Malayalam
ഞാൻ അഭിനയിച്ച ചിത്രങ്ങൾ എന്റെ മകളെ കാണിയ്ക്കാറില്ല; കാരണം തുറന്ന് പറഞ്ഞ് ചിപ്പി
ഞാൻ അഭിനയിച്ച ചിത്രങ്ങൾ എന്റെ മകളെ കാണിയ്ക്കാറില്ല; കാരണം തുറന്ന് പറഞ്ഞ് ചിപ്പി
ഒരു കാലത്ത് മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് ചിപ്പി. നിര്‍മ്മാതാവ് രഞ്ജിത്തുമായുള്ള വിവാഹത്തിന് ശേഷം സിനിമകളില്‍ നിന്നും താൽക്കാലികമായി ഇടവേള എടുക്കുകയായിരുന്നു
ഈ താര ദമ്പതികള്‍ക്ക് ഒരു മകള്‍ ആണ് ഉള്ളത് പേര് അവന്തിക. പത്താം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ തന്റെ പഴയ സിനിമകള്‍ കാണുമ്പോള്‍ കളിയാക്കാറുണ്ട് എന്നാണ് താരം അഭിമുഖത്തില്‍ രസകരമായി പറയുന്നത്.
പക്ഷേ ചിത്രങ്ങള്‍ ടിവിയില്‍ വരുമ്പോള്‍ അവളെ കാണിക്കാറില്ല അതുകൊണ്ടു തന്നെ തന്റെ സിനിമ മുഴുവന്‍ ഇതുവരെ മകള്‍ കണ്ടിട്ടില്ല എന്നാണ് താരം പറയുന്നത്. എന്നാൽ അഭിനയിച്ച ചിത്രങ്ങളില്‍ മിക്കതിലും വേഷം ഹാഫ് സാരി ആയിരുന്നു. അതുകൊണ്ട് തന്നെ സിനിമ കാണുമ്പോള്‍ അവള്‍ക്ക് നൂറു കുറ്റം പറയാന്‍ കാണുമെന്നും താരം പറഞ്ഞു. താന്‍ ഇല്ലാത്ത സമയത്ത് ചിത്രങ്ങള്‍ കണ്ട് കളിയാക്കുകയും ശേഷം ചിലത് നല്ലതാണെന്ന് പറയാറുണ്ടെന്നും താരം കൂട്ടിചേര്‍ത്തു.
