
Actor
പത്താം വിവാഹവാർഷികം ആഘോഷിച്ച് അല്ലു അർജുനും സ്നേഹയും; ഫോട്ടോസ് വൈറലാകുന്നു
പത്താം വിവാഹവാർഷികം ആഘോഷിച്ച് അല്ലു അർജുനും സ്നേഹയും; ഫോട്ടോസ് വൈറലാകുന്നു
Published on

മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് അല്ലു അർജുൻ. ഇപ്പോഴിതാ, തന്റെ പത്താം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് അല്ലു അർജുൻ. അല്ലുവിന്റെ സിനിമാകഥകളെ ഓർമ്മിപ്പിക്കുന്ന ഒന്നായിരുന്നു അല്ലുവും സ്നേഹയും തമ്മിലുള്ള പ്രണയവിവാഹം.
സ്നേഹ റെഡ്ഡിയാണ് അല്ലുവിന്റെ ഭാര്യ. അല്ലുവിന്റെ സിനിമാകഥകളെ ഓർമ്മിപ്പിക്കുന്ന ഒന്നായിരുന്നു അല്ലുവും സ്നേഹയും തമ്മിലുള്ള പ്രണയവും വിവാഹവും. ഒരു സുഹൃത്തിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് അല്ലു ആദ്യമായി സ്നേഹ റെഡ്ഡിയെ കാണുന്നത്. തന്നെ സംബന്ധിച്ച് ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ എന്നു പറയാവുന്ന ഒരു മുഹൂർത്തമായിരുന്നു അതെന്ന് അല്ലു പിന്നീട് പറഞ്ഞിട്ടുണ്ട്.
അമേരിക്കയിൽ നിന്നും ബിരുദാനന്തരബിരുദം നേടി തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ സ്നേഹ അപ്പോൾ. സുഹൃത്തിന്റെ സഹായത്തോടെ ഇരുവരും പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ വ്യത്യസ്ത കുടുംബപശ്ചാത്തലത്തിൽ നിന്നുള്ള അല്ലുവിന്റെയും സ്നേഹയുടെയും ബന്ധം ആദ്യം വീട്ടുകാരുടെ എതിർപ്പ് നേരിടേണ്ടി വന്നു. എഞ്ചിനീയറിംഗ്, ഫാർമസ്യൂട്ടിക്കൽ കോളേജുകളുടെ ഉടമയും ഹൈദരാബാദിലെ പ്രമുഖ ബിസിനസുകാരനുമായിരുന്നു സ്നേഹയുടെ അച്ഛൻ. അല്ലു ആവട്ടെ, തെലുങ്കത്തെ സിനിമാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള അംഗവും.
എതിർപ്പുകൾക്ക് ഒടുവിൽ അല്ലുവിന്റെ പിതാവ് സ്നേഹയുടെ പിതാവിനെ സമീപിച്ചെങ്കിലും അപ്പോഴും നിരാശയായിരുന്നു ഫലം. പരസ്പരമുള്ള പ്രണയം വിട്ടുകൊടുക്കാൻ തയ്യാറല്ലാതിരുന്ന അല്ലുവും സ്നേഹയും തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിന്നു. ഒടുവിൽ ഇരുവരുടെയും ഇഷ്ടത്തിനു വഴങ്ങി വീട്ടുകാരും വിവാഹത്തിന് തയ്യാറാവുകയായിരുന്നു. 2011 മാർച്ച് ആറിനായിരുന്നു അല്ലുവും സ്നേഹയും തമ്മിലുള്ള വിവാഹം. ഈ ദമ്പതികൾക്ക് ഒരു മകനും മകളുമാണ് ഉള്ളത്.
actor
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....