Connect with us

സര്‍ജറി കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും ശബ്ദം തീരെ ഇല്ല, വീഡിയോ എടുക്കുന്നത് AI വഴി; താര കല്യാണിന്റെ ഇപ്പോഴത്തെ അവസ്ഥ

Actress

സര്‍ജറി കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും ശബ്ദം തീരെ ഇല്ല, വീഡിയോ എടുക്കുന്നത് AI വഴി; താര കല്യാണിന്റെ ഇപ്പോഴത്തെ അവസ്ഥ

സര്‍ജറി കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും ശബ്ദം തീരെ ഇല്ല, വീഡിയോ എടുക്കുന്നത് AI വഴി; താര കല്യാണിന്റെ ഇപ്പോഴത്തെ അവസ്ഥ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് താര കല്യാണ്‍. ടെലിവിഷന്‍ പരമ്പരകളില്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. സീരിയലുകളില്‍ വില്ലത്തി റോളില്‍ കൂടുതലും പ്രത്യക്ഷപ്പെട്ടിട്ടുള്ള താര പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത് മകളോടൊപ്പമുള്ള ടിക് ടോക് വിഡിയോകളിലൂടെയാണ്. താര കല്യാണും കുടുംബവും ഇന്ന് സോഷ്യല്‍ മീഡിയക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അഭിനേത്രി എന്നതിനേക്കാളുപരി നല്ലൊരു നര്‍ത്തകി കൂടിയാണ് താര. താര കല്യാണിന്റെ അമ്മ സുബ്ബലക്ഷ്മിയമ്മയും മകള്‍ സൗഭാഗ്യ വെങ്കിടേഷും എല്ലാം ആരാധകരുടെ പ്രിയപ്പെട്ടവരാണ്.

അടുത്തിടെയാണ് സുബ്ബു അമ്മ വിട പറഞ്ഞത്. മുമ്പ് ടിക്ക്‌ടോക്ക് വീഡിയോകളിലൂടെയും മറ്റുമാണ് സൗഭാഗ്യ ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരകുടുംബവും സൗഭാഗ്യയുടേതാണ്. പലപ്പോഴും യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വീഡിയോയിലൂടെയാണ് നടി തന്റെ വിശേഷങ്ങള്‍ പറയാറുള്ളത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു താര കല്യാണിന് ശബ്ദം നഷ്ടപ്പെട്ടു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. പിന്നാലെ സര്‍ജറി കഴിഞ്ഞതായുള്ള വിവരവും പുറത്ത് വന്നിരുന്നു.

ഇപ്പോഴിതാ സര്‍ജറിക്ക് ശേഷമുള്ള കാര്യങ്ങളും ഡോക്ടറുടെ വിശദീകരണവുമൊക്കെ ഉള്‍പ്പെടുത്തി വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താര കല്യാണ്‍. സര്‍ജറി കഴിഞ്ഞ് രണ്ടാഴ്ചയായെന്നും ശബ്ദം തീരെ ഇല്ലെന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ എടുക്കുന്നത് എ ഐ വഴിയാണ്. എത്രയും വേഗം ശബ്ദം തിരികെ കിട്ടി സ്വന്തം ശബ്ദത്തിലൂടെ വീഡിയോ എടുക്കണമെന്ന് ആഗ്രഹം ഉണ്ടെന്ന് താര കല്യാണ്‍ പറഞ്ഞു.

ഇതിന് ശേഷം താര കല്യാണിന്റെ ഡോക്ടറാണ് സംസാരിച്ചത്. ഉറപ്പായും ശബ്ദം തിരികെ വരും. എല്ലാ രോഗികളിലും അത് തിരികെ കിട്ടാന്‍ സമയത്തില്‍ വ്യാത്യാസം സ്പാസ്‌മോഡിക് ഡിസ്‌ഫോണിയ എന്ന പേര് ഭീകരമാണെങ്കിലും രോഗം അത്ര ഭീകരമല്ല. വ്യക്തമായും കാരണം അറിയില്ല. പക്ഷേ ഇത് ഉണ്ടായത് ഒരുപക്ഷേ ശബദ്ം ഒരുപാട് സമയം ഉപയോഗിക്കുന്നത് കൊണ്ടാകാം, എന്നും താരകല്യാണിന്റെ ഡോക്ടര്‍ വ്യക്തമാക്കുന്നു.

