Connect with us

നിയമം എല്ലാവർക്കും ഒരുപോലെയാണ്; അല്ലു അർജുന്റെ അറസ്റ്റിൽ പ്രതികരിച്ച് പവൻ കല്യാൺ

News

നിയമം എല്ലാവർക്കും ഒരുപോലെയാണ്; അല്ലു അർജുന്റെ അറസ്റ്റിൽ പ്രതികരിച്ച് പവൻ കല്യാൺ

നിയമം എല്ലാവർക്കും ഒരുപോലെയാണ്; അല്ലു അർജുന്റെ അറസ്റ്റിൽ പ്രതികരിച്ച് പവൻ കല്യാൺ

‘പുഷ്പ 2’ വിന്റെ പ്രീമിയർ റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് തിയറ്ററിൽ സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻറെ അറസ്റ്റിൽ ആദ്യമായി പ്രതികരിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ. നിയമം എല്ലാവർക്കും ഒരുപോലെയാണ്. പോലീസ് പൊതുജന സുരക്ഷ കണക്കിലെടുത്ത് പ്രവർത്തിക്കണം എന്നാണ് പവൻ കല്യാൺ പറഞ്ഞു.

അതേസമയം, അല്ലു അർജുന്റെ ജാമ്യാപേക്ഷ കോടതി വിധിപറയാൻ മാറ്റി. പുഷ്പ-രണ്ട് റിലീസ് ദിന പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും യുവതി മരിക്കാനിടയായ കേസിൽ സെക്കൻഡ് അഡീഷനൽ മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജിയാണ് വിധി പറയൽ ജനുവരി മൂന്നിലേക്ക് മാറ്റിയത്. എതിർ ഹരജി നൽകിയ പൊലീസിന്റെ വാദം കേട്ട ശേഷമാണ് തീരുമാനം.

കേസിലെ 11ാം പ്രതിയാണ് അല്ലു അർജുൻ. ഡിസംബർ നാലിന് ആദ്യദിന ഷോക്കിടെ തിയറ്ററിലെത്തിയ നടനെ കാണാനുള്ള തിക്കിലും തിരക്കിലുംപെട്ടാണ് യുവതി മരണപ്പെട്ടത്. ഇവരുടെ മകന് പരിക്കേൽക്കുകയും ചെയ്തിരുന്നു. തെലങ്കാന ഹൈകോടതി നൽകിയ നാലാഴ്ചത്തെ ഇടക്കാല ജാമ്യത്തിലാണ് നടൻ.

രാത്രി 9.30 ഓടെയാണ് താരവും കുടുംബവും തിയേറ്ററിൽ എത്തിയത്. തുറന്ന ജീപ്പിൽ താരത്തെ കണ്ടതോടെ ആളുകൾ തിക്കിത്തിരക്കി എത്തുകയായിരുന്നു. ആളുകളെ താരത്തിന്റെ സെക്യൂരിറ്റി ടീം മർദിക്കുകയും ഇത് തിക്കിനും തിരക്കിനും കാരണമാവുകയുമായിരുന്നു. തുടർന്നാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. അതിനിടയിൽപ്പെട്ടാണ് സ്ത്രീ മരിച്ചത്. അല്ലു അർജുന്റെ സെക്യൂരിറ്റി ടീം വീഴ്ചവരുത്തിയതാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത് എന്നാണ് ഹൈദരാബാദ് സെൻട്രൽ സോൺ ഡിസിപി പറഞ്ഞിരുന്നു.

More in News

Trending