Social Media
പന്ത്രണ്ട് വർഷം കൊണ്ട് വീട്ടിലെ ഒരു അംഗമായി മാറിയതുകൊണ്ട് തന്നെ കാർ ഇറങ്ങിപ്പോകുന്നത് കണ്ടപ്പോൾ ഹൃദയം പൊട്ടിപ്പോയി; താര കല്യാൺ
പന്ത്രണ്ട് വർഷം കൊണ്ട് വീട്ടിലെ ഒരു അംഗമായി മാറിയതുകൊണ്ട് തന്നെ കാർ ഇറങ്ങിപ്പോകുന്നത് കണ്ടപ്പോൾ ഹൃദയം പൊട്ടിപ്പോയി; താര കല്യാൺ
മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് താര കല്യാൺ. ടെലിവിഷൻ പരമ്പരകളിൽ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. സീരിയലുകളിൽ വില്ലത്തി റോളിൽ കൂടുതലും പ്രത്യക്ഷപ്പെട്ടിട്ടുള്ള താര പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത് മകളോടൊപ്പമുള്ള ടിക് ടോക് വിഡിയോകളിലൂടെയാണ്. താര കല്യാണും കുടുംബവും ഇന്ന് സോഷ്യൽ മീഡിയക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അഭിനേത്രി എന്നതിനേക്കാളുപരി നല്ലൊരു നർത്തകി കൂടിയാണ് താര കല്യാൺ.
ഇപ്പോഴിതാ താര കല്യാൺ സ്വന്തം യുട്യൂബ് ചാനലിലൂടെ പങ്കുവെച്ച വ്ലോഗിലെ ചില ഭാഗങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വാഹനങ്ങളോട് പ്രേമമുള്ളവർക്ക് വളരെ പെട്ടന്ന് തന്നെ മനസിലാക്കാൻ പറ്റുന്ന വീഡിയോയാണിതിനെനാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.
ഒരു ദശാബ്ദക്കാലം തന്നോടൊപ്പമുണ്ടായിരുന്ന ഒരു വാഹനം കൊടുത്തപ്പോഴുണ്ടായ വിഷമത്തെ കുറിച്ചാണ് വൈറലായ വീഡിയോയിൽ താര കല്യാൺ പറയുന്നത്. ഭർത്താവിന്റെ മരണശേഷവും താര കല്യാൺ ഒറ്റയ്ക്കായിരുന്നു താമസം. ഇടയ്ക്ക് മകൾ സൗഭാഗ്യയും മരുമകൻ അർജുനും കൊച്ചുമകൾ സുദർശനയുമെല്ലാം താരയെ കാണാനെത്താറുണ്ട്. സ്വന്തം യാത്രകൾക്കെല്ലാമായി താരയ്ക്ക് ഒരു വാഹനമുണ്ടായിരുന്നു.
എല്ലാ യാത്രകൾക്കും താരം മെറൂൺ നിറത്തിലുള്ള ഹോണ്ട സിറ്റിയെന്ന ആ കാറിനെയാണ് ആശ്രയിച്ചിരുന്നത്. എന്നാലിപ്പോൾ പന്ത്രണ്ട് വർഷത്തോളം തന്റെ സന്തത സഹചാരിയായിരുന്ന വാഹനം താര കല്യാൺ കൊടുത്തു. പുതിയ വാഹനം വാങ്ങുന്നതിനാലാണ് പഴയ വാഹനം കൊടുത്തത്. പന്ത്രണ്ട് വർഷം കൊണ്ട് വീട്ടിലെ ഒരു അംഗമായി മാറിയതുകൊണ്ട് തന്നെ കാർ ഇറങ്ങിപ്പോകുന്നത് കണ്ടപ്പോൾ ഹൃദയം പൊട്ടിപ്പോയി എന്നാണ് താര പറയുന്നത്.
