Connect with us

ധർമജനോട് ചോദ്യം ചോദിക്കാൻ നീ ആളായിട്ടില്ല, എനിക്ക് എന്റേതായ നിലപാടുകൾ ഉണ്ട്; മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയ ധർമജൻ ബോൾഗാട്ടി പരസ്യമായി മാപ്പ് പറയണം; കെയുഡബ്‌ള്യുജെ

Actor

ധർമജനോട് ചോദ്യം ചോദിക്കാൻ നീ ആളായിട്ടില്ല, എനിക്ക് എന്റേതായ നിലപാടുകൾ ഉണ്ട്; മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയ ധർമജൻ ബോൾഗാട്ടി പരസ്യമായി മാപ്പ് പറയണം; കെയുഡബ്‌ള്യുജെ

ധർമജനോട് ചോദ്യം ചോദിക്കാൻ നീ ആളായിട്ടില്ല, എനിക്ക് എന്റേതായ നിലപാടുകൾ ഉണ്ട്; മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയ ധർമജൻ ബോൾഗാട്ടി പരസ്യമായി മാപ്പ് പറയണം; കെയുഡബ്‌ള്യുജെ

ലൈം ​ഗികാരോപണത്തെ തുടർന്ന് നടൻ സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ ഇതിൽ അഭിപ്രായം ചോദിച്ച മാധ്യമപ്രവർത്തകയോട് മോശമായി സംസാരിച്ച ധർമജൻ ബോൾഗാട്ടി മാപ്പ് പറയണമെന്ന് കെ യു ഡബ്‌ള്യു ജെ. ചാനൽ പ്രതികരണത്തിനിടയിൽ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയോട് മാന്യത വിട്ട് മോശമായി സംസാരിച്ച നടൻ ധർമജൻ ബോൾഗാട്ടിയുടെ നടപടിയെ ശക്തമായി അപലപിക്കുന്നു.

രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ ധർമജൻ തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടിരുന്നു.

താര സംഘടനയായ അമ്മ ഒരുപാട് സഹായങ്ങൾ ചെയ്ത് നൽകിയിട്ടും കുറ്റം പറയുന്നത് ശരിയല്ല. അമ്മ സംഘടനയെ കുറിച്ച് ആരെങ്കിലും കുറ്റം പറഞ്ഞാൽ പച്ച തെറിപറയും. അമ്മ ഇപ്പൊ ശുദ്ധികലശം നടത്തണോ? അങ്ങനെ ചെയ്താൽ കേരളം നന്നാവുമോ?. നിങ്ങൾ നല്ലവരാണോ എന്ന് ആദ്യം തെളിയിക്ക്. സിദ്ദിഖ് അദ്ദേഹത്തിന്റെ മാന്യതകൊണ്ടാണ് രാജിവെച്ചത് അല്ലാതെ ശുദ്ധികലശം നടത്താൻ വേണ്ടിയല്ല.

സംഘടനയ്ക്ക് പൈസ ഇല്ലാതിരുന്ന സമയത്ത് മോഹൻലാൽ ഉൾപ്പെടെയുള്ള നടന്മാർ സ്വന്തം കയ്യിൽ നിന്നും പൈസ എടുത്ത് കൊടുത്തിട്ടുണ്ട്. അതിനാൽ, ഇത്തരത്തിലുള്ള ആരോപണങ്ങൾ കോടതിയും പൊലീസും ആദ്യം തെളിയക്കട്ടെ. അമ്മ സംഘടനയെ കുറിച്ച് എല്ലാവരും പഠിച്ച് നോക്കിയാൽ‌ മനസ്സിലാകും എത്ര വീടുകൾ വച്ച് നൽകിയിട്ടുണ്ടെന്ന്.

പ്രമുഖരായിട്ടുള്ള ഒരുപാട് നടന്മാർ ഉൾപ്പെടുന്ന സംഘടനയാണ് അമ്മ. സിദ്ദിഖ് ഇപ്പോൾ രാജി വച്ചു എന്നു മാത്രമാണുള്ളത്. സിദ്ദിഖ് ആരോപണ വിധേയനായത് കൊണ്ട് മാത്രമാണ് രാജി വച്ചത്. നാണം കെട്ടിട്ടൊന്നുമല്ല. സിദ്ദിഖ് രാജിവച്ചത് മാതൃകാപരമായ നടപടിയാണ്. സിദ്ദിഖിനെ ജനങ്ങൾ തെരഞ്ഞെടുത്തതല്ല. ആരോപണം ആർക്കെതിരെയും പറയാം.

പക്ഷേ, തെളിയിക്കണം. വെറുതെ പറഞ്ഞുപോയിട്ട് കാര്യമില്ല.താരങ്ങൾക്കെതിരെ എന്തെങ്കിലും ഉണ്ടായാൽ അന്വേഷിക്കാൻ പൊലീസും കോടതിയുമുണ്ട്. താനാണോ പൊലീസ് താനാണോ കോടതി. ധർമജനോട് ചോദ്യം ചോദിക്കാൻ താൻ ആളായിട്ടില്ല. എനിക്ക് എന്റേതായ നിലപാടുകൾ ഉണ്ട്. ഞാൻ അച്ഛനും അമ്മയ്ക്കും പിറന്നവനാണ്. നിന്റെ പോലെയാണെന്ന് തോന്നുന്നില്ല എന്നും ധർമജൻ പ്രതകരിച്ചിരുന്നു.

അതേസമയം, ധർമജൻ നടത്തിയ പരാമർശങ്ങൾ വളരെ ഗുരുതരമായുള്ള തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. ഹേമ കമ്മറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് നടനും കോൺഗ്രസ് നേതാവുമായ ധർമ്മജനെതിരെ പ്രതിപക്ഷ നേതാവ് സംസാരിച്ചത്.

വനിതാ മാധ്യമ പ്രവർത്തകയോട് ഒരിക്കലും അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു. അവരെ അപമാനിച്ചുകൊണ്ട് സംസാരിച്ചത് ഗുരുതരമായ തെറ്റാണ്. മാധ്യമങ്ങളും പ്രതിപക്ഷവും ചെയ്യുന്നത് ഒരേ കാര്യമാണ്. മാധ്യമപ്രവർത്തകർക്ക് അവരുടെ കാര്യങ്ങൾ ചോദിക്കാനുള്ള അധികാരമുണ്ട്. അതിന് മറുപടി പറയാൻ ഉണ്ടങ്കിൽ പറയുക അല്ലെങ്കിൽ മിണ്ടാതിരിക്കുക എന്നും വിഡി സതീശൻ പറഞ്ഞു.

More in Actor

Trending