Connect with us

ലൈം ​ഗികാതിക്രമ പരാതി; മൊഴിയിൽ വി.കെ.പ്രകാശിനെതിരെ ഗുരുതരമായ പരാമർശങ്ങൾ; കേസെടുത്ത് പോലീസ്

Malayalam

ലൈം ​ഗികാതിക്രമ പരാതി; മൊഴിയിൽ വി.കെ.പ്രകാശിനെതിരെ ഗുരുതരമായ പരാമർശങ്ങൾ; കേസെടുത്ത് പോലീസ്

ലൈം ​ഗികാതിക്രമ പരാതി; മൊഴിയിൽ വി.കെ.പ്രകാശിനെതിരെ ഗുരുതരമായ പരാമർശങ്ങൾ; കേസെടുത്ത് പോലീസ്

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തിരക്കഥാകൃത്ത് വി.കെ.പ്രകാശിനെതിരെ യുവകഥാകാരി ലൈം ​ഗികാതിക്രമ പരാതിയുമായി രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകനെതിരെ 354 എ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്. പരാതിക്കാരിയുടെ മൊഴിയെടുത്തതിന് ശേഷമാണ് കൊല്ലം പള്ളിത്തോട്ടം പോലീസ് കേസെടുത്തിരിക്കുന്നത്.

യുവതിയുടെ മൊഴിയിൽ സംവിധായകനെതിരെ ​ഗുരുതരമായ പരാമർശങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. മൊഴിയെടുപ്പ് പൂർത്തായ ഉടൻ പള്ളിത്തോട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രഥമ വിവര റിപ്പോർട്ട് വെള്ളിയാഴ്ച പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. അതിനുശേഷമാകും രഹസ്യമൊഴി.

രണ്ടുവർഷം മുൻപാണ് സംഭവം. കഥ സിനിമയാക്കാമെന്നുപറഞ്ഞ് കൊല്ലത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈം​ ഗികമായി ഉപദ്രവിച്ചുവെന്നാണ് യുവതി ആരോപിക്കുന്നത്. ഈ സംഭവം പുറത്തുപറയാതിരിക്കാൻ 10,000 രൂപ അയച്ചുതന്നുവെന്നും യുവതി പറയുന്നു. സിനിമയിൽ അഭിനയിച്ചുകൂടേ എന്ന് ചോദിച്ചു.

അഭിനയിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞതോടെ ഒരു സീൻ പറയാം, അതൊന്നു ചെയ്ത് നോക്കൂ എന്നു പറഞ്ഞു. അത് വളരെ വൾ​ഗറായ, ഇന്റിമേറ്റ് സീനായിരുന്നു. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് താൻ കാണിച്ചുതരാമെന്നും പറഞ്ഞ് ചുംബിക്കാനും കിടക്കയിലേയ്ക്ക് തള്ളിയിടാനുമെല്ലാം സംവിധായകൻ ശ്രമിച്ചു. അദ്ദേഹത്തെ തള്ളിമാറ്റി ഹോട്ടലിൽനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് യുവതി പറയുന്നത്.

More in Malayalam

Trending