എന്റെ പ്രിയപ്പെട്ട വാഹനമായിരുന്നു ഹോണ്ട സിറ്റി. 2012ൽ കൊച്ചിയിൽ വെച്ചാണ് ഈ വണ്ടി ഞാൻ എടുത്തത്. എന്റെ മാത്രം ഇഷ്ടത്തിനാണ് ഈ വണ്ടി എടുത്തത്. കോ ഇൻസിഡൻസ് എന്നതുപോലെ ഈ വാഹനം വാങ്ങിയ ദിവസം രാജേട്ടന്റെ പിറന്നാളായിരുന്നു. അത് മാത്രമല്ല ഈ വണ്ടി പൂജിച്ചത് ഗുരുവായൂർ കൊണ്ടുപോയിട്ടാണ്. ഇത് എക്സ്ചേഞ്ച് ചെയ്തിട്ടാണ് പുതിയ വണ്ടി എടുക്കാൻ പോകുന്നത്.
ഞാൻ ഒരുപാട് അമ്പലങ്ങളിൽ പോയിട്ടുള്ളത് ഈ കാറിലാണ്. ഗുരുവായൂർ അമ്പലം, ചോറ്റാനിക്കര, എറണാകുളതപ്പൻ, പത്മനാഭസ്വാമി ക്ഷേത്രം എന്നിങ്ങനെ ഒരുപാട് ഒരുപാട് ക്ഷേത്രങ്ങളിൽ ഈ വാഹനത്തിലാണ് പോയത്. ഒരുപാട് നല്ല ഓർമകൾ സമ്മാനിച്ചിട്ടുള്ള എന്റെ സന്തതസഹചാരിയുമായിരുന്നു. വണ്ടി ഇറങ്ങിപ്പോകുന്നത് കണ്ടപ്പോൾ എന്റെ ഹൃദയം പൊട്ടിപ്പോയി എന്നാണ് താര കല്യാൺ തന്റെ പഴയ വാഹനം കൊടുത്തപ്പോഴുള്ള അനുഭവം നിറകണ്ണുകളോടെ പറഞ്ഞത്.
താരയുടെ വീഡിയോ വൈറലായതോടെ വാഹന പ്രേമികളെല്ലാം തങ്ങളുടെ അനുഭവങ്ങളും പങ്കിട്ടെത്തി. ഇതൊരു വല്ലാത്തൊരു നിമിഷമാണ് പുതിയ വണ്ടി വരുന്നതിന്റെ സന്തോഷമുണ്ടെങ്കിലും നമ്മുടെ കൂടെ അത്രയുംനാൾ ഉണ്ടായിരുന്ന ഒരു വണ്ടി വേറൊരാൾ കൊണ്ടുപോകുമ്പോൾ ഭയങ്കര വിഷമമാണ്.
അതെനിക്ക് ഉണ്ടായിട്ടുണ്ട്, ഇത്രയും വിഷമമുണ്ടെങ്കിൽ പിന്നെ എന്തിനാണ് മാറ്റുന്നത്, വിഷമിക്കേണ്ട ചേച്ചി ഇത്രയും സങ്കടപ്പെട്ടെന്നാൽ അവനെ വിട്ടുകളയണ്ടായിരുന്നു, വിഷമിക്കണ്ട ഞാനും ഇതു ഫേയ്സ് ചെയ്‌തിരുന്നു, പുതിയ കാർ വരുമ്പോൾ പതുക്കെ വിഷമം മാറും എന്നിങ്ങനെയാണ് താരയെ ആശ്വസിപ്പിച്ചും നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
അതേസമയം, താര വാങ്ങാൻ പോകുന്ന പുതിയ വാഹനം സിലേറിയോയാണ്. ടെസ്റ്റ് ഡ്രൈവ് ഒക്കെ നടത്തി കഴിഞ്ഞു താരം. കറുപ്പ് നിറത്തിലുള്ള കാറാണ് വരാൻ പോകുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കാതോട് കാതോരം എന്ന സീരിയലിലാണ് താര കല്യാൺ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
