ക്യാന്‍സര്‍ ബാധിച്ച കുഞ്ഞ് ആരാധകന്റെ ആഗ്രഹം സഫലമാക്കി യുവരാജ് സിങ്.
ക്യാന്‍സര്‍ ബാധിച്ച കുഞ്ഞ് ആരാധകന്റെ കുഞ്ഞു ആഗ്രഹം സഫലമാക്കി ഇന്ത്യന്‍ താരം യുവരാജ് സിങ്. യുവരാജിന്റെ കടുത്ത ആരാധകനായ കുഞ്ഞിനോടൊപ്പമുള്ള ചിത്രങ്ങൾ താരം ട്വിറ്ററിലൂടെ പങ്കുവെച്ചു.
കിങ്സ് ഇലവന്റെ ഒരു മല്‍സരത്തിന് മുമ്പായിരുന്നു രക്താര്‍ബുദരോഗിയായ പതിനൊന്നുവയസുകാരനുമായുള്ള യുവരാജിന്റെ കൂടിക്കാഴ്ച. കിങ്സ് ഇലവന് പഞ്ചാബിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
ബ്രാഡ്ലീ ലൗറിയുയേും സണ്ടര്‍ലാന്റ് താരം ജെര്മെയ്ന് ഡീഫോയുേടയും കഥപോലെയാണ് യുവിയും റോക്കിയും തമ്മിലുള്ള ബന്ധം. ഒരു വ്യത്യാസം മാത്രം. ക്യാന്‍സറിനെ പൊരുതിത്തോല്‍പ്പിച്ച യുവിയുടെ ധൈര്യമാണ് റോക്കിയെ ഈ താരത്തിലേക്കടുപ്പിച്ചത്.
കിങ്സ് ഇലവന് പഞ്ചാബിന്റെ ഒരു മല്‍സരത്തിന് മുന്‍പായിരുന്നു യുവി കുഞ്ഞ് ആരാധകനൊപ്പം സമയം ചെലവഴിച്ചത്. സുഹൃത്തിന് സര്‍പ്രൈസ് നല്കാന് സമ്മാനങ്ങളുമായാണ് താരം എത്തിയത്.
സ്കൂള്‍ ബാഗും തൊപ്പിയും ടി ഷര്‍ട്ടുമായിരുന്നു പഞ്ചാബ് താരത്തിന്റെ സമ്മാനം. രക്താര്‍ബുദമാണ് റോക്കിക്ക്. റോക്കി മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയക്ക് വിധേയനാകുന്നതിന് മുന്‍പും യുവി തന്റെ ആരാധകന് ധൈര്യംപകരാന്‍ എത്തിയിരുന്നു. താന്‍ യുദ്ധം ജയിച്ചതുപോലെ റോക്കിയും തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്ന് യുവി പറഞ്ഞു. 2012–ലാണ് ക്യാന്സറിനെത്തോല്പ്പിച്ച് യുവരാജ് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്.
