Connect with us

വ്യക്തിത്വം ഇല്ലെങ്കിൽ നാവിൽ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം; സാന്ദ്ര തോമസ്

Malayalam

വ്യക്തിത്വം ഇല്ലെങ്കിൽ നാവിൽ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം; സാന്ദ്ര തോമസ്

വ്യക്തിത്വം ഇല്ലെങ്കിൽ നാവിൽ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം; സാന്ദ്ര തോമസ്

മാല പാര്‍വതിയുടെ മകന്‍ അനന്തകൃഷ്ണനെതിരെ മെയ്ക്കപ്പ് ആര്‍ടിസ്റ്റായ സീമ വിനീത് ഉയർത്തിയ ആരോപണം ചർച്ചയായിരിക്കുകയാണ്. ഈ വിഷയത്തിൽ തന്റെ നിലപാട് പറഞ്ഞ് നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. ‌‘വ്യക്തിത്വം ഇല്ലെങ്കിൽ നാവിൽ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം’ എന്നാണ് #maalaparvathy #supportseemavineeth എന്നീ ഹാഷ്ടാഗുകളോടെ സാന്ദ്ര ഫെയ്സ്ബുക്കിൽ കുറിച്ചത്.

ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന മാലാ പാർവതിയുടെ ഓഡിയോ സന്ദേശമാണ് ഈ കുറിപ്പ് എഴുതാൻ കാരണമായതെന്ന് താരം പറയുന്നു. ‘മകൻ ചെയ്തതു തെറ്റാണെന്നു സോഷ്യൽ മീഡിയയിൽ സമ്മതിക്കുകയും അല്ലാതെ ഉള്ള പ്രൈവറ്റ് കോൺവെർസേഷൻസിൽ അവൻ ചെയ്തതിൽ എന്താ തെറ്റ് അതവന്റെ വ്യക്തി സ്വാതന്ത്ര്യം അല്ലേ എന്ന് പറഞ്ഞതിനോടാണ് എന്റെ അഭിപ്രായവ്യത്യാസം.’–സാന്ദ്ര പറഞ്ഞു.

സാന്ദ്രയുടെ പോസ്റ്റിനു താഴെ അതിനെ അനുകൂലിച്ചും എതിർ‌ത്തും നിരവധി ആളുകളാണ് അഭിപ്രായം രേഖപ്പെടുത്തുന്നത്. സാന്ദ്രയ്ക്ക് അനുകൂലമായ നിലപാട് സംഗീത സംവിധായകൻ കൈലാസ് മേനോൻ സ്വീകരിച്ചപ്പോൾ സംവിധായകൻ ജിയോ ബേബി അതിനെ എതിർത്തു. സാന്ദ്രയെക്കൂടാതെ നിരവധി ആളുകളാണ് മാലാ പാർവതി വിഷയത്തിൽ അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്.

More in Malayalam

Trending