
Malayalam
ആൺകുട്ടി വേണോ? പെൺകുട്ടിയ വേണോ? സൗഭാഗ്യക്ക് ഒറ്റ ഉത്തരമേ ഉളളൂ!
ആൺകുട്ടി വേണോ? പെൺകുട്ടിയ വേണോ? സൗഭാഗ്യക്ക് ഒറ്റ ഉത്തരമേ ഉളളൂ!

സമൂഹമാധ്യമങ്ങളിലൂടെ താരങ്ങളായി മാറിയതാണ് സൗഭാഗ്യ വെങ്കിടേശും അർജ്ജുനും. സിനിമ-സീരിയൽ താരമായ താരകല്യാണിന്റെ മകൾ കൂടെയാണ് താരം. സൗഭാഗ്യ അച്ഛന്റെ രാജാറാം സീരിയൽ രംഗത്ത് സഞ്ജീവമായിരുന്നു. എന്നാൽ 3 കൊല്ലം മുമ്പ് അദ്ദേഹം മരണപ്പെട്ടു. സൗഭാഗ്യയുടെ ടിക്ക് ടോക്ക് വീഡിയോസ് എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അടുത്തിടെ ആയിരുന്നു സൗഭാഗ്യയുടെ വിവാഹം. സുഹൃത്തും നർത്തകനുമായ അർജുൻ സോമശേഖരാണ് സൗഭാഗ്യയെ വിവാഹം ചെയ്തത്.
ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. വിവാഹത്തിന് മുമ്പ് ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. ഇരുവരും ഒരുമിച്ചുള്ള നിരവധി ടിക്ക് ടോക്ക് വീഡിയോസ് ഇറങ്ങിയപ്പോൾ തന്നെ ആരാധകർ സംശയിച്ചിരുന്നു.
താര കല്യാണിന്റെ ഡാൻസ് സ്‌കൂളിൽ പഠിച്ച വിദ്യാർത്ഥി കൂടി ആയിരുന്നു അർജ്ജുൻ. സിനിമയിൽ അഭിനയിക്കാൻ താല്പര്യമില്ലായെന്ന് സൗഭാഗ്യ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സൗഭാഗ്യ തന്റെ ചില ആഗ്രഹങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
യാത്ര ചെയ്യാനുള്ള ആഗ്രഹം ഇപ്പോഴും തന്റെ ബക്കറ്റ് ലിസ്റ്റിൽ ഉണ്ടെന്ന് താരം പറഞ്ഞു. പിന്നെ ഏറ്റവും ആഗ്രഹമുള്ള കാര്യം ഡോബറിനെ വളർത്തണം, അതും ചെറുപ്പത്തിലെ തന്നെ അതിനെ കിട്ടണം.
പിന്നീട് ഉള്ള ഒരു ആഗ്രഹം ഒരു പെൺകുട്ടി വേണമെന്നുള്ളതാണ്. അർജ്ജുൻ ഭയങ്കര ഹ്യൂമർസെൻസ് ഉള്ള ആളാണെന്നും അതുകൊണ്ട് എപ്പോഴും നല്ല രസമാണെന്നും സൗഭാഗ്യ പറഞ്ഞു. അർജ്ജുൻ വന്നതോടെ തനിക്ക് ഒരു ആൺകുട്ടിയെ കിട്ടിയെന്ന് താര കല്യാൺ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ അവർക്ക് ഉണ്ടാകുന്ന കുട്ടി ആണായാലും പെണ്ണായാലും കുഴപ്പമില്ലായെന്ന് താരാകല്യാൺ പറഞ്ഞിരുന്നു.
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...