featured
ഒറ്റയ്ക്കുള്ള യാത്ര മടുത്തു…! സന്തോഷ വാർത്ത പങ്കുവച്ച് താര കല്യാൺ; വീട്ടിൽ പുതിയ അതിഥി എത്തുമെന്ന് നടി; തർക്കിച്ച് മകൾ സൗഭാഗ്യ! ഇനി പുതിയ ജീവിതം!
ഒറ്റയ്ക്കുള്ള യാത്ര മടുത്തു…! സന്തോഷ വാർത്ത പങ്കുവച്ച് താര കല്യാൺ; വീട്ടിൽ പുതിയ അതിഥി എത്തുമെന്ന് നടി; തർക്കിച്ച് മകൾ സൗഭാഗ്യ! ഇനി പുതിയ ജീവിതം!
മലയാളികളുടെ ഇഷ്ട താരമാണ് താര കല്യാൺ. നടി, നർത്തകി എന്ന നിലയിലൊക്കെ കഴിവ് തെളിയിച്ച താര കല്യാൺ നിലവിൽ അഭിനയവുമായി മുന്നോട്ടു പോകുകയാണ്. ഭർത്താവ് രാജറാമും, അമ്മ സുബ്ബലക്ഷ്മിയും മരിച്ചതിന് ശേഷം ഇപ്പോൾ പൂർണമായും ഒറ്റയ്ക്കുള്ള ജീവിതമാണ് താര കല്യാണിന്റേത്.
മകൾ സൗഭാഗ്യയും, കൊച്ചുമകൾ സുദർശനയുമാണ് താരയുടെ ഇപ്പോഴത്തെ സന്തോഷം. മാത്രമല്ല ഇപ്പോൾ ഒരു വ്‌ളോഗർ കൂടെയാണ് താര കല്യാൺ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താര വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ പുതിയ കാർ വാങ്ങാൻ പോകുന്ന സന്തോഷമാണ് താര കല്യാൺ. എന്നാൽ പഴയ കാർ കൊടുത്തപ്പോൾ താരയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അതിനാൽ സന്തോഷത്തിനൊപ്പം നടിയ്ക്ക് ചെറിയ വിഷമവുമുണ്ട്. പുതിയ ഒരു കാർ വാങ്ങിക്കാൻ പോകുന്നു. അതിന്റെ അഡ്വാൻസ് പേയ്‌മെന്റ് നടത്തിയെന്നും ഇനി ഒരാഴ്ചയ്ക്കകം വണ്ടി എത്തുമെന്നും താര പറയുന്നു. നിലവിൽ താര കല്യാണിന് ഒറു ഹോണ്ടസിറ്റിയാണ് ഉള്ളത്. അത് എക്‌സ്‌ചേണ്ട് ചെയ്ത് സിലേറിയോ ആണ് ഇപ്പോൾ പുതുതായി വാങ്ങിക്കാൻ പോകുന്നത്.
അതേസമയം ഇപ്പോൾ ഈ കാർ വേണോ എന്ന് മകൾ സൗഭാഗ്യ ചോദിച്ചിരുന്നെന്നും വേറെ കാർ നോക്കിയിട്ട് മറ്റേതെങ്കിലും മതിയോ എന്ന് സൗഭാഗ്യ ചോദിച്ചിരുന്നെന്നും താര പറയുന്നു. പക്ഷെ ഇപ്പോഴുള്ള ഒറ്റയ്ക്കുള്ള യാത്രയിൽ തനിക്ക് ഒരു ചെറിയ വണ്ടി മതി, അതുകൊണ്ട് സിലേറിയോ തന്നെ എടുത്തെന്നും താര വിഡിയോയിൽ വ്യക്തമാക്കി. മാത്രമല്ല ബ്ലാക്ക് കളർ ആയിരുന്നു ആഗ്രഹിച്ചത്. ആ കളർ കിട്ടാൻ പ്രയാസമാണെങ്കിലും, ദൈവം സഹായിച്ച് അത് തന്നെ കിട്ടിയെന്നും നടി പറയുന്നുണ്ട്. നിലവിൽ ടെസ്റ്റ് ഡ്രൈവൊക്കെ ചെയ്ത സന്തോഷത്തിലാണ് താര കല്യാൺ.