Actor
അമ്മ സംഘടന എത്ര വീടുകൾ വച്ച് നൽകിയിട്ടുണ്ടെന്ന് അറിയാമോ, അമ്മയെ കുറിച്ച് ആരെങ്കിലും കുറ്റം പറഞ്ഞാൽ പച്ച തെറിപറയും; ധർമജൻ ബോൾഗാട്ടി
അമ്മ സംഘടന എത്ര വീടുകൾ വച്ച് നൽകിയിട്ടുണ്ടെന്ന് അറിയാമോ, അമ്മയെ കുറിച്ച് ആരെങ്കിലും കുറ്റം പറഞ്ഞാൽ പച്ച തെറിപറയും; ധർമജൻ ബോൾഗാട്ടി
ലൈം ഗികാരോപണത്തെ തുടർന്ന് നടൻ സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ ഇതിൽ അഭിപ്രായം ചോദിച്ച മാധ്യമപ്രവർത്തകയോട് കയർത്ത് ധർമജൻ ബോൾഗാട്ടി. താര സംഘടനയായ അമ്മ ഒരുപാട് സഹായങ്ങൾ ചെയ്ത് നൽകിയിട്ടും കുറ്റം പറയുന്നത് ശരിയല്ലെന്നാണ് ധർമ്മജൻ പറയുന്നത്.
മാത്രമല്ല, അമ്മ സംഘടനയെ കുറിച്ച് ആരെങ്കിലും കുറ്റം പറഞ്ഞാൽ പച്ച തെറിപറയുമെന്നും ധർമജന് പറഞ്ഞു. അമ്മ ഇപ്പൊ ശുദ്ധികലശം നടത്തണോ? അങ്ങനെ ചെയ്താൽ കേരളം നന്നാവുമോ?. നിങ്ങൾ നല്ലവരാണോ എന്ന് ആദ്യം തെളിയിക്ക്. സിദ്ദിഖ് അദ്ദേഹത്തിന്റെ മാന്യതകൊണ്ടാണ് രാജിവെച്ചത് അല്ലാതെ ശുദ്ധികലശം നടത്താൻ വേണ്ടിയല്ല.
സംഘടനയ്ക്ക് പൈസ ഇല്ലാതിരുന്ന സമയത്ത് മോഹൻലാൽ ഉൾപ്പെടെയുള്ള നടന്മാർ സ്വന്തം കയ്യിൽ നിന്നും പൈസ എടുത്ത് കൊടുത്തിട്ടുണ്ട്. അതിനാൽ, ഇത്തരത്തിലുള്ള ആരോപണങ്ങൾ കോടതിയും പൊലീസും ആദ്യം തെളിയക്കട്ടെ. അമ്മ സംഘടനയെ കുറിച്ച് എല്ലാവരും പഠിച്ച് നോക്കിയാൽ മനസ്സിലാകും എത്ര വീടുകൾ വച്ച് നൽകിയിട്ടുണ്ടെന്ന്.
പ്രമുഖരായിട്ടുള്ള ഒരുപാട് നടന്മാർ ഉൾപ്പെടുന്ന സംഘടനയാണ് അമ്മ. സിദ്ദിഖ് ഇപ്പോൾ രാജി വച്ചു എന്നു മാത്രമാണുള്ളത്. സിദ്ദിഖ് ആരോപണ വിധേയനായത് കൊണ്ട് മാത്രമാണ് രാജി വച്ചത്. നാണം കെട്ടിട്ടൊന്നുമല്ല എന്ന് കടുത്ത ഭാഷയിലാണ് ധർമജൻ സംസാരിച്ചത്.
അതേസമയം, ധർമജൻ നടത്തിയ പരാമർശങ്ങൾ വളരെ ഗുരുതരമായുള്ള തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഹേമ കമ്മറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് നടനും കോൺഗ്രസ് നേതാവുമായ ധർമ്മജനെതിരെ പ്രതിപക്ഷ നേതാവ് സംസാരിച്ചത്.
വനിതാ മാധ്യമ പ്രവർത്തകയോട് ഒരിക്കലും അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു. അവരെ അപമാനിച്ചുകൊണ്ട് സംസാരിച്ചത് ഗുരുതരമായ തെറ്റാണ്. മാധ്യമങ്ങളും പ്രതിപക്ഷവും ചെയ്യുന്നത് ഒരേ കാര്യമാണ്. മാധ്യമപ്രവർത്തകർക്ക് അവരുടെ കാര്യങ്ങൾ ചോദിക്കാനുള്ള അധികാരമുണ്ട്. അതിന് മറുപടി പറയാൻ ഉണ്ടങ്കിൽ പറയുക അല്ലെങ്കിൽ മിണ്ടാതിരിക്കുക എന്നും സതീശൻ പറഞ്ഞു.