Connect with us

ലൈം ഗികാതിക്രമ കേസ്; തിരക്കഥാകൃത്ത് വികെ പ്രകാശിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

Malayalam

ലൈം ഗികാതിക്രമ കേസ്; തിരക്കഥാകൃത്ത് വികെ പ്രകാശിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

ലൈം ഗികാതിക്രമ കേസ്; തിരക്കഥാകൃത്ത് വികെ പ്രകാശിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയായതിന് പിന്നാലെ സിനിമാ ചർച്ചയ്ക്കിടെ തിരക്കഥാകൃത്ത് വികെ പ്രകാശ് ലൈം ഗികാതിക്രമത്തിന് ശ്രമിച്ചുവെന്നാരോപിച്ച് കഥാകൃത്ത് ആയ യുവതി രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ കേസിൽ വി.കെ പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചിരിക്കുകയാണ്.

കൊല്ലം പള്ളിത്തോട്ടം പൊലീസ് ആണ് വികെ പ്രശാിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഹൈക്കോടതി വി.കെ പ്രകാശിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നുമൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി വി.കെ പ്രകാശ് മൊഴി നൽകിയിരുന്നു. പരാതിയ്ക്ക് പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമെന്നാണ് വികെ പ്രകാശിൻറെ ആരോപണം.

സംഭവത്തിൽ സത്യം തെളിയും. കേസിൽ നിയപരമായി മുന്നോട്ട് പോകും. വിഷയത്തിൽ ഗൂഢാലോചന ഉണ്ടോ എന്ന കാര്യം തനിക്ക് അറിയില്ല. കോടതിയുടെ മുന്നിലുള്ള വിഷയമായതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നുമാണ് സംവിധായകൻ വി.കെ. പ്രകാശ് പ്രതികരിച്ചത്.

2 വർഷം മുന്പ് കൊല്ലത്തുവച്ച് അതിക്രമം നടന്നുവെന്നാണ് പരാതിയിൽ ഉള്ളത്. കഥാ ചർച്ചയ്ക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നാണ് യുവതി പറയുന്നത്. കഥ സിനിമയാക്കാമെന്നുപറഞ്ഞ് കൊല്ലത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈം​ ഗികമായി ഉപദ്രവിച്ചുവെന്നാണ് യുവതി ആരോപിക്കുന്നത്.

ഈ സംഭവം പുറത്തുപറയാതിരിക്കാൻ 10,000 രൂപ അയച്ചുതന്നുവെന്നും യുവതി പറയുന്നു. സിനിമയിൽ അഭിനയിച്ചുകൂടേ എന്ന് ചോദിച്ചു. അഭിനയിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞതോടെ ഒരു സീൻ പറയാം, അതൊന്നു ചെയ്ത് നോക്കൂ എന്നു പറഞ്ഞു. അത് വളരെ വൾ​ഗറായ, ഇന്റിമേറ്റ് സീനായിരുന്നു. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് താൻ കാണിച്ചുതരാമെന്നും പറഞ്ഞ് ചുംബിക്കാനും കിടക്കയിലേയ്ക്ക് തള്ളിയിടാനുമെല്ലാം സംവിധായകൻ ശ്രമിച്ചു. അദ്ദേഹത്തെ തള്ളിമാറ്റി ഹോട്ടലിൽനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് യുവതി പറയുന്നത

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ന​ഗരത്തിലെ ഹോട്ടലിൽ പരാതിക്കാരിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.ലൈം​ഗി കാതിക്രമം നടന്നെന്ന് പരാതിക്കാരി മൊഴി നൽകിയ ഹോട്ടൽ പോലീസ് സ്ഥിരീകരിച്ചു. 2022 ഏപ്രിൽ നാലിന് വി കെ പ്രകാശ് കൊല്ലത്തെത്തി മുറിയെടുത്തതും ബാങ്ക് ട്രാൻസ്ഫർ വഴി വാടക അടച്ചതും കംപ്യൂട്ടറിലെ ഡിജിറ്റിൽ രേഖകളുടെ പരിശോധനയിൽ പോലീസ് കണ്ടെത്തി.

നാലാം നിലയിൽ അടുത്തടുത്തുള്ള രണ്ട് മുറികളായിരുന്നു എടുത്തിരുന്നത്. ഇതിൽ ഒന്ന് വി കെ പ്രകാശിന്റെ പേരിലും രണ്ടാമത്തേത് ഇദ്ദേഹത്തിന്റെ അതിഥി എന്ന നിലയിവുമാണ് കംപ്യൂട്ടർ രേഖയിലുള്ളത്. ലൈം​ഗികാതിക്രമം നടന്ന മുറി പരാതിക്കാരി പോലീസിന് കാണിച്ചുകൊടുത്തു. കുറ്റകൃത്യം നടന്നതായി ആരോപിക്കുന്ന ദിവസം വി കെ പ്രകാശ് ഹോട്ടലിൽ‌ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

More in Malayalam

Trending