Malayalam
ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ചവർ ആണ്, ബന്ധങ്ങൾക്ക് ഏറെ വിലകൊടുക്കുന്ന കൂട്ടുകാരന് ഒപ്പം ചേർന്നതിൽ ഒരുപാട് സന്തോഷിക്കുന്നു; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകൾ
ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ചവർ ആണ്, ബന്ധങ്ങൾക്ക് ഏറെ വിലകൊടുക്കുന്ന കൂട്ടുകാരന് ഒപ്പം ചേർന്നതിൽ ഒരുപാട് സന്തോഷിക്കുന്നു; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകൾ
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഇവരുടെ ഓൺസ്ക്രീൻ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്.
2016 നവംബർ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യയ്ക്കെതിരെ സൈബർ ആക്രമണം ഉണ്ടാവാറുണ്ട്.
ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് മുമ്പൊരിക്കൽ കാവ്യാ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. എല്ലാം അപ്രതീക്ഷിതമായിരുന്നു എന്നാണ് വിവാഹം കഴിഞ്ഞമാത്രയിൽ കാവ്യ മാധവൻ തുറന്ന് പറയുന്നത്. ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ചവർ ആണെന്നും കാവ്യ പറയുന്ന അഭിമുഖം ആണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്. കാണുമ്പൊൾ കൊച്ചുകുട്ടികളും മുത്തശ്ശിമാരും വരെ അത് ചോദിച്ചിരുന്നു. എന്നാൽ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു പതിവെന്ന് പറയുകയാണ് കാവ്യ.
ജീവിതത്തിൽ ഞാൻ ഒറ്റക്കായി പോകരുത് എനിക്ക് ഒരു ജീവിതം വേണമെന്ന് എന്നെക്കാൾ ആഗ്രഹിച്ചത് എന്റെ വീട്ടുകാരായിരുന്നു. പല തരത്തിലുള്ള അന്വേഷങ്ങൾ അവർ നടത്തി, അതാണ് ദിലിപേട്ടനിൽ എത്തിയത്. എന്നെ നന്നായി അറിയുന്ന ഒരാൾ എന്ന നിലയിൽ ആരും എതിര് പറഞ്ഞില്ലെന്നും കാവ്യ പറയുന്നു. പണ്ടോക്കെ ഗോസിപ്പുകൾ ഞങ്ങളെ ചേർത്ത് പ്രചരിക്കുമ്പോൾ ചിരിക്കാൻ ഉള്ള വക മാത്രമായിരുന്നു അത്. ഒരുമിച്ചു ജീവിക്കുന്ന കാര്യം തന്നെ ആലോചിച്ചിരുന്നില്ല. ഇനിയുള്ള ജീവിതം സിനിമയെയും സിനിമ താരങ്ങളിലെയും അറിയുന്നതാകണം എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു.
സിനിമ, രംഗത്ത് എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ദിലീപേട്ടനായിരുന്നു, എന്ത് കാര്യവും മനസ്സിൽ സൂക്ഷിക്കാൻ കൊടുത്താൽ അത് അവിടെ ഉണ്ടാകും. നടൻ എന്നതിനേക്കാൾ ആ വ്യക്തിയോട് ആയിരുന്നു ബഹുമാനം. ബന്ധങ്ങൾക്ക് ഏറെ വിലകൊടുക്കുന്ന കൂട്ടുകാരന് ഒപ്പം ചേർന്നതിൽ ഒരുപാട് സന്തോഷിക്കുന്നു. വിവാഹത്തിന് ഒരാഴ്ച മുൻപാണ് ദിലീപേട്ടന്റെ ബന്ധുക്കൾ ഞങ്ങളുടെ വീട്ടിൽ എത്തുന്നത്.
അങ്ങനെ, ഞങ്ങളുടെ ജാതകം, ഒത്തുനോക്കിയപ്പോൾ നല്ല പൊരുത്തം, പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. അടുത്ത ബന്ധുക്കളെ പോലും വിവാഹത്തിന്റെ തലേനാൾ ആണ് അറിയിക്കുന്നത്. ഞങ്ങൾ ക്ഷണിച്ചവർ ആരും രഹസ്യം പുറത്തുപറഞ്ഞതുമില്ല. വിവാഹവാർത്ത അറിഞ്ഞുകൊണ്ട് ആളുകൾ കൂടും എന്ന പേടി കൊണ്ടാണ് രഹസ്യം ആക്കിവെച്ചത്.
