Connect with us

ലൈം ഗികാതിക്രമ പരാതി; വികെ പ്രകാശിന്റെ മൊഴി രേഖപ്പെടുത്തി പോലീസ്

Malayalam

ലൈം ഗികാതിക്രമ പരാതി; വികെ പ്രകാശിന്റെ മൊഴി രേഖപ്പെടുത്തി പോലീസ്

ലൈം ഗികാതിക്രമ പരാതി; വികെ പ്രകാശിന്റെ മൊഴി രേഖപ്പെടുത്തി പോലീസ്

സിനിമാ ചർച്ചയ്ക്കിടെ തിരക്കഥാകൃത്ത് വികെ പ്രകാശ് ലൈം ഗികാതിക്രമത്തിന് ശ്രമിച്ചുവെന്ന യുവ കഥാകൃത്തിൻ്റെ പരാതിയിൽ വി.കെ. പ്രകാശിൽ നിന്നും പൊലീസ് മൊഴിയെടുത്തു. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് സംവിധായകനിൽ നിന്നും മൊഴി രേഖപ്പെടുത്തിയത്. അതേസമയം, പരാതിയ്ക്ക് പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമെന്നാണ് വികെ പ്രകാശിൻറെ ആരോപണം.

സംഭവത്തിൽ സത്യം തെളിയും. കേസിൽ നിയപരമായി മുന്നോട്ട് പോകും. വിഷയത്തിൽ ഗൂഢാലോചന ഉണ്ടോ എന്ന കാര്യം തനിക്ക് അറിയില്ല. കോടതിയുടെ മുന്നിലുള്ള വിഷയമായതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നുമാണ് സംവിധായകൻ വി.കെ. പ്രകാശ് പ്രതികരിച്ചത്.

2 വർഷം മുന്പ് കൊല്ലത്തുവച്ച് അതിക്രമം നടന്നുവെന്നാണ് പരാതിയിൽ ഉള്ളത്. കഥാ ചർച്ചയ്ക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നാണ് യുവതി പറയുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കഥാകാരി നൽകിയ പരാതിയിൽ പോലീസ് തെളിവെടുപ്പ് നടത്തി. ഞായറാഴ്ച രാവിലെ 11. 30 ന് ന​ഗരത്തിലെ ഹോട്ടലിൽ പരാതിക്കാരിയെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയിരുന്നു.

ലൈം​ഗി കാതിക്രമം നടന്നെന്ന് പരാതിക്കാരി മൊഴി നൽകിയ ഹോട്ടൽ പോലീസ് സ്ഥിരീകരിച്ചു. 2022 ഏപ്രിൽ നാലിന് വി കെ പ്രകാശ് കൊല്ലത്തെത്തി മുറിയെടുത്തതും ബാങ്ക് ട്രാൻസ്ഫർ വഴി വാടക അടച്ചതും കംപ്യൂട്ടറിലെ ഡിജിറ്റിൽ രേഖകളുടെ പരിശോധനയിൽ പോലീസ് കണ്ടെത്തി.

നാലാം നിലയിൽ അടുത്തടുത്തുള്ള രണ്ട് മുറികളായിരുന്നു എടുത്തിരുന്നത്. ഇതിൽ ഒന്ന് വി കെ പ്രകാശിന്റെ പേരിലും രണ്ടാമത്തേത് ഇദ്ദേഹത്തിന്റെ അതിഥി എന്ന നിലയിവുമാണ് കംപ്യൂട്ടർ രേഖയിലുള്ളത്. ലൈം​ഗികാതിക്രമം നടന്ന മുറി പരാതിക്കാരി പോലീസിന് കാണിച്ചുകൊടുത്തു. കുറ്റകൃത്യം നടന്നതായി ആരോപിക്കുന്ന ദിവസം വി കെ പ്രകാശ് ഹോട്ടലിൽ‌ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

More in Malayalam

Trending

Recent

To Top