Connect with us

ധർമ്മജൻ പൃഥ്വിരാജിനെ കുറിച്ച് അങ്ങനെ പറയാൻ പാടില്ലായിരുന്നു, പരിപാടി ഒന്നും ഇല്ലാതെ ചുമ്മാതെ ഇരിക്കുന്നത് കൊണ്ടല്ലേ ധർമ്മജൻ വരുന്നത്. എത്ര മീറ്റിങ്ങിൽ ദുൽഖർ സൽമാൻ വന്നിട്ടുണ്ട്, രമേശ് പിഷാരടി വന്നിട്ടുണ്ട്; മല്ലിക സുകുമാരൻ

Malayalam

ധർമ്മജൻ പൃഥ്വിരാജിനെ കുറിച്ച് അങ്ങനെ പറയാൻ പാടില്ലായിരുന്നു, പരിപാടി ഒന്നും ഇല്ലാതെ ചുമ്മാതെ ഇരിക്കുന്നത് കൊണ്ടല്ലേ ധർമ്മജൻ വരുന്നത്. എത്ര മീറ്റിങ്ങിൽ ദുൽഖർ സൽമാൻ വന്നിട്ടുണ്ട്, രമേശ് പിഷാരടി വന്നിട്ടുണ്ട്; മല്ലിക സുകുമാരൻ

ധർമ്മജൻ പൃഥ്വിരാജിനെ കുറിച്ച് അങ്ങനെ പറയാൻ പാടില്ലായിരുന്നു, പരിപാടി ഒന്നും ഇല്ലാതെ ചുമ്മാതെ ഇരിക്കുന്നത് കൊണ്ടല്ലേ ധർമ്മജൻ വരുന്നത്. എത്ര മീറ്റിങ്ങിൽ ദുൽഖർ സൽമാൻ വന്നിട്ടുണ്ട്, രമേശ് പിഷാരടി വന്നിട്ടുണ്ട്; മല്ലിക സുകുമാരൻ

ഹേമ കമ്മിറ്റി റിപ്പോർട്ടും അതിന് പിന്നാലെ വന്ന ആരോപണങ്ങൾക്കും പിന്നാലെ മലയാള താര സംഘടനയായ അമ്മ പിരിച്ചു വിട്ടിരുന്നു. മോഹൻലാൽ പ്രസിഡന്റും സിദ്ദീഖ് ജനറൽ സെക്രട്ടറിയുമായിട്ടുള്ള ഭരണ സമിതിയാണ് പിരിച്ചു വിട്ടത്. ആഗസ്റ്റ് 27 നായിരുന്നു ഭരണ സമിതി രാജി വെച്ചത്. രണ്ട് മാസത്തിനുള്ളിൽ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും എന്നായിരുന്നു അന്ന് മോഹൻലാൽ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നത്.

എന്നാൽ ഇതുവരെ ജനറൽ ബോഡി വിളിക്കാനോ തിരഞ്ഞെടുപ്പ് നടത്താനോ ഉള്ള ശ്രമങ്ങളൊന്നും സംഘടനയ്ക്കുള്ളിൽ നടന്നിട്ടില്ല. നിലവിൽ അഡ്‌ഹോക്ക് കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്. പിന്നാലെ അമ്മയുടെ തലപ്പത്ത് നടൻ പൃഥ്വിരാജ് വരണമെന്ന ചർച്ചകൾ നടന്നിരുന്നു. പല താരങ്ങളും പൃഥ്വിരാഡ് വരണമെന്ന് പരസ്യമായി പറഞ്ഞിരുന്നു.

എന്നാൽ പൃഥ്വിയെ ഉയർത്തിക്കാട്ടുന്നതിനെതിരെ കടുത്ത വിമർശനം ഉയർത്തിയ ചില താരങ്ങളും ഉണ്ടായിരുന്നു. അതിലൊരാളാണ് നടൻ ധർമ്മജൻ. അമ്മയുടെ യോഗത്തിന് പോലും പങ്കെടുക്കാത്ത പൃഥ്വിയെ അല്ല മറിച്ച് കുഞ്ചാക്കോ ബോബനെയാണ് സംഘടനയുടെ പ്രസിഡന്റ് ആക്കേണ്ടതെന്നായിരുന്നു ധർമ്മജൻ പറഞ്ഞത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് പൃഥ്വിയുടെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ.

അമ്മ സംഘടനയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പ്രധാന താരങ്ങളിൽ നിന്നല്ല, അപ്രധാന താരങ്ങളിൽ നിന്നുണ്ടാകുന്നതാണ്. മോഹൻലാലോ മമ്മൂട്ടിയോ ജയറാമോ ദിലീപോ ഒക്കെ അറിയാതെ തന്നെ പല കഥകളും വരും. ഇതിലൊന്നും അവരെ കുറ്റപ്പെടുത്തരുത്. അവർക്ക് ഇതിനൊന്നും നേരം പോലും ഇല്ല. മോഹൻലാലും മമ്മൂട്ടിയൊന്നും എന്റെ കുഞ്ഞിനെ വേദനിപ്പിക്കാൻ ശ്രമിക്കില്ല. മൂന്നാം ബെഞ്ചിലിരിക്കുന്നവരാണ് ഓരോന്ന് പറഞ്ഞുണ്ടാക്കുന്നത്.