എല്ലാ അർത്ഥത്തിലും, ഞങ്ങളുടെ ജീവിതം, ഇവിടം വരെ എത്തി എങ്കിൽ അതെല്ലാം ദൈവനിശ്ചയം ആണ്. സംഭവിച്ചതെല്ലാം അപ്രതീക്ഷിതം ആയിരുന്നു. ഇപ്പോൾ ഞങ്ങൾ വളരെ ഹാപ്പിയാണ്, ഇനി എന്താകും കാര്യങ്ങൾ എന്നൊന്നും പറയാനാകില്ല. ജീവിതം പഠിപ്പിച്ച പാഠം അതാണ്. ചിലർ വിവാഹം കഴിക്കുന്നു. മറ്റുചിലർ ലിവിങ് ടുഗെദറിലും, അതിന്റെ ഭാവി നിശ്ചയിക്കുക ദൈവമാണ്. അതിലെ തെറ്റും ശരിയും നമുക്ക് നിർണയിക്കാൻ കഴിയില്ല. ശരിയായത് ചെയ്യുക. അതാണ് ഞങ്ങൾ ചെയ്തത് എന്നും കാവ്യ വീഡിയോയിൽ പറയുന്നുണ്ട്.
അതേസമയം, വളരെ സന്തോഷമയുള്ളൂ എന്നും താനാണ് വിവാഹത്തെക്കുറിച്ച് അച്ഛനോട് പറഞ്ഞതെന്നുമാണ് മീനാക്ഷി ദിലീപിന്റെയും കാവ്യയുടെയും വിവാഹശേഷം പറഞ്ഞത്. നിങ്ങളുടെയെല്ലാം പിന്തുണയും പ്രാർത്ഥനയും സ്നേഹവുമാണ് ഞങ്ങൾക്ക് ആവശ്യം. ഞങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടാകാൻ നിങ്ങളെല്ലാവരും സ്നേഹത്തോടെ പിന്തുണയ്ക്കുക. ഞങ്ങളെ ഒരുപാട് സ്നേഹിക്കുന്ന പ്രേക്ഷകരോട് ഞങ്ങൾക്ക് പറയാനുള്ളത് നിങ്ങളുടെ പിന്തുണയാണ് വേണ്ടത്. നെഗറ്റീവ് പറയാതിരിക്കുക.
എല്ലാ കാര്യങ്ങളും എല്ലാവർക്കും അറിയാവുന്നതാണ്. രണ്ട് മൂന്ന് വർഷമായി ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തിൽ ഞങ്ങൾക്ക് ഒരു കൂട്ട് വേണം എന്നൊരു അവസ്ഥ വന്നപ്പോൾ എന്റെ മകളും അമ്മയും കൂട്ടുകാരും സഹോദരങ്ങളും ഒക്കെ കൂടി കല്യാണം കഴിക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചു. 10 -20 സിനിമകൾ ഒരുമിച്ച് ചെയ്തു എന്ന കുറ്റം മാത്രമെ ഉണ്ടായിട്ടുള്ളൂ. ഞാൻ കല്യാണം കഴിക്കുന്നുണ്ടെങ്കിൽ എന്റെ പേരിൽ ബലിയാടായ ആളെ തന്നെ കല്യാണം കഴിക്കാൻ തീരുമാനിച്ചു. എന്റെ മകൾക്ക് പൂർണ സമ്മതമായിരുന്നു, എന്നാണ് ദീലിപ് പറഞ്ഞത്
സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ. ഇപ്പോൾ ശരീരഭാരം കുറച്ച കാവ്യയെ ആണ് വീഡിയോയിലും ചിത്രങ്ങളിലും മറ്റും കാണുക. എന്നാൽ താരത്തിന്റെ മേക്കോവർ വാളയാർ പരമ ശിവത്തിലേക്കുള്ള എൻട്രി ആണെന്നാണ് ആരാധകർ പറയുന്നത്. സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം, കാവ്യ വീണ്ടും അഭിനയിക്കുമോ, ദിലീപിന്റെ നായികയാകുമോ എന്നിങ്ങനെ നിരവധി പേരാണ് ചോദിക്കുന്നത്. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ദിലീപ് മറുപടി പറഞ്ഞിരുന്നു. കാവ്യ ഇപ്പോൾ കുഞ്ഞിന്റെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു കഥാപാത്രം വന്നാൽ നമ്മുക്ക് നോക്കാം. ഞാനായിട്ട് ഒന്നും പറയുന്നില്ല എന്നാണ് ദിലീപ് പറഞ്ഞത്.
