Malayalam
അടുത്തിരിക്കുന്ന കുട്ടിക്ക് ആറാം ഇന്ദ്രിയമുണ്ടെന്ന് തോന്നുന്നു; പ്രേമത്തിലെ പഴയ ചിത്രം പങ്കുവെച്ച് അനുപമ പരമേശ്വരന്‍
അടുത്തിരിക്കുന്ന കുട്ടിക്ക് ആറാം ഇന്ദ്രിയമുണ്ടെന്ന് തോന്നുന്നു; പ്രേമത്തിലെ പഴയ ചിത്രം പങ്കുവെച്ച് അനുപമ പരമേശ്വരന്‍
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് അനുപമ പരമേശ്വരന്‍. തുടര്‍ന്ന് തെലുങ്കില്‍ ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ നടി അഭിനയിച്ചു. ഇപ്പോഴിതാ പ്രേമത്തിലെ ഒരു ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അനുപമ. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
പ്രേമത്തിലെ മേരിയും സെലിനും തൊട്ടടുത്തായി മറ്റു രണ്ടു കുട്ടികളും ഇരിക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയില്‍ അടുത്തിരിക്കുന്ന കുട്ടിക്ക് ആറാം ഇന്ദ്രിയമുണ്ടെന്ന് തോന്നുന്നുവെന്ന് അനുപമ തമാശ രൂപേണ കുറിച്ചിരിക്കുന്നു. കുട്ടി തൂവാല കൊണ്ട് മുഖം മാസ്‌ക് ധരിക്കുന്നതും ചിത്രത്തില്‍ കാണാം.
2015 മെയ് 29നാണ് അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പ്രേമം റിലീസ് ചെയ്തത്. നിവിന്‍ പോളി നായകനായെത്തിയ ചിത്രം ജോര്‍ജ് എന്ന യുവാവിന്റെ ജീവിതത്തിലെ വ്യത്യസ്ത കാലഘട്ടങ്ങളും ആ കാലഘട്ടങ്ങള്‍ക്കിടയിലെ മൂന്നു പ്രണയങ്ങളുമാണ് കാണിക്കുന്നത്. സായി പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, വിനയ് ഫോര്‍ട്ട്, സൗബിന്‍ സാഹിര്‍, സിജു വില്‍സണ്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു
.സെന്‍സര്‍ കോപ്പി ലീക് ചെയ്തത് ഉള്‍പ്പടെ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നുവെങ്കിലും ചിത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും അധികം കളക്ഷന്‍ നേടിയ സിനിമകളില്‍ ഒന്നാണ്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും ചിത്രം മികച്ച വിജയം കരസ്ഥമാക്കിയിരുന്നു.