ധർമ്മജൻ പൃഥ്വിരാജിനെ കുറിച്ച് അങ്ങനെ പറയാൻ പാടില്ലായിരുന്നു. ഒരു പരിപാടിയുണ്ടെങ്കിൽ അതും കളഞ്ഞ് ധർമ്മജൻ അമ്മ സംഘടനയുടെ മീറ്റിങ്ങിന് വരുമോ? പരിപാടി ഒന്നും ഇല്ലാതെ ചുമ്മാതെ ഇരിക്കുന്നത് കൊണ്ടല്ലേ ധർമ്മജൻ വരുന്നത്. ധർമജൻ അത് പറഞ്ഞത് നൈമിഷികമായ വികാരത്തിൽ ആളാവാൻ ആയിരിക്കും. ധർമ്മജന് എന്നോടോ മോനോടോ ഒരു വിരോധവും ഇല്ലെന്നാണ് ഞാൻ മനസിലാക്കുന്നത്.

ധർമ്മജൻ എന്തുകൊണ്ടാണ് ഒന്നുരണ്ട് പേരുടെ പേര് വിട്ടത്. എത്ര മീറ്റിങ്ങിൽ ദുൽഖർ സൽമാൻ വന്നിട്ടുണ്ട്, രമേശ് പിഷാരടി വന്നിട്ടുണ്ട്. പിഷാരടി ഇപ്പോഴല്ലേ വന്ന് തുടങ്ങിയത്. സംവിധായകനായി മമ്മൂട്ടിയൊക്കെ ആയി അടുപ്പമായി തുടങ്ങിയതിന് ശേഷമാണ് യോഗത്തിനൊക്കെ വന്ന് തുടങ്ങിയത്. നമ്മളൊക്കെ ധർമ്മജന്റെ പ്രായത്തിന് മുൻപേ അമ്മയിൽ എത്തിയവരാണ്. അതുകൊണ്ട് സംസാരിക്കുമ്പോൾ ധർമ്മജൻ കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു.

പിന്നെ പൃഥ്വിരാജ് അമ്മയുടെ തലപ്പത്ത് ഇരിക്കണമെന്ന് ലവലേശം എനിക്ക് ആഗ്രഹമില്ല. അവൻ നന്നായി അധ്വാനിക്കുന്നവനാണ്. ഇപ്പോൾ താരങ്ങളല്ല നല്ല സിനിമയ്ക്കാണ് മാർക്കറ്റ്. ഇന്നയാൾ അഭിനയിച്ചെങ്കിലേ സിനിമ ഓടു എന്ന രീതിയൊക്കെ മാറി. പണ്ട് യുവാക്കളുടെ പടമൊക്കെ ഓടുമോ? നല്ല പടം വന്നാൽ നന്നായി ഓടും.

നല്ല പ്രൊഡക്ട് കൊടുക്കുകയാണെങ്കിൽ അതിനെ മനസിലാക്കാനും ആസ്വദിക്കാനും വിലയിരുത്താനുമൊക്കെ കേരളത്തിലെ ആളുകളെ കൊണ്ട് സാധിക്കും. ഇങ്ങനെ തന്നെ വേണം, ഇതൊക്കെ ഇൻഡസ്ട്രിക് സഹായകമാകും എന്നും മല്ലിക സുകുമാരൻ പറഞ്ഞു.

അതേസമയം, അമ്മയുടെ അടുത്ത പ്രസിഡന്റ് ആകേണ്ടത് പൃഥ്വിരാജ് ആണെന്ന് ഇടവേള ബാബുവും പറഞ്ഞിരുന്നു. കാര്യങ്ങൾ തുറന്നു പറയുന്ന ഒരാളാണ്. കാരണം രാജുവിന് അത് കഴിയും. അതിനുള്ള കാര്യക്ഷമത ഉള്ള ആളാണ്. കാര്യങ്ങൾ വ്യക്തമായിട്ട് അറിയാം. അതുപോലെ ചാക്കോച്ചൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്നുള്ള ഒരു ആഗ്രഹം എനിക്കുണ്ട് എന്നുമാണ് ഇടവേള ബാബു പറഞ്ഞത്. മൂന്ന് വർഷം കൂടുമ്പോഴാണ് അമ്മയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ പ്രശ്‌നങ്ങൾക്ക് ശേഷം പൃഥ്വിരാജ്, ജഗദീഷ് തുടങ്ങിയവരെല്ലാം പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയേക്കും എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending