Connect with us

‘പുതിയ തുടക്കത്തിലേക്ക്’… ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

Malayalam

‘പുതിയ തുടക്കത്തിലേക്ക്’… ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

‘പുതിയ തുടക്കത്തിലേക്ക്’… ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടിയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്ത്. ഗൃഹപ്രവേശത്തിന്റെ ചിത്രങ്ങള്‍ പൂര്‍ണിമ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചു. ഗൃഹപ്രവേശവുമായി ബന്ധപ്പെട്ട ചടങ്ങിന്റെ ചിത്രങ്ങളും കുടുംബചിത്രവും പൂര്‍ണിമ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ പൂര്‍ണിമയേയും ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്തിനേയും മക്കളായ പ്രാര്‍ഥനയേയും നക്ഷത്രയേയും കാണാം. ഇന്ദ്രജിത്ത് മുണ്ടും ഷര്‍ട്ടും പൂര്‍ണിമയും പ്രാര്‍ഥനയും സാരിയും നക്ഷത്ര ദാവണിയുമാണ് ധരിച്ചിരിക്കുന്നത്. ‘പുതിയ തുടക്കത്തിലേക്ക്’ എന്ന ക്യാപ്ഷനും ചിത്രത്തിന് താരം നല്‍കിയിട്ടുണ്ട്. ഇതിന് താഴെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കമന്റ് ചെയ്തു. ‘പുതിയ വീട്ടിലെ പാര്‍ട്ടിക്കായി കാത്തിരിക്കുന്നു’ എന്നായിരുന്നു നടി റിമ കല്ലിങ്കലിന്റെ കമന്റ്. പാര്‍വതി, നൈല ഉഷ, ദിവ്യപ്രഭ, സംഗീത ജനചന്ദ്രന്‍, പാര്‍വതി ആര്‍ കൃഷ്ണ തുടങ്ങിയവരും തങ്ങളുടെ സ്‌നേഹം അറിയിച്ചു. രണ്ട് വര്‍ഷം മുമ്പ് വീട് നിര്‍മാണത്തിനിടെയെടുത്ത വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പൂര്‍ണിമ പോസ്റ്റ് ചെയ്തിരുന്നു. അന്ന് പണിതുകൊണ്ടിരിക്കുന്ന വീടിന്റെ ഭിത്തിയില്‍ സിമന്റ് തേക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്. ‘സ്വന്തമായി വീട് പണിയുന്നതിന്റെ സന്തോഷം’ എന്ന കുറിപ്പും ഈ വീഡിയോക്കൊപ്പം ചേര്‍ത്തിരുന്നു. ഓക്കെ അല്ലേ എന്ന് തൊഴിലാളികളോട് പൂര്‍ണിമ ചോദിക്കുന്നതും പെര്‍ഫെക്റ്റ് ആണ് എന്ന് പൂര്‍ണിമ തന്നെ പറയുന്നതും വീഡിയോയില്‍ കാണാം. മകള്‍ പ്രാര്‍ഥനയ്ക്കൊപ്പം സൈറ്റ് സന്ദര്‍ശിച്ചപ്പോള്‍ എടുത്ത വീഡിയോ ആയിരുന്നു അത്. എന്തായാലും പുതിയ തുടക്കത്തിന് ആശംസകള്‍ അറിയിച്ച് ആരാധകരും, സഹപ്രവര്‍ത്തകരും കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്. വീടിന്റെയും ചടങ്ങുകളുടെയും ആഘോഷത്തിന്റെയും കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കണം എന്നാണ് ആരാധകരുടെ അഭ്യര്‍ത്ഥന.

അഭിനയിച്ചുകൊണ്ടിരുന്ന തുടക്കകാലത്ത് അത്ര ആക്ടീവ് ആയിരുന്നില്ല പൂര്‍ണിമ ഇന്ദ്രജിത്ത്. ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന് ശേഷം, അഭിനയത്തില്‍ നിന്നും ചെറിയ ബ്രേക്ക് എടുത്ത നടി, പ്രാണ എന്ന ബൊട്ടിക്കിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി. കംപ്ലീറ്റ് ഒരു മേക്കോവറിലൂടെ തിരിച്ചെത്തിയ പൂര്‍ണിമ പിന്നീടങ്ങോട്ട് വളരെ സജീവമായിരുന്നു. ഇപ്പോള്‍ ബിസിനസ്സും അഭിനയവും കുടുംബ കാര്യങ്ങളുമൊക്കെയായി വളരെ തിരക്കിലാണ് നടി. സോഷ്യല്‍ മീഡിയയിലും, ടെലിവിഷന്‍ ഷോകളിലും എല്ലാം സജീവമാണ് പൂര്‍ണിമ. നായകനായും സഹതാരമായും ഇപ്പോഴും സജീവമാണ് ഇന്ദ്രജിത്ത്. എന്നാല്‍ മകന് അര്‍ഹിയ്ക്കുന്ന സ്ഥാനം സിനിമയില്‍ കിട്ടാത്തതില്‍ വിഷമമുണ്ട് എന്ന് പലപ്പോഴും മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. ബിസിനസ്സിനിടയില്‍ പൂര്‍ണിമയും സെലക്ടീവായി സിനിമകള്‍ ചെയ്യുന്നുണ്ട്. തുറമുഖം എന്ന സിനിമയിലെയും കാലാ പാനി എന്ന വെബ് സീരീസിലെയു വേഷം ശ്രദ്ധേയമായിരുന്നു. ഇന്ദ്രന്റെയും പൂര്‍ണിമയുടെയും രണ്ട് മക്കളും പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ്. പ്രാര്‍ത്ഥന പാട്ടിന്റെയും ഡാന്‍സിന്റെയും ലോകത്താണ്, ഇളയമകള്‍ നക്ഷത്ര അച്ഛന്റെയും അമ്മയുടെയും പാരമ്പര്യം പിന്‍തുടര്‍ന്ന് അഭിനയത്തിലേക്ക് വന്നുകഴിഞ്ഞു.

More in Malayalam

Trending

Recent

To Top