Connect with us

ഇതെന്തൊരു ദുരന്ത കോമരമാണ്, കഴിഞ്ഞ കണ്ടെസ്റ്റന്റ്സിനെ കണ്ടുപഠിക്കടേയ് ലാലേട്ടാ..കല്ലുവെച്ച നൊണയല്ലേ ഇന്നലെ പറഞ്ഞത്! ബിഗ് ബോസ് പുതിയ സീസണിനെകുറിച്ച് അശ്വതി!

Malayalam

ഇതെന്തൊരു ദുരന്ത കോമരമാണ്, കഴിഞ്ഞ കണ്ടെസ്റ്റന്റ്സിനെ കണ്ടുപഠിക്കടേയ് ലാലേട്ടാ..കല്ലുവെച്ച നൊണയല്ലേ ഇന്നലെ പറഞ്ഞത്! ബിഗ് ബോസ് പുതിയ സീസണിനെകുറിച്ച് അശ്വതി!

ഇതെന്തൊരു ദുരന്ത കോമരമാണ്, കഴിഞ്ഞ കണ്ടെസ്റ്റന്റ്സിനെ കണ്ടുപഠിക്കടേയ് ലാലേട്ടാ..കല്ലുവെച്ച നൊണയല്ലേ ഇന്നലെ പറഞ്ഞത്! ബിഗ് ബോസ് പുതിയ സീസണിനെകുറിച്ച് അശ്വതി!

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത അല്‍ഫോന്‍സാമ്മ എന്ന സീരിയലിലൂടെയാണ് മലയാളികളിക്ക് അശ്വതി പ്രിയങ്കരിയാകുന്നത്. അശ്വതി അഥവാ പ്രസില്ല ജെറിന്‍ എന്ന നടിയുടെ അഭിനയജീവിതത്തില്‍ വഴിത്തിരിവായിരുന്നു അല്‍ഫോന്‍സാമ്മ. അല്‍ഫോന്‍സാമ്മയ്ക്ക് പുറമെ കുങ്കുമപ്പൂവ് എന്ന സീരിയലിലെ വില്ലത്തിയായ അമലയെയുമാണ് മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തത്.

അഭിനയത്തിൽ തിളങ്ങി നിന്നപ്പോഴാണ് താരത്തിന്റെ വിവാഹം നടന്നത്.വിവാഹശേഷം അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല താരം. പക്ഷെ സോഷ്യൽ മീഡിയ വഴി തന്റെ മിക്ക കാര്യങ്ങളും അശ്വതി ഷെയർ ചെയ്യാറുണ്ട്. ഇപ്പോൾ ബിഗ് ബോസ് മൂന്നാം സീസണിനെകുറിച്ചാണ് അശ്വതി പറയുന്നത്.

അശ്വതിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം

ബിഗ് ബോസ് മലയാളം തുടങ്ങിയിട്ട് 5 ദിവസം പിന്നിടുമ്പോൾ… ഇതെന്തൊരു ദുരന്ത കോമരമാണ് എന്ന് തോന്നിയത് എനിക്ക് മാത്രമാണോ ?? കഴിഞ്ഞ കണ്ടെസ്റ്റന്റ്സിനെ കണ്ടുപഠിക്കടേയ്.. ഈ സമയം കൊണ്ട് എല്ലാം നാല് മൂലക്കായിട്ട് അവരവരുടെ പരിപാടി തൊടങ്ങി കഴിഞ്ഞു. ഇത് ഇന്നത്തെ പ്രോമോ കട്ട്‌ എന്ത് പോകണം എന്ന് ചിന്തിച്ചോണ്ടിരിക്കുന്ന ചിലത് .. ഒപ്പം ഉപദേശങ്ങളുടെ രായാവും

കഴിഞ്ഞ രണ്ടു സീസണിന്റെയും സ്ക്രിപ്റ്റ് പുള്ളിടെ കൈയിലായിരുന്നു. ആരാന്നൊന്നും ഞാൻ പറയണില്ല.. ഊഹിച്ചെടുത്തോളൂ. ഒരു കുളു തരാം “വെളിച്ചം പെര പെരാന്നു പരക്കട്ടെ” ഒന്ന് പറഞ്ഞുകൊണ്ട് ഒരു പോസ്റ്റ അവസാനിപ്പിച്ച ശേഷം കഴിഞ്ഞ ദിവസത്തെ എപ്പിസോടിനെകുറിച്ചും അശ്വതി പറയുകയുണ്ടായി.

ലാലേട്ടാ..കല്ലുവെച്ച നൊണയല്ലേ ഇന്നലെ എപ്പിസോഡിൽ പറഞ്ഞത് കഴിഞ്ഞ സീസനെക്കാളും മികച്ചതാന്നൊക്കെ ഒരുപാട് പ്രതീക്ഷയോടെ ഇരുന്ന വീക്കെൻഡ് എപ്പിസോഡ് ആണ് നനഞ്ഞ പടക്കം പോലെ ആക്കിയത്. അറ്റ്ലീസ്റ്റ് “ബോസേട്ടാ” എന്ന വിളി എങ്കിലും ഒഴിവാക്കാൻ പറയാമായിരുന്നു.ഒരുകാര്യം പറയാതെ വയ്യ ലാലേട്ടാ.. കള്ളമാണെങ്കിലും അവർക്കു കൊടുത്ത ആ ഒരു എൻകറേജ് അത് ഇഷ്ട്ടായി.. ലാലേട്ടന് കണ്ടെസ്റ്റന്റ്സ് നൽകിയ ആദ്യത്തെ സർപ്രൈസ് വളരെ നന്നായിരുന്നു ..

പിന്നെ ദൃശ്യം 2ന്റെ കഥകളിൽ ഭാഗ്യചേച്ചിയുടേത് മികച്ചതെന്നു തോന്നി.. മറ്റുള്ളവരുടെ മോശമെന്നല്ല.. നോബി ചേട്ടൻ തന്റെതായ ശൈലിയിൽ കോമഡി കലർത്തി ബാക്കി ഉള്ളവർ നോക്കി വായിച്ചപ്പോൾ കാണാപ്പാഠം ആയി അവതരിപ്പിച്ചു. എന്തൊക്കെ ആയിരുന്നെങ്കിലും രജിത് സാറും കൂട്ടരും നമ്മൾ മലയാളികൾക്ക് തന്ന കോൺടെന്റിന്റെ തട്ട് താന്നു തന്നെ ഇരിക്കും . ങ്ഹാ ഇനി അടുത്താഴ്ച നോക്കാം.

More in Malayalam

Trending

Recent

To Top