Connect with us

ആ സെഞ്ചുറിക്ക് വിലയില്ലാതായി എന്ന് കോഹ്ലി !! – തോറ്റതല്ലല്ലോ, തോല്പിച്ചതല്ലേ .. ! ടീമിനുള്ളിൽ നിന്ന് കൊഹ്‌ലിയെ തോല്പിക്കുന്നതാര് ?!

Articles

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യ തോറ്റിരിക്കുന്നു. ജയിക്കുമെന്ന് കരുതിയ മത്സരം തോറ്റതോ, അതോ തോൽപ്പിച്ചതോ ?! നമുക്ക് നോക്കാം. ഈയടുത്തായി ഇന്ത്യൻ ടീം നേടുന്ന വിജയങ്ങളിലെല്ലാം ഒരു സ്ഥിരസാന്നിധ്യമുണ്ട് – ക്യാപ്റ്റൻ കൊഹ്‌ലി. അദ്ദേഹം ഒറ്റക്കാണ് ടീമിനെ തോളിലേറ്റുന്നത് എന്ന തോന്നിപ്പോകും. അതങ്ങനെ തന്നയാണെന്നതാണ് വാസ്തവം.

ആദ്യ ടെസ്റ്റിലെ ഇന്നിങ്‌സുകളിലായി കോഹ്ലി നേടിയത് 200 റൺസാണ്. മറ്റു ബാറ്റസ്മാൻമാർ എല്ലാരും കൂടി നേടിയതാകട്ടെ 214 റൺസും. 2013 ഡിസംബറിൽ നടന്ന ഇന്ത്യ – സൗത്ത് ആഫ്രിക്ക ടൂർ മുതലിങ്ങോട്ട് എട്ട് ടെസ്റ്റ് ശതകങ്ങളാണ് ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലായി കോഹ്ലി നേടിയത്. മറ്റു ബാറ്റ്‌സ്മാൻമാരുടെ സെഞ്ചുറിയുടെ കണക്കെടുക്കാതിരിക്കുന്നതാണ് നല്ലത്.

ഇന്ത്യയെ തോല്പിച്ചത് സത്യം പറഞ്ഞാൽ ടീമിനുള്ളിൽ തന്നെയുള്ളവരാണ്. കൊഹ്‌ലി നന്നായി കളിച്ചപ്പോൾ കൂടെയുണ്ടായിരുന്ന എല്ലാവരും അതിന്റെ നൂറിലൊന്ന് ആത്മാർത്ഥത പോലും പുറത്തെടുത്തില്ല എന്നുള്ളതാണ് സത്യം. ഇന്ത്യൻ ടീമിലെ സ്പെഷ്യലിസ്റ് ബാറ്റസ്മാൻമാർ എല്ലാം പരാജയപ്പെടുകയാണുണ്ടായത്. പുകൾ പെറ്റ ഇന്ത്യൻ ബാറ്റിംഗ് നിര ഇംഗ്ലണ്ട് ബോളർമാർക്ക് മുന്നിൽ തോറ്റു പോയി. മുരളി വിജയ്, ശിഖർ ധവാൻ, രാഹുൽ, അജിൻക്യ രഹാനെ എന്നെ വന്പന്മാരെല്ലാം കടലാസ് പുലികളായി.

ഈ കാലയളവിൽ കോഹ്ലി കളിച്ചത് 17 കളികളാണ്. ബാറ്റിംഗ് ആവറേജ് 54.48. മറ്റുള്ള ആദ്യ ഏഴു ബാറ്റ്‌സ്മാൻമാരുടെ ആവറേജും കൂടി കേട്ടോളൂ – 28.13. എന്താലേ ?! ബാക്കിയുള്ളവരെല്ലാം ശ്രമിച്ചിട്ട് കോഹ്‌ലിയുടെ പകുതിയെത്താൻ മാത്രമേ സാധിച്ചിട്ടുള്ളൂ. ഇനി മറ്റൊരു കണക്ക്, 2017-18 സീസൺ തുടങ്ങിയത് മുതൽ ഇത് വരെ ഇന്ത്യ കളിച്ച ഏഴു ടെസ്റ്റിൽ നേടിയ ആകെ സ്‌കോറിന്റെ 31.9 ശതമാനവും നേടിയത് കൊഹ്‌ലിയാണ്. ഈ കണക്കുകളിൽ നിന്ന് തന്നെ എല്ലാം വ്യക്തമാണ്.

ഇത് തന്നെയാണ് ടീം ഇന്ത്യയുടെ തോൽവിയിലേക് നയിച്ചതും. ബൗളർമാർ എത്ര നന്നായി പന്തെറിഞ്ഞാലും, പൊരുതാനുള്ള സ്കോർ പോലും ടീമിന് നേടിക്കൊടുക്കാൻ പറ്റാത്ത ഈ ബാറ്റിംഗ് നിറയെ കൊണ്ട് ഒരുപകാരവുമില്ല. അടുത്ത ടെസ്റ്റുകളിലും ഈ പ്രകടനമാണെങ്കിൽ ടെസ്റ്റ് പരമ്പരയും ഇന്ത്യക്ക് നഷ്ടപ്പെടും, ഉറപ്പ്.

ടീം തോറ്റതോടെ തന്റെ സെഞ്ച്വറിക്ക് വിലയില്ലാതായെന്ന് കോഹ്ലി. ടീം തോറ്റതല്ലല്ലോ, തോല്പിച്ചതല്ലെയെന്ന് തിരിച്ചു ചോദിക്കുകയാണ് ആരാധകർ.

What is behind the lose of Indian team

More in Articles

Trending

Recent

To Top