Connect with us

പാർവതിയുടെ വിവാഹത്തെ കുറിച്ച് അമ്മയുടെ ആഗ്രഹം ഇതായിരുന്നില്ല; അമ്മക്ക് ജയറാമിനെ ഇഷ്ടമല്ലായിരുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

Actor

പാർവതിയുടെ വിവാഹത്തെ കുറിച്ച് അമ്മയുടെ ആഗ്രഹം ഇതായിരുന്നില്ല; അമ്മക്ക് ജയറാമിനെ ഇഷ്ടമല്ലായിരുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

പാർവതിയുടെ വിവാഹത്തെ കുറിച്ച് അമ്മയുടെ ആഗ്രഹം ഇതായിരുന്നില്ല; അമ്മക്ക് ജയറാമിനെ ഇഷ്ടമല്ലായിരുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

ജയറാം-പാര്‍വതി പ്രണയകഥയും വിവാഹവുമെല്ലാം മുന്‍പ് പലപ്പോഴും വലിയ ചര്‍ച്ചയായ കാര്യമാണ്. രണ്ട് മക്കള്‍ക്കൊപ്പം സന്തുഷ്ടരായി കഴിയുകയാണ് ഇരുവരും. സിനിമയിലെ പ്രണയവും വിവാഹമെല്ലാം സാധാരണമാണ്. പക്ഷേ താരങ്ങളുടെ കുടുംബ ജീവിതത്തെ കുറിച്ചറിയാന്‍ ആരാധകര്‍ക്കെന്നും പ്രത്യേക താല്‍പര്യമാണ്. ശുഭരാത്രി എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും പാര്‍വതിയ്ക്കും ജയറാമിനും പ്രണയം സഫലമായതിനെ കുറിച്ച് പറയുകയാണ് തിരക്കഥാകൃത്തും നോവലിസ്റ്റുമായ പിആര്‍ നാഥന്‍. പാര്‍വതിയുടെ അമ്മയ്ക്കും അച്ചനും മകളുടെ വിവാഹത്തെ കുറിച്ചുണ്ടായിരുന്ന ആഗ്രഹം ഇങ്ങനെയായിരുന്നില്ലെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ പിആർ നാഥൻ പറയുന്നു.

ഇന്നസെന്റിനെ എല്ലാ സിനിമകളിലും ഉള്‍പ്പെടുത്താനുള്ള കാരണത്തെ കുറിച്ചായിരുന്നു ചോദ്യം. ഇവര്‍ എപ്പോഴും പോപ്പുലര്‍ ആണെന്നുള്ളത് ഒന്നാമത്തെ ഘടകമാണ്. മാത്രമല്ല ഇത്രയും ജനപ്രീതിയുള്ള ഇവര്‍ക്ക് ഏത് വേഷവും ചെയ്യാന്‍ പറ്റുമെന്ന് നമുക്ക് ആദ്യമേ തോന്നും. ഏതൊരു പെര്‍ഫോമന്‍സ് കണ്ടാലും അയാള്‍ വിചാരിച്ചാല്‍ നടക്കുമെന്ന് നമുക്ക് മനസിലാക്കാം. പുതുമുഖങ്ങള്‍ക്ക് വരാനുള്ള ബുദ്ധിമുട്ട് അവരുടെ പെര്‍ഫോമന്‍സ് കാണുന്നില്ല എന്നതാണ്. എവിടെയെങ്കിലും കണ്ട് കഴിഞ്ഞാല്‍ അതിന് സാധിക്കും. മഞ്ജു വാര്യരുടെ ആദ്യത്തെ ഡാന്‍സ് കണ്ടപ്പോള്‍ ഈ പെണ്‍കുട്ടിയ്ക്ക് നായികയാവാന്‍ പറ്റുമെന്ന് തോന്നിയിരുന്നു. കൈതപ്രവും ഗിരീഷ് പുത്തഞ്ചേരിയുമൊക്കെ അങ്ങനെ വന്നവരാണെന്നും അദ്ദേഹം പറയുന്നു. ജയറാമിനും ബാലന്‍ കെ നായര്‍ക്കുമൊക്കെയുള്ള ഒരു ഗുണം എന്താണെന്ന് വെച്ചാല്‍, ഒരു സിനിമയില്‍ ബാലന്‍ കെ നായര്‍ കൈയില്‍ നോട്ടുകള്‍ എണ്ണുകയാണ്. അടുത്തിരിക്കുന്ന പയ്യന്‍ അതിലേക്ക് നോക്കിയപ്പോള്‍ എന്താടാ നോക്കുന്നേ എന്ന് പറഞ്ഞ് അദ്ദേഹമൊരു തട്ട് കൊടുത്തു. അതൊക്കെ കൈയില്‍ നിന്നും എടുത്ത് ഇടുന്നതാണ്. ഇന്നസെന്റും തുടക്കത്തില്‍ അങ്ങനെയായിരുന്നു. പലതും ഇന്നസെന്റ് പൊലിപ്പിച്ച് ഉണ്ടാക്കിയതാണ്.

ശുഭയാത്ര അക്കാലത്ത് ഏറ്റവും തരംഗമുണ്ടാക്കിയ സിനിമകളിലൊന്നായിരുന്നു. അന്ന് പാര്‍വതിയും ജയറാമും തമ്മില്‍ പ്രേമത്തിലാണ്. കുറേ തടസങ്ങളൊക്കെ അതിലുണ്ടായി. പക്ഷേ അത് ശരിക്കുമുള്ളൊരു പ്രണയമായിരുന്നു. ഞങ്ങള്‍ താമസിക്കുന്നിടത്തും അതൊരു ചര്‍ച്ചാവിഷയമായി. പാര്‍വതി അങ്ങനെ ആരോടും വര്‍ത്തമാനം പറയുന്ന പതിവില്ല. ജയറാം അതുപോലെയല്ല. പക്ഷേ ആ വിവാഹം ഭംഗിയായി നടന്നു. സിനിമാ രംഗത്ത് ഇത് സ്വാഭാവികമായത് കൊണ്ട് പാര്‍വതിയുടെ അമ്മ വന്ന് പല കാര്യങ്ങളും പറയും. എല്ലാവരും ഇതിന്റെയൊക്കെ ഭാഗമായിരുന്നു. മകളെ നല്ല രീതിയില്‍ കല്യാണം കഴിപ്പിച്ച് അയക്കണമെന്നാണ് പാര്‍വതിയുടെ അമ്മയുടെ ആഗ്രഹം. അവരുടെ സങ്കല്‍പ്പം ഇങ്ങനെയായിരുന്നില്ല. ജയറാം നല്ലൊരു നടനും സുമുഖനായ ചെറുപ്പക്കാരന്‍ ആയിരുന്നെങ്കിലും സിനിമയില്‍ ആണല്ലോ എന്നതാണ് കുഴപ്പം. അതൊക്കെ തത്കാലികമായിരുന്നു. ഇരുവര്‍ക്കും ഒരു മകനും മകളുമുണ്ടായി. വളരെ നന്നായി കഴിയുന്നു.

malayalam

More in Actor

Trending