നിപയും രണ്ട് പ്രളയവും കോവിഡും ഒക്കെയായി കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടു; യുഡിഎഫ് വന്നാല്‍ എല്ലാത്തിനും പരിഹാരം ആകും

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ധര്മ്മജന് ബോള്‍ഗാട്ടി. വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി താരം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ പലപ്പോഴായി പുറത്ത് വന്നിട്ടുണ്ട്. മത്സരിക്കാനുള്ള സന്നദ്ധത ധര്മ്മജന് തുറന്ന് പറയുകയും ചെയ്തു. പി എസ് സി നിയമനം ആവശ്യപ്പെട്ട സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ച് സമരപ്പന്തലില്‍ ധര്മ്മജന് ബോള്‍ഗാട്ടി എത്തിയിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ധര്മ്മജന് മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.
ഉദ്യോഗാര്‍ത്ഥികളുടെ വേദന കാണാനുള്ള മന:സാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ഇല്ലെന്നായിരുന്നു ധര്മ്മജന് പറഞ്ഞത്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. കേരളം എപ്പോഴും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് എന്നാണ്. ഇനി നമ്മള് റൈറ്റിലേക്ക് കടക്കേണ്ട സമയമാണ്. റൈറ്റ് ആയാലെ ഈ രാജ്യം നന്നാകുള്ളു. കേരളത്തിന് ഐശ്വര്യമുണ്ടാകുള്ളു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഈ പ്രശ്നങ്ങള്‍ക്ക് എല്ലാം പരിഹാരമുണ്ടാകും.
ശരിക്കും കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടിട്ട് അഞ്ചുവര്‍ഷമായി. നിപയും രണ്ട് പ്രളയവും കൊവിഡും ഒക്കെയായി കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടു. അന്ധവിശ്വാസം കൊണ്ട് പറയുകയല്ല. പക്ഷേ എവിടെയൊക്കെയോ എന്തൊക്കെയോ സത്യമില്ലേ എന്നാണ് ഞാന്‍ ആലോചിക്കുന്നത്.’ധര്മ്മജന് പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ധര്മ്മജന് ബോള്‍ഗാട്ടി. ബാലുശ്ശേരിയില്‍ ധര്‍മ്മജനെ യുഡിഎഫ് മത്സരിപ്പിച്ചേക്കാനാണ് സാധ്യത അധികവും. നേരത്തെ താരം സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. ഈ സര്‍ക്കാര്‍ ഭൂലോക തോല്‍വിയാണെന്നും ജനങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ മനം മടുത്തിരിക്കുകയാണെന്നും ആണ് ധര്മ്മജന് പറഞ്ഞിരുന്നു.
എല്ലാവരും പുതിയൊരു മാറ്റത്തിനായി ആഗ്രഹിക്കുന്നുണ്ട്. ഏത് സീറ്റില്‍ മത്സരിക്കാനും താന്‍ തയ്യാറാണ്. മത്സരിക്കണമെങ്കില്‍ അതേ സ്ഥലത്ത് ജീവിക്കണമെന്നില്ല. പത്ത് ദിവസം കൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. അവിടുത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ നമ്മള് കേള്‍ക്കുകയാണ് വേണ്ടതെന്നും ധര്മ്മജന് പറഞ്ഞിരുന്നു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...