കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുവാക്കള്‍ക്കിടയില്‍ തരംഗമായി കൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ക്ലബ്ഹൗസ്. സിനിമ താരങ്ങളും രാഷ്ട്രീയ നിരീക്ഷകരുമെല്ലാം ഈ ആപ്പില്‍ സജീവമാണ്. ഇപ്പോഴിതാ ഇത്തരം വ്യാജന്മാര്ക്ക് എതിരെ എത്തിയിരിക്കുകയാണ് സിനിമ താരങ്ങളായ പൃഥ്വിരാജ്, സാനിയ ഈയപ്പന്, ബാലു വര്‍ഗീസ് തുടങ്ങിയവര്‍.
താന്‍ ക്ലബ് ഹൗസില്‍ ഇല്ലെന്ന് പൃഥ്വിരാജ് അറിയിച്ചു. ഇത് വ്യാജ അക്കൗണ്ട് ആണെന്നും ഇത് അണ്‍ഫോളോ ചെയ്യണമെന്നും ബാലു വര്‍ഗീസും പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരങ്ങളുടെ പ്രതികരണം. നേരത്തെ ദുല്‍ഖര്‍ സല്‍മാനും താന്‍ ഈ ആപ്ലിക്കേഷനില്‍ ഇല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
ഞാന്‍ ക്ലബ്ഹൗസില്‍ ഇല്ല. ഈ അക്കൗണ്ടുകള്‍ എന്റേതല്ല. മാധ്യമങ്ങളിലൂടെ എന്റെ പേരില്‍ ആള്‍മാറാട്ടം നടത്തരും. ഇത് ഒട്ടും കൂള്‍ ആയ കാര്യമല്ല എന്നാണ് ദുല്‍ഖര്‍ സല്മാന് പറഞ്ഞത്. നേരത്തെ ഐഒഎസില്‍ മാത്രം ലഭിച്ചുകൊണ്ടിരുന്ന അപ്ലിക്കേഷന്‍ ആണ് ക്ലബ്ഹൗസ്. മെയ് 21 മുതലാണ് ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡില്‍ ലഭ്യമായി തുടങ്ങിയത്.
ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ക്ലബ്ഹൗസ് യുവ തലമുറയുടെ ഇടയില്‍ തരംഗമായി കഴിഞ്ഞു. ഈ ആപ്പിലൂടെ സംസാരിക്കാന്‍ മാത്രമേ സാധിക്കുകയുള്ളു. ക്ലബ്ഹൗസ് ലൈവ് ആയി നമുക്ക് ചര്‍ച്ച വേദികള്‍ ഒരുക്കി തരുകയും ആ വീഥികളിലൂടെ വിഷയങ്ങളെക്കുറിച്ചും പരസ്പരം സംസാരിക്കുവാനും സാധിക്കും.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...