Connect with us

ആന്റണി പെരുമ്പാവൂര്‍ സൂചിപ്പിച്ചു, ദൃശ്യം 3 ഉടനെയോ? ജിത്തു ജോസഫ് പറയുന്നു

Movies

ആന്റണി പെരുമ്പാവൂര്‍ സൂചിപ്പിച്ചു, ദൃശ്യം 3 ഉടനെയോ? ജിത്തു ജോസഫ് പറയുന്നു

ആന്റണി പെരുമ്പാവൂര്‍ സൂചിപ്പിച്ചു, ദൃശ്യം 3 ഉടനെയോ? ജിത്തു ജോസഫ് പറയുന്നു

മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ച സൂപ്പര്‍ഹിറ്റ് മൂവി സീരീസാണ് ദൃശ്യം. ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തുവന്നപ്പോൾ തന്നെ ഒരു മൂന്നാം ഭാഗം കാണുമെന്ന സൂചനകൾ സംവിധായകൻ ജീത്തു ജോസഫ് നൽയിരുന്നു. അതുകൊണ്ട് തന്നെ ഈ പ്രചാരണം ഏറെ ആവേശത്തോടെയാണ് സിനിമാസ്വാദകർ ഏറ്റെടുത്തിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് സംവിധായകന്‍ ജീത്തുജോസഫ്. ഇതേക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍ തന്നോട് സൂചിപ്പിച്ചിരുന്നതായി സംവിധായകന്‍ പറഞ്ഞു. നല്ല ആശയം കിട്ടിയാല്‍ ചിത്രത്തിന്റെ മൂന്നാം ഭാഗം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

”ദൃശ്യം 3 നെക്കുറിച്ച് ആലോചിച്ചു നോക്കാന്‍ ആന്റണി പെരുമ്പാവൂര്‍ സൂചിപ്പിച്ചിരുന്നു. നല്ല ആശയം കിട്ടിയാല്‍ ഉറപ്പായും ചെയ്യും. ത്രില്ലറുകള്‍ മാത്രം ചെയ്താല്‍ മടുപ്പാകും. വ്യത്യസ്തമായ ചില ആശയങ്ങളുണ്ട് ചെയ്തു നോക്കാന്‍. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം..

നിലവില്‍ ആസിഫ് അലി-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കൂമന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ദൃശ്യത്തിനു ശേഷം ജീത്തുവിന്റെ മറ്റൊരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് കൂമന്‍.

പൊലീസ് കോണ്‍സ്റ്റബിള്‍ ഗിരിശങ്കര്‍ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സസ്‌പെന്‍സ് നിറച്ചുള്ള കൂമന്റെ ടീസര്‍ നേരത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഒന്നര മില്യന്‍ കാഴ്ചക്കാരാണ് ടീസര്‍ വീഡിയോ ഇതുവരെ കണ്ടുതീര്‍ത്തത്.

ആസിഫ് അലിക്ക് പുറമേ അനൂപ് മേനോന്‍, ബാബുരാജ്, രഞ്ജി പണിക്കര്‍, മേഘനാഥന്‍, ഹന്ന റെജി കോശി, ബൈജു സന്തോഷ്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണന്‍, രാജേഷ് പറവൂര്‍, പ്രദീപ് പരസ്പരം, നന്ദു ലാല്‍, പൗളി വല്‍സന്‍, കരാട്ടെ കാര്‍ത്തിക്ക്, ജോര്‍ജ് മാര്യന്‍, രമേഷ് തിലക്, ജയന്‍ ചേര്‍ത്തല, ദീപക് പറമ്പോള്‍, റിയാസ് നര്‍മ്മ കലാ, ജയിംസ് ഏല്യ, വിനോദ് ബോസ്, ഉണ്ണി ചിറ്റൂര്‍, സുന്ദര്‍, ഫെമിനാ മേരി, കുര്യാക്കോസ്, മീനാക്ഷി മഹേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും

More in Movies

Trending

Recent

To Top