Actress
പൂർണ്ണിമയെയും ഇന്ദ്രജിത്തിനെയും ഞെട്ടിച്ച് മല്ലികയുടെ ആ നീക്കം…! അമ്മയോട് പറഞ്ഞത് ഒറ്റകാര്യം!നടിയുടെ കുടുംബത്തിൽ സംഭവിച്ചത്?
പൂർണ്ണിമയെയും ഇന്ദ്രജിത്തിനെയും ഞെട്ടിച്ച് മല്ലികയുടെ ആ നീക്കം…! അമ്മയോട് പറഞ്ഞത് ഒറ്റകാര്യം!നടിയുടെ കുടുംബത്തിൽ സംഭവിച്ചത്?
മലയാള സിനിമ പ്രേമികൾക്ക് ഇഷ്ട്ടമുള്ള നടിയാണ് പൂർണിമ ഇന്ദ്രജിത്ത്. സിനിമയിൽ നടി സജീവമായിരുന്നെങ്കിലും പിന്നീട് പ്രാണാ ബൊട്ടീക്കും മറ്റുമായി തിരക്കിലാണ്. മാത്രമല്ല നല്ല സിനിമകൾ തേടിയെത്തുമ്പോൾ അതിലൊരു ഭാഗമാകാറുണ്ട് പൂർണ്ണിമ. കരിയറും കുടുംബ ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ് നടി.
ഇപ്പോഴിതാ ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന്റെ ഓർമകൾ പങ്കുവെക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്. തന്റെ കരിയറിൽ തുടക്കം കുറിച്ച കാലത്താണ് ഇന്ദ്രജിത്തുമായി വിവാഹിതയാകുന്നതെന്നും എന്നാൽ രണ്ട് പേരുടെയും മാതാപിതാക്കളുടെ പിന്തുണയോടെയാണ് വിവാഹം നടന്നതെന്ന് പൂർണിമ പറയുന്നു.
അന്ന് ജോലിചെയ്ത്കൊണ്ടിരുന്ന സമയമായിരുന്നു. ഏകദേശം ഒരു വർഷമേ ആയുള്ളൂ. അന്ന് ഉടനെ കല്യാണം വേണോ എന്ന ചോദ്യം മാതാപിതാക്കൾക്ക് വേണമെങ്കിൽ ചോദിക്കാമായിരുന്നെന്നും പക്ഷെ അവരത് ചെയ്തില്ലെന്നും പൂർണിമ പറഞ്ഞു.
അതേസമയം അന്ന് എന്തുകൊണ്ട് നിങ്ങൾ എതിർത്തില്ലെന്ന് താൻ ഇന്ദ്രന്റെ അമ്മയോട് ചോദിക്കാറുണ്ടെന്ന് പൂർണ്ണിമ പറയുന്നു. പിന്നെ, എതിർത്താൽ നിങ്ങൾ സമ്മതിച്ച് തരുമായിരുന്നല്ലേ എന്നാണ് അതിനു ‘അമ്മ നൽകിയ മറുപടി.
മല്ലിക സുകുമാരനെ കുറിച്ചും പൂർണിമ വാചാലയായി. അമ്മയ്ക്ക് ജീവിതത്തോടുള്ള അപ്രോച്ച് വ്യത്യസ്തമാണ്. ഇന്ദ്രന്റെ അമ്മയിൽ നിന്നും താൻ പഠിച്ചത് എന്തിനെയും തരണം ചെയ്യാനുള്ള ശക്തിയാണെന്നും പ്രതിസന്ധി ഘട്ടത്തെ അമ്മ എങ്ങനെ അതിജീവിച്ചു എന്ന് താൻ ആലോചിക്കാറുണ്ടെന്നും പൂർണിമ കൂട്ടിച്ചേർത്തു.