Malayalam
പട്ടാളത്തിലെ ‘വിമല’ ഇനി മിനിസ്‌ക്രീനിലേയ്ക്ക്; വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തില്‍ സജീവമാകാനൊരുങ്ങി ടെസ ജോസഫ്
പട്ടാളത്തിലെ ‘വിമല’ ഇനി മിനിസ്‌ക്രീനിലേയ്ക്ക്; വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തില്‍ സജീവമാകാനൊരുങ്ങി ടെസ ജോസഫ്
പട്ടാളം എന്ന മമ്മൂട്ടി ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ടെസ ജോസഫ്. ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന നടിയായി മാറാന്‍ ടെസ ജോസഫിന് കഴിഞ്ഞു. തുടക്കം ഗംഭീരമാണെങ്കിലും നടി പിന്നീട് സിനിമകളില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. അഞ്ച് സിനിമകളില്‍ മാത്രമാണ് നടി തന്റെ കരിയറില്‍ അഭിനയിച്ചത്. 2017ല്‍ ഗോള്‍ഡ് കോയിന്‍സ് എന്ന ചിത്രമാണ് ടെസയുടെതായി അവസാനമായി പുറത്തിറങ്ങിയത്.
ഇപ്പോള്‍ ടെസ ജോസഫിന്റെ തിരിച്ച് വരവ് സംബന്ധിച്ച വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. നിരവധി പരിപാടികളുടെ അവതാരകയും നടിയും ആയി തിളങ്ങവെയാണ് താരം സ്‌ക്രീനില്‍ നിന്നും അപ്രതീക്ഷിതമാവുന്നത്. ഇപ്പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ് നടി. അതേസമയം മിനി സ്‌ക്രീന്‍ രംഗത്തുകൂടിയാണ് തന്റെ തിരിച്ച് വരവെന്നും ടെസ ജോസഫ് അറിയിച്ചു.
ചിത്രം പട്ടാളത്തിലെ നടിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതില്‍ പോസ്റ്റോഫീസ് ആര്‍ഡി ഏജന്റ് വിമലയായിട്ടാണ് താരം എത്തിയത്. മികച്ച അഭിനയം കൊണ്ട് തന്നെ ആര്‍ഡി ഏജന്റ് വിമലയെ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. ഇതിന് മുന്നെയാണ് ടെസ ജോസഫ് ഒരു പ്രോഗ്രാമില്‍ അവതാരകയായി തുടര്‍ന്നത്.
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം രാജമ്മ @ യാഹൂ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെയും ആസിഫ് അലിയുടെയും അമ്മ വേഷത്തിലെത്തിയിരുന്നു. റഹ്മാന്‍-ഭാമ നായികാ നായകന്മാരായെത്തുന്ന വി എം വിനുവിന്റെ ‘മറുപടി’ എന്ന ചിത്രത്തില്‍ വക്കീല്‍ വേഷത്തിലും ടെസ എത്തിയരുന്നു. അനു എന്ന കഥാപാത്രത്തെയാണ് ടെസ അവതരിപ്പിച്ചത്. സന്തോഷ് കീഴാറ്റൂരാണ് ടെസയുടെ ഭര്‍ത്താവിന്റെ റോളില്‍ എത്തിയത്.
കോട്ടയം സ്വദേശിയായ നടി അഭിനയം താല്‍കാലികമായി
നിര്‍ത്തിവെച്ച് കുടുംബജീവിതത്തിലേക്ക് പോവുകയായിരുന്നു. പിന്നീട്
കുടുംബസമേതം അബുദാബിയിലായിരുന്നു നടി. ഇപ്പോള്‍ സ്‌ക്രീനിലേക്കുള്ള നടിയുടെ
തിരിച്ച് വരവും ആരാധകരില്‍ ഏറെ സന്തോഷം ഉണ്ടാക്കി. ഇപ്പോള്‍ മഴവില്‍
മനോരമയില്‍ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കുന്ന ‘എന്റെ കുട്ടികളുടെ അച്ഛന്‍’
എന്ന പരമ്പരയിലൂടെയാണ് ടെസ മടങ്ങി വരുന്നത്. ഇതില്‍ മൂന്ന് മക്കളുടെ
അമ്മയായാണ് താരം അഭിനയിക്കുന്നത്. പരമ്പരയുടെ പ്രമോ പങ്കുവെച്ച് നടി
തന്നെയാണ് ഈ കാര്യം അറിയിച്ചത്.