Connect with us

ബോളിവുഡിനെ കരകയറ്റി ദൃശ്യം 2; ഇപ്പോള്‍ ഒടിടിയിലും ലഭ്യം

News

ബോളിവുഡിനെ കരകയറ്റി ദൃശ്യം 2; ഇപ്പോള്‍ ഒടിടിയിലും ലഭ്യം

ബോളിവുഡിനെ കരകയറ്റി ദൃശ്യം 2; ഇപ്പോള്‍ ഒടിടിയിലും ലഭ്യം

മലയാളത്തില്‍ മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. മലയാളത്തില്‍ മാത്രമല്ല, മറ്റ് ഭാഷകളിലേയ്ക്ക് എത്തിയപ്പോഴും ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ തകര്‍ന്നടിഞ്ഞുകൊണ്ടിരുന്ന ബോളിവുഡിനെ കരകയറ്റിയിരിക്കുകയാണ് ദൃശ്യം 2.

അജയ് ദേവ്ഗണ്‍ ആണ് പ്രധാന കഥാപാത്രമായി എത്തിയ ചിത്രം ഒടിടിയില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ആമസോണ്‍ െ്രെപം വീഡിയോയില്‍ വാടകയ്ക്കാണ് ചിത്രം ലഭ്യമാകുക. ‘വിജയ് സാല്‍ഗോന്‍കറായി’ ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ എത്തുമ്പോള്‍ നായികയായി ശ്രിയ ശരണും മറ്റ് പ്രധാന കഥാപാത്രങ്ങളായി തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവരും എത്തിയിരിക്കുന്നു.

സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളം പോലെ ബോളിവുഡിലും വന്‍ ഹിറ്റാകുമെന്ന പ്രതീക്ഷകള്‍ നിറവേറ്റിയ ‘ദൃശ്യം 2’വിന്റെ സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് ആണ്. അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്!തിരിക്കുന്നത്. ‘ദൃശ്യം 1’ ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകന്‍ നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു.

ഭുഷന്‍ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ഈ വര്‍ഷം ഫെബ്രുവരി മധ്യത്തോടെ ആരംഭിച്ച ചിത്രീകരണം ജൂണിലാണ് അവസാനിച്ചത്. ഹൈദരാബാദിലായിരുന്നു പാക്കപ്പ്. ജൂണ്‍ 21നായിരുന്നു ചിത്രീകരണം അവസാനിച്ചത്.

അജയ് ദേവ്ഗണ്‍ നായകനായി ഇതിനു മുമ്പ് പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘താങ്ക് ഗോഡാ’ണ്. ഫാന്റസി കോമഡി ചിത്രമായിരുന്നു ‘താങ്ക് ഗോഡ്’. അജയ് ദേവ്!ഗണ്‍ ചിത്രം ഇന്ദ്ര കുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായുണ്ടായിരുന്നു.

More in News

Trending

Recent

To Top