Connect with us

പൃഥ്വിരാജ് അഭിനയിക്കുകയാണെന്ന് തന്നെ തോന്നും, നല്ല നടൻ ഇന്ദ്രജിത്ത് ആണ്, ഉയരേണ്ടിയിരുന്നത് ഇന്ദ്രജിത്ത് ആയിരുന്നുവെന്ന് എബ്രഹാം കോശി

Malayalam

പൃഥ്വിരാജ് അഭിനയിക്കുകയാണെന്ന് തന്നെ തോന്നും, നല്ല നടൻ ഇന്ദ്രജിത്ത് ആണ്, ഉയരേണ്ടിയിരുന്നത് ഇന്ദ്രജിത്ത് ആയിരുന്നുവെന്ന് എബ്രഹാം കോശി

പൃഥ്വിരാജ് അഭിനയിക്കുകയാണെന്ന് തന്നെ തോന്നും, നല്ല നടൻ ഇന്ദ്രജിത്ത് ആണ്, ഉയരേണ്ടിയിരുന്നത് ഇന്ദ്രജിത്ത് ആയിരുന്നുവെന്ന് എബ്രഹാം കോശി

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കേറെ സുപരിചിതനായ താരമാണ് എബ്രഹാം കോശി. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പൃഥ്വിരാജിന്റെ അഭിനയത്തിൽ കൃത്രിമത്വം തോന്നുമെന്നാണ് എബ്രഹാം കോശഷി പറയുന്നത്.

സിനിമകൾ കണ്ടാൽ പൃഥ്വിരാജ് അഭിനയിക്കുകയാണെന്ന് തന്നെ തോന്നും. നല്ല നടൻ ഇന്ദ്രജിത്ത് ആണ് എന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ പറയുന്നത്. പൃഥ്വിരാജ് ചെയ്യുമ്പോൾ അഭിനയിക്കുകയാണ് എന്ന് അറിയാം. ലാലേട്ടനൊക്കെ ഒരു വേഷം ചെയ്തു കഴിഞ്ഞാൽ, അഭിനയിക്കുകയല്ല ആ ക്യാരക്ടർ വന്നു നിൽക്കുകയാണെന്ന് നമുക്ക് തോന്നും.

അദ്ദേഹത്തെ ഒരുപാട് കണ്ടിട്ടുള്ളതുകൊണ്ടും ഇഷ്ടപ്പെടുന്നത് കൊണ്ടും ആവാം. എന്തുതന്നെയായാലും അഭിനയിക്കുകയാണെന്ന് ഒരിക്കലും തോന്നുകയില്ല. പൃഥ്വിരാജിന്റെ സിനിമ കണ്ടാൽ അദ്ദേഹം അഭിനയിക്കുകയാണെന്ന് തോന്നും. വൃത്തിയായിട്ട് ചെയ്യത്തില്ല എന്നല്ല. പക്ഷേ അഭിനയിക്കുകയാണ് എന്ന തോന്നൽ നമുക്ക് വരും.

എന്റെ അഭിപ്രായത്തിൽ ഒന്നൂടെ നല്ലത് ഇന്ദ്രജിത്താണ്. അദ്ദേഹത്തിന്റെ അഭിനയം നാച്ചുറലാണ്. പൃഥ്വിരാജ് പല വേഷങ്ങളും നന്നായിട്ട് ചെയ്തിട്ടുണ്ട്. പക്ഷേ, ഇന്ദ്രനാണ് ഒന്നൂടെ ഉയരേണ്ടിയിരുന്നത്. തലയിൽ എഴുത്താവാം, പൃഥ്വിരാജിന്റെ അത്രയും ഭാഗ്യം അദ്ദേഹത്തിന് ഇല്ലായിരിക്കും എന്നും എബ്രഹാം കോശി പറഞ്ഞു.

അതേസമയം, തന്റെ സ്വന്തം തെറ്റ് മറച്ചുവെയ്ക്കാൻ മലയാളത്തിലെ ഒരു സൂപ്പർതാരം തന്നെ കുറ്റക്കാരനാക്കിയെന്നാണ് എബ്രഹാം കോശി പറഞ്ഞിരുന്നു. എന്നാൽ തെറ്റുകാരൻ താനല്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പക്ഷെ താരത്തിന്റെ പേര് വെളിപ്പെടുത്താനോ സിനിമ ഏതെന്ന് പറയാനോ അദ്ദേഹം തയ്യാറായില്ല.

