Connect with us

സിനിമ പ്രൊഡക്ഷൻ കൺട്രോളർമാർക്ക് തിരുവന്തപുരത്തെ ക്രൂര മർദ്ദനം, ബാദുഷയ്ക്കും ഇടികിട്ടി!!

Movies

സിനിമ പ്രൊഡക്ഷൻ കൺട്രോളർമാർക്ക് തിരുവന്തപുരത്തെ ക്രൂര മർദ്ദനം, ബാദുഷയ്ക്കും ഇടികിട്ടി!!

സിനിമ പ്രൊഡക്ഷൻ കൺട്രോളർമാർക്ക് തിരുവന്തപുരത്തെ ക്രൂര മർദ്ദനം, ബാദുഷയ്ക്കും ഇടികിട്ടി!!

സിനിമ പ്രൊഡക്ഷൻ കൺട്രോളർമാർക്ക് മർദ്ദനം. പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർമാർക്ക് തിരുവനന്തപുരത്ത് വെച്ച് തെന്നിന്ത്യൻ ഫൈറ്റ് മാസ്റ്റർ റൺരവിയുടെ നേതൃതത്തിൽ മർദ്ദനം നേരിട്ടു. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ സുധൻ രാജ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കമ്പം” എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു സംഭവം.

രാവിലെ ബഹളം കേട്ട് നാട്ടുക്കാർ സംഭവസ്ഥലത്ത് ഓടികൂടുകയിരുന്നു. പിന്നെയാണ് ചിത്രത്തിലെ ഒരു പ്രധാന സംഘട്ടന രംഗമാണ് ചിത്രീകരിച്ചത് എന്ന് മനസിലായത്. പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർമാരായ ബാദുഷ ,എൽദോ സെൽവരാജ് ,ശ്യാം തൃപ്പുണിത്തുറ ,ഹർഷൻ പട്ടാഴി തുടങ്ങിയവരും നിരവധി പുതുമുഖങ്ങളുമാണ് ഈ രംഗത്തിൽ അഭിനയിച്ചത്. മലയാള സിനിമയിലെ പ്രമുഖ സംവിധായകരും ടെക്നീഷ്യൻമാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

കഴിഞ്ഞ ദിവസം പോലീസ് വേഷവും കറുത്ത കൂളിംങ് ഗ്ലാസുമായി നിൽക്കുന്ന സിനിമ സെറ്റിലെ ബാദുഷയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു . ‘കമ്പം’ എന്ന ചിത്രത്തിൽ സി.ഐ മുഹമ്മദ് ഇക്ബാൽ എന്ന കഥാപാത്രമായിട്ടാണ് ബാദുഷ അഭിനയിക്കുന്നത്. മലയാളത്തിലെ പ്രശസ്ത നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ് ബാദുഷ എന്‍.എം. നിരവധി ചിത്രങ്ങൾ നിർമ്മിച്ചതോടൊപ്പം തന്നെ വണ്‍, ഓപ്പറേഷന്‍ ജാവ എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

More in Movies

Trending

Recent

To Top