
Malayalam
ചാക്കോച്ചന്റെ ആ നായികാ ഇവിടെയുണ്ട്; അമ്പരന്ന് ആരാധകർ
ചാക്കോച്ചന്റെ ആ നായികാ ഇവിടെയുണ്ട്; അമ്പരന്ന് ആരാധകർ

ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് നടി ദീപ നായർ. കുഞ്ചോക്കോ ബോബൻ നായകനായി അഭിനയിച്ച ‘പ്രിയം’ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന താരം പക്ഷേ പിന്നീട് മലയാള സിനിമകളിൽ അഭിനയിച്ചില്ല.
താരത്തെ തേടി അവസരങ്ങൾ വന്നിട്ടും തന്റെ പഠനം പൂർത്തിയാക്കാൻ വേണ്ടി സിനിമയോട് ബൈ പറഞ്ഞു. പഠനത്തിന് ശേഷം ഇൻഫോസിസിൽ ജോലിക്ക് കയറുകയും പിന്നീട് ഓസ്‌ട്രേലിയിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന രാജീവ് നായരുമായി വിവാഹിതയാവുകയും ചെയ്തു.
വിവാഹം ശേഷം ഭർത്താവിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് പോയ ദീപ ഇപ്പോൾ അവിടെ കുടുംബത്തോടൊപ്പമാണ്. രണ്ട് പെൺകുട്ടികളാണ് ദീപക്കുള്ളത്.
മൂത്ത മകൾ ശ്രദ്ധ, ഇളയമകൾ മാധവി എന്നിങ്ങനെയാണ്. ഒരിക്കൽ ഒരു അഭിമുഖത്തിൽ തന്റെ ഇഷ്ടതാരം മഞ്ജു വാര്യരാണെന്നും മഞ്ജു വാര്യർ ചെയ്തപോലത്തെ കഥാപാത്രങ്ങൾ ചെയ്യാൻ താല്പര്യമുണ്ടെന്നും പറഞ്ഞിരുന്നു.
എന്നാൽ വിവാഹശേഷം കുടുംബജീവിതത്തിൽ ശ്രദ്ധകൊടുത്ത് താരം സിനിമ മേഖല വിട്ടു. ഇപ്പോഴും ദീപയെ ഇഷ്ടമുള്ളവർ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ട്.
ദീപയുടെയും മക്കളുടെയും ഫോട്ടോസ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. പ്രിയതാരത്തിന്റെ കുടുംബചിത്രങ്ങൾ ആരാധകർ ഇതിന് മുമ്പും ഏറ്റെടുത്തിട്ടുണ്ട്.
രണ്ട് മക്കളുള്ള ദീപയെ കണ്ടാൽ ഇപ്പോഴും ആ പഴയ പ്രിയത്തിലെ ആനിയെ പോലെ തന്നെയുണ്ട്. അന്നത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു പ്രിയം.
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...