Actor
കാവ്യയെ എന്തിനാണ് മോശക്കാരിയാക്കുന്നത്, സാരിയുടുത്തുള്ള നടിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് വിമർശിച്ച് സോഷ്യൽ മീഡിയ
കാവ്യയെ എന്തിനാണ് മോശക്കാരിയാക്കുന്നത്, സാരിയുടുത്തുള്ള നടിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് വിമർശിച്ച് സോഷ്യൽ മീഡിയ
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കൽപമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുൻനിര നായികയായി തന്നെ ജീവിച്ചു.
മലയാള സിനിമയിലെ മുഖശ്രീയായി ആണ് ഇന്നും കാവ്യ മാധവൻ അറിയപ്പെടുന്നത്. മുൻനിര നായകന്മാർരക്കൊപ്പമൊപ്പമെല്ലാം അഭിനയിച്ച കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ്. കുടുംബ കാര്യങ്ങളും മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങളുമെല്ലാം നോക്കി അതിന്റെ തിരക്കുകളുമായി മുന്നോട്ട് പോവുകയാണ് നടി.
ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. തന്റെ വസ്ത്ര വ്യാപാര ബ്രാന്റായ ലക്ഷ്യയുടെ മോഡലായി കാവ്യ എത്താറുണ്ട്. ആ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ഫാൻസ് ഗ്രൂപ്പുകളിലടക്കം വൈറലാകുന്നത്. പരസ്യത്തിനു വേണ്ടി മനോഹരമായ സാരികൾ ധരിച്ചെത്തിയ കാവ്യയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
എന്നാൽ പിങ്ക് നിറമുള്ള സാരിയിൽ അതീവ സുന്ദരിയായി നിൽക്കുന്ന കാവ്യയുടെ ചില ചിത്രങ്ങൾ വളരെ മോശമായ രീതിയിലും ചിലർ പ്രചരിപ്പിച്ചു. ഇത് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ചിലർ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. കാവ്യയുടെ ചിത്രങ്ങളിൽ എഐ ഉപയോഗിച്ച് ചില മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. ത്രീഫോർത്ത് സ്ലീവ് ബ്ലൗസാണ് കാവ്യ ധരിച്ചതെങ്കിൽ എഡിറ്റ് ചെയ്ത ചിത്രത്തിൽ സ്ലീവ്‌ലെസ്സാണ്.
മാന്യമായി സാരി ഉടുത്ത കാവ്യയുടെ ചിത്രത്തെ അപ്പാടെ മാറ്റിയിരിക്കുകയാണ്. കാവ്യ ഒരിക്കലും ഇങ്ങനെ സാരിയുടുക്കാൻ സാധ്യതയില്ലെന്ന്എ തന്നെയാണ് ആരാധകർ പറയുന്നത്. സംശയമാണ് സത്യം പുറത്ത് കൊണ്ട് വരാൻ കാരണമായതെന്നാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നത്.
ഇങ്ങനെ പോയാൽ നാളെ നാടിന്റെ അവസ്ഥ എന്താണ്? എന്നാണ് നടിയുടെ ഫോട്ടോ പങ്കുവെച്ച് പലരും ചോദിക്കുന്നത്. എഐ അപകടമാണ്. ഇതിനെതിരെ പ്രതികരിക്കുകയ തന്നെ വേണം എന്നെല്ലാമാണ് ആരാധകർ പറയുന്നത്. ആര് എന്തൊക്കെ പറഞ്ഞാലും മാന്യമായ വസ്ത്രം ധരിക്കുന്ന സ്ത്രീ ആണ് അവർ. ശരിക്കും ഇവർ ചെയ്ത തെറ്റ് എന്താ. ഒരാളെ വിവാഹം കഴിച്ചു, അതൊരു നടനായി പോയി. അതിന് കാവ്യ എത്ര കാലമായി വിഷമിക്കുന്നുവെന്നാണ് ഒരാൾ കുറിച്ചത്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു കാവ്യ സോഷ്യൽ മീഡിയയിൽ തന്നെ സജീവമായിട്ട്. എന്നാൽ അന്നൊക്കെ ചിത്രങ്ങൾ പങ്കിടുമ്പോൾ കമന്റ് ബോക്സ് ഓഫ് ചെയ്ത് വെയ്ക്കാറായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ എല്ലാ പോസ്റ്റിനും അങ്ങനെ ചെയ്യാറില്ല. ദിലീപിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾക്കും ഇടയ്ക്ക് കമന്റ് ബോക്സ് ഓഫ് ചെയ്യാറുണ്ട്.
അതേസമയം കാവ്യ ഇനി സിനിമയിലേക്ക് തിരച്ചുവരുമെന്ന പ്രതീക്ഷ ആരാധകർ കൈവെടിഞ്ഞിട്ടില്ല. അതേസമയം, കാവ്യ വീണ്ടും അഭിനയിക്കുമോ, ദിലീപിന്റെ നായികയാകുമോ എന്നിങ്ങനെ നിരവധി പേരാണ് ചോദിക്കുന്നത്. വമ്പൻ ഹിറ്റ് ജോഡിയായിരുന്ന കാവ്യയും ദിലീപും ഒരുമിച്ച് വീണ്ടും എത്തണമെന്നാണ് പലരും പറയുന്നത്. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ദിലീപ് മറുപടി പറഞ്ഞിരുന്നു.
കാവ്യ ഇപ്പോൾ കുഞ്ഞിന്റെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു കഥാപാത്രം വന്നാൽ നമ്മുക്ക് നോക്കാം. ഞാനായിട്ട് ഒന്നും പറയുന്നില്ല’, എന്നാണ് ദിലീപ് പറഞ്ഞത്. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ കാവ്യ നായികയായത് 14ാം വയസ്സിലായിരുന്നു. ദിലീപിന്റെ നായികയായി ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിരുന്നു. ഏത് വേഷമായാലും മികച്ച രീതിയിൽ ചെയ്യാനുള്ള കഴിവ് തന്നെയാണ് കാവ്യയുടെ പ്രത്യേകത. അഭിനയ മികവിന് ധാരാളം അംഗീകാരവും താരത്തെ തേടിവന്നിരുന്നു.
2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ച കാവ്യ മാധവൻ ഇനിയും ഒരുപാട് സിനിമകളിൽ അഭിനയിച്ച് കാണണമെന്നതാണ് മലയാളികളുടെ ആഗ്രഹം.