അടുത്തിടെ സാന്ദ്രാ തോമസ് പറഞ്ഞ വാക്കുകളും ചില ആരാധകർ ഏറ്റെടുക്കുന്നുണ്ട്. നിർമ്മാതാവ് ആയിരുന്നില്ലെങ്കിൽ താനൊരു വീട്ടമ്മ ആയേനെ എന്നാണ് സാന്ദ്ര തോമസ് പറയുന്നത്. താനും കാവ്യയും ഒരേ ചിന്താഗതിയുള്ളവരായിരുന്നുവെന്നാണ് താരം പറയുന്നത്.ഞാൻ ഏതെങ്കിലും ഒരു വീട്ടിൽ വീട്ടമ്മയായി ഇരിക്കുകയായിരിക്കും ഇപ്പോൾ. അന്ന് അതായിരുന്നു ഇഷ്ടം. ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് കാവ്യയുടെ ചില സാധനങ്ങളൊക്കെ എനിക്കും ഉണ്ട്. കാവ്യയ്ക്ക് ഏറ്റവും ഇഷ്ടം വീട്ടിലെ കാര്യങ്ങളൊക്കെ നോക്കി, കുഞ്ഞുങ്ങളേയും നോക്കി ഇരിക്കാനാണ്എന്നും സാന്ദ്ര പറഞ്ഞിരുന്നു.
അതോടെ കാവ്യ ഇനി അഭിനയത്തിലേയ്ക്ക് തിരിച്ചെത്തില്ലെന്ന് ആരാധകരിൽ ചിലർ ഉറപ്പിച്ച് കഴിഞ്ഞു. കാവ്യ അഭിനയ രംഗത്തേക്ക് മടങ്ങി വരാത്തതിന്റെ കാരണം പലപ്പോഴും ആരാധകർ ഉന്നയിക്കാറുണ്ട്. സിനിമയിലേയ്ക്ക് മടങ്ങിയെത്തുമോ എന്ന ചോദ്യത്തിന് ഇല്ലാ എന്ന് ചിരിച്ചുകൊണ്ടാണ് കാവ്യ മറുപടി പറഞ്ഞത്.
കഴിഞ്ഞ ദിവസം കാവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് താഴെയും സമാനമായ കമന്റുകൾ വന്നിരുന്നു. എന്നാൽ കാവ്യ കമന്റുകൾക്കൊന്നും മറുപടി നൽകാറില്ല. അതേസമയം, ഒരു സിനിമാ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നും വന്ന കാവ്യ ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങൾക്കാണ് ജീവൻ നൽകിയത്.
ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ച നടി ഇനിയും ഒരുപാട് സിനിമകളിൽ അഭിനയിച്ച് കാണണമെന്നാണ് മലയാളികളുടെ ആഗ്രഹം. ദിലീപിന്റെ സൂപ്പർഹിറ്റ് ചിത്രമായ റൺവേയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന തരത്തിൽ വാർത്തകളുണ്ട്. അങ്ങനെയെങ്കിൽ ചിത്രത്തിലെ നായികയായ കാവ്യ രണ്ടാം ഭാഗത്തിലും നായികയായി എത്തുമെന്നാണ് ആരാധകർ കണക്ക്കൂട്ടുന്നത്.
ഇപ്പോൾ മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങൾ നോക്കുകയാണ് കാവ്യ എന്നാണ് ദിലീപ് അടുത്തിടെ പറഞ്ഞത്. മകളുടെ വിദ്യാഭ്യാസ കാര്യങ്ങളും മറ്റും നോക്കിയാണ് കാവ്യ മുന്നോട്ട് പോകുന്നതെന്നും സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യയാണ് പറയേണ്ടതെന്നുമാണ് ദിലീപ് ഒരിക്കെ പറഞ്ഞിരുന്നത്. 2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ.
മുമ്പൊരിക്കൽ, വിദ്യഭ്യാസം കുറഞ്ഞതിൽ തനിക്ക് വിഷമം ഒന്നുമില്ലെന്ന് കാവ്യ പറഞ്ഞിരുന്നു. കുറച്ച് കൂടെ പഠിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചിലപ്പോൾ തോന്നാറുണ്ട്. കോളേജിൽ എംഎ വരെ പഠിച്ചാൽ കിട്ടാത്തത്ര അനുഭവങ്ങൾ സിനിമയിൽ നിന്ന് ഇത്രയും വർഷങ്ങൾ കൊണ്ട് എനിക്ക് കിട്ടിയിട്ടുണ്ട്. പഠിച്ചത് കൊണ്ട് മാത്രം കിട്ടാത്ത കുറേ അറിവുകൾ ഉണ്ട്. അതൊക്കെ എനിക്കുണ്ട്. ഒരു മനുഷ്യന് ജീവിക്കാനറിയണം. ആ അറിവിന്റെ ആവശ്യമേയുള്ളൂ. അല്ലാതെ കുറേ കെമിസ്ട്രിയും ബയോളജിയും അങ്ങോളം പഠിച്ചത് കൊണ്ട് ജീവിക്കാൻ പറ്റണമെന്നില്ല. അങ്ങനെയൊരാൾക്ക് ഒരു ദിവസം അടുക്കളം കെെകാര്യം ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചാൽ കണ്ണും മിഴിച്ച് നിൽക്കുകയേയുള്ളൂ.