ഒരു പടത്തിൽ നായകനെ പിടിച്ചു കൊണ്ടു പോയ ജീപ്പിൽ കയറ്റണം. പടവും ആർട്ടിസ്റ്റിനേയും പറയില്ല. അത് ശരിയല്ല. പിടിച്ചു കൊണ്ടു പോകുമ്പോൾ നമ്മൾ ബലം പിടിക്കേണ്ടതില്ല, നമ്മുടെ മുഖത്തും ശരീരത്തും ആ ടെൻഷൻ വരുത്തിയാൽ മതി. അവർ തന്നെ നടന്നു വന്നോളും. അതിന്റെ റിയാക്ഷൻ അവർ കാണിക്കും. അവർ ഡ്യൂട്ടി ചെയ്‌തോളും. നമ്മുടെ ഡ്യൂട്ടി ബലം പിടിക്കുന്നുണ്ടെന്ന് തോന്നിപ്പിക്കുക മാത്രമാണ്.

അങ്ങനെ പിടിച്ചു കൊണ്ടു വരുമ്പോൾ അയാളുടെ ഡയലോഗ് തെറ്റി. ആരും ഒന്നും പറഞ്ഞില്ല. റീടേക്ക് എടുക്കാമെന്ന് പറഞ്ഞു. അപ്പോഴേയ്ക്കും പുള്ളി എന്റെ നേരെ ചാടി. മര്യാദയ്ക്ക് പിടിക്കണ്ടേ, ഇങ്ങനെയാണോ പിടിക്കേണ്ടത് എന്ന് ചോദിച്ചു. ഞാനങ്ങ് അയ്യടാ എന്നായിപ്പോയി. ആൾക്കാരുടെ മുന്നിൽ വച്ച് പരസ്യമായിട്ടാണ്. പുതിയ താരമല്ല. പുതിയ ആരെങ്കിലും ആയിരുന്നുവെങ്കിൽ ഞാൻ അപ്പോൾ തന്നെ മറുപടി തന്നേനെ. അത് അത്ര പഴക്കവുമില്ല, എന്ന പുതിയതുമല്ലാത്തൊരാൾ.

നമ്മൾ എതിർ പറഞ്ഞാൽ അയാൾ ഇനി വേണ്ട എന്ന് പറഞ്ഞ് നമ്മളെ കട്ട് ചെയ്തിട്ട് പോവത്തേയുള്ളൂ. ഞാൻ വളരെ വിഷമിച്ചു. ജോഷി സാറിന്റെ പടമാണ്. സാറിന് എന്നെ ആശ്വസിപ്പിക്കാൻ പറ്റില്ല. അങ്ങനെ ചെയ്താൽ അത് ആ നടന് കുറച്ചിലാകും. ആ കോശി വന്ന് നിൽക്കെന്ന് പറഞ്ഞു. അതൊക്കെ നമ്മുടെ തോളിൽ തട്ടുന്നത് പോലൊരു ഡയലോഗാണ്. പേരെടുത്ത് വിളിച്ച് സാന്ത്വനപ്പെടുത്തുന്നത് പോലെയാണെന്നും അദ്ദേഹം പറയുന്നു.

രണ്ടാമതും ആ ഷോട്ട് എടുത്തു. അതിന് ശേഷം ഒന്നു രണ്ടു പേർ വന്ന് ഇയാൾ വിഷമിക്കണ്ട തെറ്റ് പറ്റിയത് അയാൾക്ക് ആണെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടുവെന്ന് പറഞ്ഞു. അയാൾക്ക് അയാളുടെ സ്റ്റാർഡം സൂക്ഷിക്കണമെങ്കിൽ ഏതെങ്കിലും ഇര വേണം. അത് നിങ്ങളെയാക്കി. എന്ന് അസോസിയേറ്റ് ക്യാമറാമാൻ പോലുള്ളവർ വന്ന് പറഞ്ഞപ്പോൾ ആശ്വാസം തോന്നി. തെറ്റ് എന്റെ ഭാഗത്തു നിന്നല്ലെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പായിരുന്നുവെന്നും കോശി പറയുന്നു.

More in Malayalam

Trending