Connect with us

നല്ല മനസ്സിന് ഉടമയായ അവനെ സപ്പോർട്ട് ചെയ്യണേയെന്ന് ബിജേഷ്; സേതുവേട്ടൻ പറഞ്ഞാൽ ഞങ്ങൾ അനുസരിച്ചിരിക്കുമെന്ന് ആരാധകർ

Malayalam

ഏഷ്യാനെറ്റിലെ സീതാകല്ല്യാണം എന്ന പരമ്പരയില്‍നിന്നും ബിഗ് ബോസിലേക്ക് എത്തിയ താരമാണ് അനൂപ് കൃഷ്ണൻ. ബിഗ് ബോസിൽ പൊതുവേ സൗമ്യനായ അനൂപ് ഇടയ്ക്ക് ബിഗ് ബോസ്സിൽ പൊട്ടിത്തെറിച്ചിരുന്നു. ഏതായാലും വളരെ മികച്ച മത്സരാര്‍ത്ഥിയായാണ് അനൂപിനെ വിലയിരുത്തപ്പെടുന്നത്.

ഇപ്പോൾ ഇതാ സീതാകല്യാണം നായകനെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് ബിജേഷ് അവനൂര്‍. സാന്ത്വനം പരമ്പരയില്‍ സേതുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയാണ് സേതു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബിജേഷിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ക്ഷണനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്. അനൂപ് വീട്ടില്‍ വന്ന സമയത്ത് പകര്‍ത്തിയ ചിത്രവും ബിജേഷ് പോസ്റ്റ് ചെയ്തിരുന്നു.

നമ്മുടെ സീത കല്യാണത്തിലെ അനൂപ്. ഇപ്പൊ ബിഗ് ബോസിൽ തിളങ്ങുകയാണ്. അവൻ എന്റെ വീട്ടിൽ വന്നപ്പോൾ അമ്മയും, അച്ഛനും, അനിയത്തീടെ മക്കളും കൂടി എടുത്ത പിക് ആണ്. നല്ല മനസ്സിന് ഉടമയായ അവന് ബിഗ് ബോസിൽ സപ്പോർട്ട് ചെയ്യണേയെന്നുമായിരുന്നു ബിജേഷ് കുറിച്ചത്.

സേതുവേട്ടൻ പറഞ്ഞാൽ ഞങ്ങൾ അനുസരിച്ചിരിക്കുമെന്നായിരുന്നു പോസ്റ്റിന് കീഴിലെ കമന്റുകൾ

Continue Reading
You may also like...

More in Malayalam

Trending