാമെങ്കിലും ഇതൊരു ബാദുക്ക എഫക്ട് തന്നെയാണ് ബാദുക്കയ്ക്കു മാത്രം സാധ്യമാകുന്ന കാര്യം.ഇപ്പോള്‍ അല്‍പ്പം അഭിനയത്തിലേക്കും നിര്‍മ്മാണത്തിലേക്കും കൂടി റൂട്ട് മാറ്റിയിരിക്കുന്ന ബാദുക്ക വീണ്ടും വീണ്ടും നമ്മളെ ഞെട്ടിക്കുകയാണ്.
ഈ തിരക്കുകള്‍ക്കൊക്കെ ഇടയില്‍ ഈ കോവിഡ് ദുരിത കാലത്തും മുന്‍പ് പ്രളയ സമയത്തും സിനിമ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ കമ്മ്യൂണിറ്റി കിച്ചണുമായി ഒരാളും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശത്തില്‍ ബാദുക്കയെത്തി. മലയാള സിനിമയുടെ മനുഷ്യത്വത്തിനു ബാദുക്ക എന്നൊരു മുഖം കൂടിയുണ്ട് എന്നു തെളിയിച്ചു കൊണ്ട്. നമ്മുടെ സ്വന്തം ബാദുക്കയ്ക്ക് ജന്മദിനാശംസകള് എന്നാണ് അദ്ദേഹം പറഞ്ഞത്.
ഈ പിറന്നാള്‍ ദിനത്തില്‍ അന്തരിച്ച സംവിധായകന് സച്ചി പണ്ട് നേര്‍ന്ന പിറന്നാള്‍ ആശംസ ബാദുഷ പങ്കുവെച്ചത് വൈറലായിരുന്നു. ഇത്തവണ അദ്ദേഹം സ്വര്‍ഗത്തിലിരുന്ന് ആശംസ നേരുന്നുണ്ടാകും എന്ന കുറിപ്പോടെയാണ് ബാദുഷ പിറന്നാള്‍ ആശംസ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ജന്മദിനാശംസ. കഴിഞ്ഞ വര്‍ഷം ഒരു ദിനം കഴിഞ്ഞ ശേഷമാണ് സച്ചിയേട്ടന് എന്റെ ജന്മദിനമാണെന്ന് അറിഞ്ഞത്. ഇത്തവണ അദ്ദേഹം സ്വര്‍ഗത്തിലിരുന്ന് എനിക്ക് ആശംസ നേരുന്നുണ്ടാകും. ഈ ദിനത്തില്‍ സച്ചിയേട്ടാ നിങ്ങളെ എനിക്ക് വല്ലാതെ മിസ് ചെയ്യുന്നു എന്നാണ് ബാദുഷ പങ്കുവെച്ചത്.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...