ജീവന് ഭീഷണിയുള്ള അസുഖമല്ല. പക്ഷെ കുറച്ച് പെയിന്‍ഫുള്ളാണ്. സംസാരിച്ചുകൊണ്ടിരിയ്ക്കുന്ന ആള്‍ക്കാര്‍ക്ക് പെട്ടന്ന് അതിന് സാധിക്കാതെ വരുമ്പോഴുള്ള പ്രശ്‌നവുമുണ്ട് അത്രമാത്രം രോഗവസ്ഥയിലെ അനുഭവം വിശദീകരിച്ച് താരയും പറഞ്ഞു.

അതേസമം, വര്‍ഷങ്ങളായി അമ്മയുടെ ശബ്ദത്തിന് ഈ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അത് ഗോയിറ്ററിന്റെ വളര്‍ച്ചയായിരിക്കും, അല്ലെങ്കില്‍ ചെറുപ്പം മുതലേ ഡാന്‍സ് ടീച്ചറായി പാടുന്നതിന്റെ പ്രശ്‌നമായിരിക്കും എന്നൊക്കെയാണ് കരുതിയത് എന്നാണ് മകള്‍ സൗഭാഗ്യ പറഞ്ഞിരുന്നത്. ടെന്‍ഷന്‍ വരുമ്പോഴും വഴക്കിടുമ്പോഴും ഒക്കെയാണ് ശബ്ദം പൂര്‍ണമായും അടഞ്ഞു പോകുന്നത്. പല ട്രീറ്റ്‌മെന്റുകളും നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. കഴിഞ്ഞ വര്‍ഷം അമ്മയ്ക്ക് തൈറോയിഡിന്റെ സര്‍ജറി ചെയ്തിരുന്നു.

ഇപ്പോള്‍ ശരിക്കും എന്താണ് അമ്മയുടെ ശബ്ദത്തിന്റെ പ്രശ്‌നമെന്ന് കണ്ടെത്തിയിരിക്കുകയാണ്. സ്പാസ് മോഡിക് ഡിസ്‌ഫോണിയ എന്ന രോഗാവസ്ഥയാണിത്. തലച്ചോറില്‍ നിന്ന് വോക്കല്‍ കോഡിലേക്ക് നല്‍കുന്ന നിര്‍ദ്ദേശം അപ്‌നോര്‍മല്‍ ആവുമ്പോള്‍ സംഭവിക്കുന്ന അവസ്ഥയാണിത്. മൂന്ന് തരത്തിലാണ് ഈ അവസ്ഥയുള്ളത്. അതില്‍ അഡക്ടര്‍ എന്ന സ്‌റ്റേജിലാണ് അമ്മയുള്ളത്.

സംസാരിക്കുമ്പോള്‍ അമ്മ ഒരുപാട് സ്‌ട്രെയിന്‍ ചെയ്യുന്നുണ്ട്. നമ്മളെ പോലെ ഈസിയല്ല. തൊണ്ടയില്‍ ആരോ മുറുക്കെ പിടിച്ചിരിക്കുന്നത് പോലെയുള്ള അവസ്ഥയാണ്. സ്‌ട്രെയിന്‍ ചെയ്യുന്തോറും അത് കൂടി വരും. എന്തുകൊണ്ടാണ് ഈ അസുഖം വരുന്നതെന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതിനുള്ള മരുന്നും ഇല്ല. ഇനി മൂന്നാഴ്ച കൂടെ കഴിഞ്ഞാല്‍ അമ്മയ്ക്ക് ശബ്ദം തിരിച്ചു കിട്ടും. പക്ഷെ അത് തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്നും സൗഭാഗ്യ പറഞ്ഞിരുന്നു.

മാത്രമല്ല, ഇതോടുകൂടി ഒരു വലിയ കടമ്പ കഴിഞ്ഞു എന്ന് വിശ്വസിക്കാനാണ് ആഗ്രഹം. ഇത് ഒരു പെര്‍മ്വനന്റ് പ്രൊസീജ്യര്‍ ആണ് ചെയ്തിരിക്കുന്നത്. ഡോക്ടര്‍ പറഞ്ഞിരിക്കുന്നത് 90 ശതമാനം ആളുകളിലും ഇത് സക്‌സസ് ആവും എന്ന് തന്നെയാണ്. ഒരു പത്തു ശതമാനം ആളുകള്‍ക്ക് മാത്രമാണ് ഈ സര്‍ജറി അത്ര എഫക്ടീവ് ആകാതെ പോകുന്നത്. ഞങ്ങളുടെ പ്രാര്‍ത്ഥന ആ പത്തു ശതമാനത്തില്‍ വരരുത് എന്നാണ്. സൗണ്ട് തിരിച്ചു കിട്ടട്ടെ എന്നും സൗഭാഗ്യ പറയുന്നു.

Continue Reading
You may also like...

More in Actress

Trending