Connect with us

23 വര്‍ഷം കാത്ത ആ നിധി! സന്തോഷം പങ്കിട്ട് പൂർണിമ; വൈറലായി ആ ചിത്രങ്ങൾ!!

Malayalam

23 വര്‍ഷം കാത്ത ആ നിധി! സന്തോഷം പങ്കിട്ട് പൂർണിമ; വൈറലായി ആ ചിത്രങ്ങൾ!!

23 വര്‍ഷം കാത്ത ആ നിധി! സന്തോഷം പങ്കിട്ട് പൂർണിമ; വൈറലായി ആ ചിത്രങ്ങൾ!!

മലയാളികൾക്കേറെ ഇഷ്ട്ടമുള്ള താരമാണ് നടിയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്ത്. .അഭിനയിച്ചുകൊണ്ടിരുന്ന തുടക്കകാലത്ത് അത്ര ആക്ടീവ് ആയിരുന്നില്ല പൂര്‍ണിമ ഇന്ദ്രജിത്ത്. ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന് ശേഷം, അഭിനയത്തില്‍ നിന്നും ചെറിയ ബ്രേക്ക് എടുത്ത നടി, പ്രാണ എന്ന ബൊട്ടിക്കിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി.

കംപ്ലീറ്റ് ഒരു മേക്കോവറിലൂടെ തിരിച്ചെത്തിയ പൂര്‍ണിമ പിന്നീടങ്ങോട്ട് വളരെ സജീവമായിരുന്നു. ഇപ്പോള്‍ ബിസിനസ്സും അഭിനയവും കുടുംബ കാര്യങ്ങളുമൊക്കെയായി വളരെ തിരക്കിലാണ് നടി. സോഷ്യല്‍ മീഡിയയിലും, ടെലിവിഷന്‍ ഷോകളിലും എല്ലാം സജീവമാണ് പൂര്‍ണിമ. നടി മാത്രമല്ല അറിയപ്പെടുന്ന ഒരു ഫാഷൻ ഡിസൈനര്‍ കൂടിയാണ് പൂർണിമ.

നാഷണല്‍ – ഇന്റര്‍നാഷണല്‍ ഷോകളില്‍ പങ്കെടുത്ത നടിമാരും, ബോളിവുഡ് സെലിബ്രേറ്റികളും ഒക്കെ പൂര്‍ണിമ ഡിസൈന്‍ ചെയ്ത സാരിയുടെ ആരാധകരാണ്.

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ ഒരു വിന്റര്‍ ലുക്കിലുള്ള പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പൂര്‍ണിമ. ഫോട്ടോ പുതിയതാണെങ്കിലും ചിത്രത്തില്‍ പൂര്‍ണിമ ധരിച്ചിരിയ്ക്കുന്ന സാരിയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിധിപോലെ സൂക്ഷിച്ച ഈ സാരിയുടെ ഭംഗിയെ കുറിച്ച് വര്‍ണിച്ചുകൊണ്ടാണ് പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.

‘എന്റെ നിധിശേഖരണത്തില്‍ നിന്നുള്ളതാണിത്. എന്റെ സ്വകാര്യ സാരി ശേഖരത്തില്‍ നിന്ന് ഒരു പഴയ, പ്രിയപ്പെട്ട സാരി ധരിച്ചിരിയ്ക്കുന്നു.

23 വര്‍ഷങ്ങള്‍ പഴക്കമുള്ള ആ സീരിയില്‍ കറുത്ത സില്‍ക് ബേസില്‍ തനതായ ഡയഗണല്‍ പാറ്റേണ്‍ കാണാം. പുരാതന ക്ഷേത്ര ആഭരണങ്ങളുടെ ബോര്‍ഡറും പിന്‍വശത്ത് മെര്‍ലോട്ട് നിറത്തിലുള്ള ഹിന്റും കാണാം. ഇന്നും എന്നെ ശ്വാസം മുട്ടിപ്പിയ്ക്കുന്ന സാരിയാണ് ഇത്’ എന്നാണ് പൂര്‍ണിമ പറഞ്ഞത്.

തീര്‍ത്തും ഇത് സാരിയോടുള്ള പ്രണയമാണ്. പഴക്കം കൂടുന്തോറും മധുരം കൂടുന്ന വീഞ്ഞ് പോലെയാണ് ഈ സാരി, പഴകുന്തോറും ഭംഗി കൂടുന്നു എന്ന് ബിജു ധ്വനിതരംഗം പറഞ്ഞു.

സാരിയെ വര്‍ണിച്ചും, സാരിയില്‍ സുന്ദരിയായ പൂര്‍ണിമയുടെ സൗന്ദര്യത്തെ വര്‍ണിച്ചും നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. തന്‍വി അസ്മിയാണ് പൂര്‍ണിമയുടെ ഈ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

More in Malayalam

Trending