Connect with us

ജോര്‍ജുകുട്ടിയെ പൂട്ടാന്‍ സേതുരാമയ്യര്‍ സിബിഐ വരുന്നു? വൈറലായി പോസ്റ്റര്‍

Malayalam

ജോര്‍ജുകുട്ടിയെ പൂട്ടാന്‍ സേതുരാമയ്യര്‍ സിബിഐ വരുന്നു? വൈറലായി പോസ്റ്റര്‍

ജോര്‍ജുകുട്ടിയെ പൂട്ടാന്‍ സേതുരാമയ്യര്‍ സിബിഐ വരുന്നു? വൈറലായി പോസ്റ്റര്‍

മലയാളത്തിലെ എവര്‍ഗ്രീന്‍ െ്രെകം ത്രില്ലര്‍ ചിത്രമാണ് ദൃശ്യം. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കഥാഗതി കൊണ്ട് ഇറങ്ങിയ ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളും വലിയ വിജയമായിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

ഇപ്പോഴിതാ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തില്‍ വരുണ്‍ തിരോധാനത്തിന്റെ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനായി സാക്ഷാല്‍ സേതുരാമയ്യര്‍ വന്നാലോ? എന്ന ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

മോഹന്‍ലാല്‍ മമ്മൂട്ടി ഫാന്‍ ഗ്രൂപ്പുകളിലാണ് ഇപ്പോള്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നത്. സേതുരാമയ്യര്‍ക്ക് മുന്‍പില്‍ ഇരിക്കുന്ന ജോര്‍ജ് കുട്ടിയുടെ ഒരു ചിത്രം ദൃശ്യം മൂന്നാം ഭാഗത്തിന്റെ പോസ്റ്റര്‍ എന്ന പോലെ ഫാന്‍സുകാര്‍ പുറത്തിറക്കിയിട്ടുണ്ട്.

മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് സമൂഹ മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. ‘നമ്മള്‍ അയാളെയല്ല, അയാള്‍ നമ്മളെയാണ് നിരീക്ഷിച്ചുകൊണ്ടിരുന്നത്’, എന്ന വാക്കും ഈ പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.

അതേസമയം, ആദ്യ രണ്ട് ദൃശ്യം ചിത്രങ്ങളുടെ വന്‍ ജനപ്രീതിയെ തുടര്‍ന്ന്, സസ്‌പെന്‍സ് ത്രില്ലറിന്റെ മൂന്നാം ഭാഗത്തിനുള്ള തയ്യാറെടുപ്പിലാണ് നിര്‍മ്മാതാക്കള്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ദൃശ്യം 3 2024ല്‍ ഹിന്ദിയിലും മലയാളത്തിലും ഒരേ തീയതിയില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപിപ്പിക്കുന്നത്.

More in Malayalam

Trending