Connect with us

മഞ്ജുവിനെ കുറിച്ചുള്ള ആ ചോദ്യം, മീനാക്ഷിയെ ഉപദേശിച്ച് ഉര്‍വശി?; സോഷ്യല്‍ മീഡിയിലെ ചര്‍ച്ചകള്‍ ഇങ്ങനെ

Malayalam

മഞ്ജുവിനെ കുറിച്ചുള്ള ആ ചോദ്യം, മീനാക്ഷിയെ ഉപദേശിച്ച് ഉര്‍വശി?; സോഷ്യല്‍ മീഡിയിലെ ചര്‍ച്ചകള്‍ ഇങ്ങനെ

മഞ്ജുവിനെ കുറിച്ചുള്ള ആ ചോദ്യം, മീനാക്ഷിയെ ഉപദേശിച്ച് ഉര്‍വശി?; സോഷ്യല്‍ മീഡിയിലെ ചര്‍ച്ചകള്‍ ഇങ്ങനെ

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉര്‍വശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് സന്തോഷം ഇരട്ടിയായിരുന്നു. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു ഉര്‍വ്വശിയും മനോജ് കെ ജയനും ജീവിതത്തില്‍ ഒന്നായത്. നടന്‍ മനോജ് കെ ജയനുമായുള്ള ഉര്‍വശിയുടെ വിവാഹബന്ധത്തിന് കുറച്ച് വര്‍ഷങ്ങള്‍ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. 2008 ലാണ് ഇരുവരും വേര്‍പിരിഞ്ഞത്.

ഇവരെപ്പോലെ തന്നെ ഒരുകാലത്ത് മലയാളികള്‍ക്കേറെ ഇഷ്ടപ്പെട്ട താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. ഇവരുടെ വിവാഹം പോലെ തന്നെ വിവാഹ മോചനവും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. . വിവാഹ ശേഷം മഞ്ജു വാര്യര്‍ സിനിമയില്‍ നിന്നും മാറി നിന്നു. മീനാക്ഷിയെന്ന മകളും ഇരുവര്‍ക്കും പിറന്നു. 1998 ലായിരുന്നു മഞ്ജു വാര്യര്‍ ദിലീപ് വിവാഹം. പതിനാല് വര്‍ഷത്തിന് ശേഷം 2014 ല്‍ ഇരുവരും വിവാഹ മോചിതരാകുകയും ചെയ്തു.

വിവാഹമോചിതരായിട്ടും ഇവരുടെ വിശേഷങ്ങളെല്ലാം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഉര്‍വശിയ്ക്കും മനോജ് കെ ജയനും കുഞ്ഞാറ്റ എന്നൊരു മകള്‍ ഉണ്ട്. ദിലീപിനും മഞ്ജുവിനും മീനാക്ഷിയെന്നൊരു മകളും. താരപുത്രിമാര്‍ രണ്ട് പേരും നല്ല സുഹൃത്തുക്കളാണ്. രണ്ട് പേരും വേറെ വിവാഹം കഴിച്ച് കുടുംബവും കുട്ടികളുമായെങ്കിലും രണ്ട് കുടുംബമായും കുഞ്ഞാറ്റയ്ക്ക് വളരെയടുത്ത ബന്ധമുണ്ട്.

എന്നാല്‍ മഞ്ജു വാര്യരും ദിലീപും വേര്‍പിരിഞ്ഞ ശേഷം മീനാക്ഷിയും മഞ്ജു വാര്യരും പരസ്യമായി ഒരിടത്തും ഒരുമിച്ച് എത്തിയിട്ടില്ല. സിനിമാ ലോകത്തെ ഫങ്ഷനുകളിലും പാര്‍ട്ടികളിലും ഒന്നും മഞ്ജു എത്താറില്ല. എന്നാല്‍ ദിലീപ് ആകട്ടെ കുടുംബ സമേതം എത്താറുമുണ്ട്. മഞ്ജുവും തന്റെ മകളെ കുറിച്ച് ഒന്നും അഭിമുഖങ്ങളിലോ ഒന്നും പറയാറുമില്ല.