ഞാൻ ആഗ്രഹിച്ച ജീവിതത്തിൽ ഞാൻ കാണുന്ന പ്ലസ് അതാണ്. ഒരു പെണ്ണിനെ സംബന്ധിച്ച് എന്റെ കാഴ്ചപ്പാടിൽ വീട് നന്നായി നോക്കാൻ പറ്റുകയെന്നതാണ് ഏറ്റവും വലിയ കാര്യം. അതെനിക്ക് പറ്റുമെന്ന വിശ്വാസം എനിക്കുണ്ട്. ഞാൻ മലയാളം മീഡിയത്തിൽ പഠിച്ച കുട്ടിയാണ്. എനിക്ക് ഇംഗ്ലീഷ് അത്ര ഫ്ലുവന്റ് അല്ല. പക്ഷെ എന്ന് കരുതി എന്റെ കമ്മ്യൂണിക്കേഷന് ഒരു കുഴപ്പവും പറ്റിയിട്ടില്ലെന്നും കാവ്യ മാധവൻ അന്ന് വ്യക്തമാക്കിയിരുന്നു. ആദ്യ വിവാഹത്തിന് മുമ്പ് നൽകിയ അഭിമുഖത്തിലാണ് കാവ്യ ഇക്കാര്യങ്ങൾ സംസാരിച്ചത്.
അടുത്തിടെ ദിലീപ്-കാവ്യ വിവാഹത്തെ കുറിച്ച് ഒരു ജ്യോത്സ്യൻ പറഞ്ഞ വാക്കുകളും ഏറെ വൈറലായിരുന്നു. ഇവരുടെ വിവാഹം നടന്നത് ദോഷ സമയത്തായിരുന്നുവെന്നും അതിന്റെ പ്രതിഫലനമായിരുന്നു ദിലീപിന്റെ കാരാഗൃഹവാസം എന്നും കലിയുഗ ജ്യോതിഷി സന്തോഷ് നായർ എന്നയാൾ പറയുന്നത്. ഇതിന്റെ ഒരു വീഡിയോ ക്ലിപ്പാണ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും മറ്റുമായി വൈറലാകുന്നത്. സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് ജ്യോത്സ്യൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഏകദേശം മൂന്നൂറ്റിയമ്പതോളം പ്രവചനങ്ങൾ താൻ നടത്തിയിട്ടുണ്ടെന്നും അതിൽ 95 ശതമാനം നടന്നിട്ടുണ്ടുമെന്നും സ്വയം സ്ഥാപിച്ചുകൊണ്ടാണ് സന്തോഷ് സംസാരിക്കുന്നത്.
‘കാവ്യയും ദിലീപും വിവാഹം കഴിക്കുന്ന സമയത്ത് ഒരു ജ്യോതിഷ വിദ്യാർത്ഥി ഇവരുടെ ഭാവി എന്താകും എന്നറിയാൻ എന്നെ വിളിച്ചിരുന്നു. ഞാൻ നോക്കിയിട്ട് ആ വ്യക്തിയോട് പറഞ്ഞു, 2016 മുതൽ 2019 വരെയുള്ള കാലത്തിൽ രാഹുർ ദശയിൽ ജനിച്ച കാവ്യ മാധവനെ സംബന്ധിച്ചിടത്തോളം കണ്ടകശനിയാണ് അത് ഏഴാം ഭാവത്തിൽ ആണെന്ന്. ഏഴാം ഭാവം എന്ന് പറഞ്ഞാൽ വിവാഹഭാവം ആണ്. ദിലീപിനെ സംബന്ധിച്ചിടത്തോളം ഏഴരാണ്ട ശനി ആയിരുന്നു ആ സമയത്ത്.
അപ്പോൾ കണ്ടകശനിയും ഏഴരാണ്ട ശനിയും കൂടി ചേർന്നിട്ട് വിവാഹം കഴിച്ചാൽ അത് ഒട്ടും തന്നെ ശരിയാകില്ല. ഈ വിവാഹം ഇപ്പോൾ നടക്കാൻ പാടില്ല, കാവ്യയുടെ കണ്ടക ശനി കഴിഞ്ഞതിനു മാത്രമേ ഈ വിവാഹം പാടുള്ളൂ എന്ന് പ്രവചിച്ചിരുന്നു. എന്നാൽ നിർഭാഗ്യ വശാൽ ആ വിവാഹം ആ സമയത്തുതന്നെ നടന്നുവെന്നും ജ്യോതിഷി പറഞ്ഞിരുന്നു.
