
Malayalam
ജീവിതത്തിലെ വക്കീല്‍ ദൃശ്യത്തിലെത്തിയത് ഇങ്ങനെ; ജീത്തു ജോസഫുമായുള്ള സൗഹൃദത്തെ കുറിച്ച് ശാന്തി മായാദേവി
ജീവിതത്തിലെ വക്കീല്‍ ദൃശ്യത്തിലെത്തിയത് ഇങ്ങനെ; ജീത്തു ജോസഫുമായുള്ള സൗഹൃദത്തെ കുറിച്ച് ശാന്തി മായാദേവി

മോഹന്‍ലാല്‍ ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ശ്രദ്ധനേടിയിരുന്നു. ചെറിയ വേഷങ്ങളില്‍ എത്തിയവര്‍ വരെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന ഒരു ചിത്രമാണ് ദൃശ്യം. ആദ്യ ഭാഗം പോലെ രണ്ടാം ഭാഗത്തിന്റെ ചില ഭാഗങ്ങളും ആകാംഷ നിറഞ്ഞതായിരുന്നു. ആദ്യ ഭാഗത്തില്‍ നിന്നും വ്യത്യസ്തമായി ചിത്രത്തില്‍ പുതുമുഖങ്ങളെ അണിനിരത്തിയിരുന്നു.
ഈ ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്ത ആളാണ് ശാന്തി മായാദേവി. ചുരുങ്ങിയ സമയമെ ക്യാമറക്ക് മുന്നില്‍ ശാന്തി നിന്നുവെങ്കിലും, താരത്തിന്റെ കഥാപാത്രം എന്നും ഓര്‍ത്തിരിക്കുന്നതായിരുന്നു. മോഹന്‍ലാലിന്റെ വക്കീല്‍ ആയാണ് ശാന്തി മായാദേവി എത്തുന്നത്. ചിത്രം കണ്ടിറങ്ങിയ ആരും ജോര്‍ജ്ജുകുട്ടിയുടെ വക്കാലത്ത് ഏറ്റെടുത്ത ആ വക്കീലിനെ മറക്കാന്‍ സാധ്യതയില്ല. മുമ്പും ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും ദൃശ്യം 2 വിലെ വേഷമാണ് ശ്രദ്ധിക്കപ്പെട്ടത്.
ഇപ്പോള്‍ ശാന്തി മായാദേവിയുടെ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാവുന്നത്. ചിത്രത്തില്‍ ക്യൂട്ട് ശാന്തിയെയാണ് കാണാന്‍ കഴിയുന്നത്. ഒറ്റനോട്ടത്തില്‍ അമ്മയാണെന്നും ഭാര്യയാണെന്നും പറയില്ല. എന്നാല്‍ ഇതെല്ലാം ആണെന്ന് പറഞ്ഞ നടിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ആരാധകരും ഞെട്ടിയിരുന്നു. സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും അഭിഭാഷകയാണ് ശാന്തി മായാദേവി. തിരുവനന്തപുരം സ്വദേശിനിയായ താരം ദൃശ്യം 2 -ല്‍ അഡ്വ രേണുകയായാണ് എത്തിയത്. ശരിക്കും ഹൈക്കോടതി അഭിഭാഷകയാണ് ശാന്തി .
നടി അഭിനയിച്ച മൂന്ന് സിനിമകളിലും വക്കീല്‍ വേഷത്തിലാണ് എത്തിയത്. പഠനകാലത്ത് അവതാരകയായി ശ്രദ്ധ നേടിയ ശാന്തി രമേഷ് പിഷാരടി സംവിധാനം നിര്‍വഹിച്ച ഗാനഗന്ധര്വ്വന് എന്ന ചിത്രത്തിലൂടെയാണ് സിനിമാ അഭിനയരംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത റാം എന്ന ചിത്രത്തിനുവേണ്ടിയും ശാന്തിയെ സംവിധായകന് ക്ഷണിച്ചു. അങ്ങനെ ജീത്തു ജോസഫും ശാന്തിയും സുഹൃത്തുക്കളുമായി. അതിനിടെയാണ് ദൃശ്യം 2-ല്‍ ജോര്‍ജ്ജുകുട്ടിയുടെ വക്കാലത്ത് ഏറ്റെടുത്തതും.
യഥാര്‍ത്ഥ ജീവിതത്തിലെ ഒരു വേഷം, രണ്ട് സിനിമകളില്‍ സൗത്ത് ഇന്ത്യയില്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ തന്നെ ബെസ്റ്റ് അഭിനേതാക്കളോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് തന്നെ വലിയ കാര്യമാണ്. അഭിഭാഷക എന്ന നിലയില്‍ അതിലപ്പുറമൊരു സന്തോഷം എനിക്ക് കിട്ടുമെന്ന് തോന്നുന്നില്ല. അഞ്ച് വര്‍ഷം ഏഷ്യാനെറ്റ് പ്ലസില്‍ അവതാരക ആയിട്ടുണ്ട്. ആ സമയത്താണ് രമേഷ് പിഷാരടിയുമായുള്ള സൗഹൃദം. അതാണ് ഗാനഗന്ധര്വ്വന് എന്ന ചിത്രത്തിലേക്ക് എന്നെ എത്തിച്ചത്. ദൃശ്യത്തിന്റെ സ്ക്രിപ്റ്റിംഗ് നടക്കുമ്പോള്‍, അതിലെ നിയമ വശങ്ങളെ പറ്റി ജീത്തു സാര്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു.
എന്റെ അനുഭവം വച്ച് അദ്ദേഹത്തിന് കാര്യങ്ങള്‍ പറഞ്ഞ് കൊടുത്തു. പിന്നാലെ ഞാനാണ് അഭിനയിക്കുന്നതെങ്കില്‍ ഈ സംഭാഷണം എങ്ങനെ പറയും എന്ന് ജിത്തു സാര്‍ ചോദിച്ചു. ഞാനാണെങ്കില്‍ ഇങ്ങനെയൊക്കം പറയും എന്ന് തമാശക്ക് പറഞ്ഞു. പിന്നാലെ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഞാനാണെന്ന് അദ്ദേഹം പറയുകയായിരുന്നു. നല്ല ക്യാരക്ടര്‍, എനിക്ക് ആ കഥാപാത്രം ചെയ്യാനാകും എന്ന ബോധ്യം ഉണ്ടേങ്കില്‍ തീര്‍ച്ചയായും ഇനിയും സിനിമകള്‍ ചെയ്യുമെന്നും താരം പറയുന്നു.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...