Connect with us

തന്നെ എല്ലാവരും പണ്ട് വിളിച്ചിരുന്നത് പാവങ്ങളുടെ മമ്മൂട്ടിയെന്നായിരുന്നു; ഇപ്പോഴത്തെ പിള്ളരുടെ അഭിനയം കാണുമ്പോള്‍ ഇവര്‍ക്കിത് എങ്ങനെ സാധിക്കുന്നു എന്നാണ് തോന്നുന്നത്

Malayalam

കോമഡിയും നെഗറ്റീവ് റോളും സീരിയസ് കഥാപാത്രങ്ങളുമെല്ലാം ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച നടനാണ് സിദ്ദിഖ്. തന്റെ തുടക്കകാലത്തുണ്ടായിരുന്ന അഭിനയ രീതിയെ കുറിച്ചും ഇപ്പോഴത്തെ തലമുറയുടെ അഭിനയത്തെക്കുറിച്ചും സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. തന്നെ എല്ലാവരും പണ്ട് വിളിച്ചിരുന്നത് പാവങ്ങളുടെ മമ്മൂട്ടിയെന്നായിരുന്നുവെന്നും സിദ്ധീഖ് ഓര്‍ക്കുന്നു.

‘ഇപ്പോഴുള്ള പിള്ളേര്‍ എത്ര ഈസിയായിട്ടാണ് അഭിനയിക്കുന്നത്. മോഹന്‍ലാലിനെ പോലെ അല്ല പ്രണവ് അഭിനയിക്കുന്നത്. മമ്മൂട്ടിയെ പോലെ അല്ല ദുല്‍ഖര്‍ അഭിനയിക്കുന്നത്. ‘ഉയരെ’ എന്ന സിനിമയൊക്കെ ചെയ്യുമ്പോള്‍ പാര്‍വതി എത്ര ഈസിയായിട്ടാണ് അഭിനയിച്ചിട്ട് പോകുന്നത്’ സിദ്ദിഖ് പറയുന്നു.

തന്നെ പണ്ട് എല്ലാവരും വിളിച്ചിരുന്നത് പാവങ്ങളുടെ മമ്മൂട്ടിയെന്നായിരുന്നുവെന്നും സിദ്ദിഖ് പറയുന്നു. അതിന് കാരണമുണ്ട്. ഞാന്‍ മമ്മുക്കയെ ഫോളോ ചെയ്തിട്ടാണ് അന്ന് അഭിനയിക്കാന്‍ ശ്രമിച്ചത്’. പക്ഷേ ഇപ്പോഴത്തെ തലമുറ ആരെയും അനുകരിക്കാന്‍ ശ്രമിക്കാറില്ലെന്നാണ് സിദ്ദിഖ് പറയുന്നത്.

ഇന്നത്തെ താരങ്ങള്‍ക്ക് അവരുടേതായ സ്‌റ്റൈല്‍ ഉണ്ട്. ഇവിടുത്തെ എല്ലാ പുതുമുഖ താരങ്ങളെ എടുത്താലും അവരെല്ലാം അവരുടെ ശൈലി ക്രിയേറ്റ് ചെയ്തു അഭിനയിക്കുന്നവരാണെന്നും താരം അഭിപ്രായപ്പെട്ടു. വരത്തനില്‍ അഭിനയിച്ച ഫഹദ് തന്നെയാണോ ‘ഞാന്‍ പ്രകാശന്‍’ ചെയ്യുമ്പോള്‍ എന്ന് ഞാന്‍ തന്നെ ഞെട്ടിപ്പോകും. ഇവര്‍ക്കിത് എങ്ങനെ സാധിക്കുന്നു എന്ന് കരുതുമെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

More in Malayalam

Trending

Recent

To Top