ഇപ്പോഴിതാ ഉര്‍വശിയെയും മഞ്ജുവിനെയും കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍. ഉര്‍വശിയുടെ അടുത്ത് കുഞ്ഞാറ്റ പോകുന്നത് ഉര്‍വശിയുടെ സ്‌നേഹം കൊണ്ട് ആണെന്നും എന്നാല്‍ ആ സ്‌നേഹം മഞ്ജുവില്‍ നിന്ന് കിട്ടാത്തതു കൊണ്ടാണ് മീനാക്ഷി പോകാത്തത് എന്നുമാണ് പലരും വിമര്‍ശിക്കുന്നത്.

തങ്ങള്‍ തമ്മില്‍ എത്രയേറെ പ്രശ്‌നങ്ങളുണ്ടായാലും അമ്മയുടെ വില മകളെ മനസിലാക്കിയാണ് മനോജ് കെ ജയന്‍ കുഞ്ഞാറ്റയെ അമ്മയുടെ അടുത്തേയ്ക്ക് വിടുന്നതെന്നും അദ്ദേഹം നല്ലൊരു അച്ഛനാണെന്നും എന്നാല്‍ ആ മനസ് ദിലീപിന് ഇല്ലാത്തതുമാണ് പ്രശ്‌നമെന്നും ചിലര്‍ പറയുന്നു. മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞ സമയം, മീനാക്ഷിയ്ക്ക് വേണ്ടി മഞ്ജു പിടിവാശി കൂടിയില്ല. അച്ഛനൊപ്പം പോകാനായിരുന്നു മീനാക്ഷിയുടെ തീരുമാനം.

അതിനെ അങ്ങനെ തന്നെ മഞ്ജു സമ്മതം മൂളുകയായിരുന്നു. എപ്പോള്‍ വേണമെങ്കിലും മീനാക്ഷിയ്ക്ക് തിരിച്ച് വരാമെന്നും ഒരു വിളിപ്പാടകലെ അമ്മയുണ്ടാകുമെന്നുമാണ് മഞ്ജു അന്ന് ഒരു കുറിപ്പില്‍ പങ്കുവെച്ചിരുന്നത്. അന്നായിരുന്നു മീനാക്ഷിയെ കുറിച്ച് മഞ്ജു അവസാനമായി പറഞ്ഞതും. മഞ്ജുവുമായുള്ള വിവാഹശേഷം കാവ്യയെ വിവാഹം കഴിക്കാന്‍ ദിലീപിനെ നിര്‍ബന്ധിച്ചും മീനാക്ഷിയാണെന്നാണ് ദിലീപ് തന്നെ പറഞ്ഞിരുന്നത്. സിനിമയില്‍ ഇത്രയേറെ എക്‌സ്പീരിയന്‍സുള്ള മുതിര്‍ന്ന, എല്ലാവരും ബഹുമാനിക്കുന്ന ഉര്‍വശി തന്നെ മീനാക്ഷിയെ കാണുമ്പോള്‍ മഞ്ജുവിന്റെ അടുത്തേയ്ക്ക പോകാത്തതിനെ കുറിച്ചും പോകണമെന്നും ഉപദേശച്ചിട്ടുണ്ടാകും.

ദിലീപിന്റെ കുടുംബവുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് ഉര്‍വശി. ആ ഒരു അടുപ്പം ഉള്ളതുകൊണ്ടു തന്നെ മീനാക്ഷിയെ നടി ഉപദേശിച്ചിട്ടുണ്ടാകും എന്നാണ് പലരും കമന്റിലൂടെ പറയുന്നത്. ദിലീപ് വിടാത്തതുകൊണ്ടാണ് മീനാക്ഷി പോകാത്തത് എന്നും പലരും പറയുന്നുണ്ട്. എന്നാല്‍ മീനാക്ഷിയെ ഒരിക്കലും പിടിച്ചുവെച്ചിട്ടില്ല എന്നും മീനാക്ഷിയ്ക്ക് എപ്പോള്‍ വേണമെങ്കിലും അവളുടെ അമ്മയെ കാണാന്‍ പോകാന്‍ പറഞ്ഞിട്ടുണ്ടെന്നുമാണ് ദിലീപ് ഒരിക്കല്‍ പറഞ്ഞതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.

More in Malayalam

Trending