എയര്‍പോട്ടില്‍ ചെക്ക് ഇന്‍ ചെയ്ത അയാള്‍ തിരിച്ച് ഇറങ്ങി പോയി, പ്രതികരിച്ചാല്‍ സിനിമയില്‍ നിന്നും ഇറങ്ങി പോകും; ശ്രീനാഥ് ഭാസിയില്‍ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് എന്‍എം ബാദുഷ
എയര്‍പോട്ടില്‍ ചെക്ക് ഇന്‍ ചെയ്ത അയാള്‍ തിരിച്ച് ഇറങ്ങി പോയി, പ്രതികരിച്ചാല്‍ സിനിമയില്‍ നിന്നും ഇറങ്ങി പോകും; ശ്രീനാഥ് ഭാസിയില്‍ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് എന്‍എം ബാദുഷ
എയര്‍പോട്ടില്‍ ചെക്ക് ഇന്‍ ചെയ്ത അയാള്‍ തിരിച്ച് ഇറങ്ങി പോയി, പ്രതികരിച്ചാല്‍ സിനിമയില്‍ നിന്നും ഇറങ്ങി പോകും; ശ്രീനാഥ് ഭാസിയില്‍ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് എന്‍എം ബാദുഷ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രീനാഥ് ഭാസിയ്ക്കെതിരെയും ഷെയ്ന് നിഗത്തിനെതിരെയും നിരവധി ആരോപണങ്ങളാണ് ഉയര്‍ന്ന് വന്നിരുന്നത്. ഇപ്പോഴിതാ നടന് ശ്രീനാഥ് ബാസിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര് എന്‍എം ബാദുഷ. ഖജ്രാവോ ഡ്രീംസ് എന്ന സിനിമയുടെ സമയത്ത് ശ്രീനാഥ് ഭാസിയില്‍ നിന്നും ഉണ്ടായ മോശം അനുഭവങ്ങളെ കുറിച്ചാണ് ബാദുഷ തുറന്നു പറഞ്ഞിരിക്കുന്നത്.
വിലക്ക് ഏര്‍പ്പെടുത്തിയ നടന്മാരില് നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തോടാണ് ബാദുഷ പ്രതികരിച്ചത്. ഷെയ്ന് നിഗത്തിനൊപ്പം മൂന്ന് സിനിമകള്‍ ചെയ്തെങ്കിലും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല.
എന്നാല്‍ മറ്റേ നടനില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ എയര്‍പോര്‍ട്ടില്‍ നടനെ കയറ്റി വിടാന്‍ വേണ്ടി പോയിരുന്നു. ചിത്രത്തിലെ ബാക്കിയുള്ള ആര്‍ട്ടിസ്റ്റുകള്‍ ലൊക്കേഷനില്‍ കാത്തു നില്‍ക്കുകയായിരുന്നു. ഞാന്‍ തന്നെയാണ് എയര്‍പോര്‍ട്ടില്‍ കൊണ്ടുപോയി വിട്ടത്.
എന്നാല്‍ ചെക്ക് ഇന്‍ ചെയ്ത അയാള്‍ തിരിച്ച് ഇറങ്ങി പോയ അനുഭവം വരെ ഉണ്ടായിട്ടുണ്ട്. ഈ വിഷയത്തില്‍ പരാതി നല്‍കണമെന്ന് നിര്‍മ്മാതാവിനോട് പറഞ്ഞിരുന്നു. എന്നാല്‍ സിനിമ നടക്കട്ടെയെന്ന് കരുതി അദ്ദേഹം അത് ചെയ്തില്ല. ഒടുവില്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി കൊണ്ടു വന്ന് ഫ്ളൈറ്റില്‍ കയറ്റി വിടുകയായിരുന്നു.
താനും അപ്പോള്‍ പ്രതികരിക്കാന്‍ പോയാല്‍ നടന് വാശി കൂടുകയും സിനിമ നിന്നു പോവുകയും ചെയ്തേനെ എന്നാണ് ബാദുഷ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഖജ്രാവോ ഡ്രീംസ് നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ്.
കാന്താര എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് ഋഷഭ് ഷെട്ടി. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന് കൂടിയായിരുന്നു...
നിരവധി ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ പ്രൊജക്റ്റുകളുമായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തമിഴ് സിനിമ ഏറെ പ്രതീക്ഷയോടെ...
മലയാളികളുടെ പ്രിയ നടിയാണ് ശോഭന. മികച്ച നര്‍ത്തകി കൂടിയായ ശോഭന അഭിനയത്തേക്കാള്‍ കൂടുതല്‍ നൃത്തത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ സഹോദരിമാര്‍...
കനത്ത വെള്ളക്കെട്ടിൽ ചെന്നൈ ദുരിതത്തിലായിരിക്കുകയാണ്. ചെന്നൈയിലെ വിമാനത്താവളം അടച്ചു, വന്ദേഭാരത് അടക്കമുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശമുണ്ട്....